ഇനി എനിക്ക് ഒരു കുടുംബജീവിതം ഇല്ല സൗമ്യ അത് മനസ്സിലാക്കണം, എന്നു പറഞ്ഞു..

(രചന: ജ്യോതി കൃഷ്ണ കുമാർ)

ഒന്ന് കൂടെ വാങ്ങിയ സാധനങ്ങൾ എല്ലാം നോക്കി രഞ്ജിത്..

അഞ്ചു പവന്റെ താലി മാലയും അവൾക്കായി വാങ്ങിയ വില കൂടിയ മൊബൈൽ ഫോണും എല്ലാം ഒന്നൂടെ കയ്യിൽ എടുത്തു…

എന്തെന്നില്ലാത്ത ആഹ്ലാദമായിരുന്നു അപ്പോൾ.. കഴിഞ്ഞ തവണ ലീവിന് പോയപ്പോൾ ശരിയാവില്ല എന്ന് കരുതിയതായിരുന്നു വിവാഹം..

അതിന്റെ നിരാശയിൽ തിരികെ പോരാൻ നിന്നതായിരുന്നു… അപ്പഴാണ് ഇതും കൂടെ ഒന്ന് പോയി നോക്കാം എന്നു ബ്രോക്കർ പറഞ്ഞത്..

“””സൗമ്യ “”” അതായിരുന്നു അവളുടെ പേര്..

കാണാൻ അതി സുന്ദരി അല്ലെങ്കിലും എന്തോ ഒരു ഭംഗി ഉള്ള ഒരു പെണ്ണ്.. ഈ മുഖശ്രീ എന്നൊക്കെ പറയുന്നത് അതിനെയാണ്….

“”എന്താ നിന്റെ അഭിപ്രായം എന്ന് ചോദിച്ചപ്പോൾ, നിസ്സാരമായി പറഞ്ഞു,

കുഴപ്പമില്ല എന്ന്… ഇതും വെറുതെ സമയം മെനക്കെടുത്താൻ ഉള്ളതാണ് എന്ന് ഉള്ളിൽ തോന്നി…

കാരണം ദുബൈക്കാരൻ ആണ് എന്ന് പറഞ്ഞാൽ ഇവിടെ തീരും ഈ ആലോചന എന്ന് അറിയാമായിരുന്നു…

മുന്നത്തെ ആലോചനകൾ എല്ലാം മുടങ്ങിയതും മണലാരണ്യത്തിൽ കുറെ വയറു നിറക്കാൻ ചോര നീരാക്കാൻ പോയതിന്റെ പേരിൽ ആയിരുന്നു…

കക്കാനും പിടിച്ച് പറിക്കാനും പോവുന്നതിനേക്കാൾ നികൃഷ്ടരായിടാണ് ആളുകൾ കാണുന്നത്…

“”ഞങ്ങൾക്ക് ok ആണ്… ഇനി നിങ്ങൾ തീരുമാനം അറിയിക്കൂ എന്ന് പറഞ്ഞപ്പോൾ അവളുടെ അച്ഛൻ ഒരു മിനിറ്റ് എന്ന് പറഞ്ഞു അകത്തേക്ക് പോയി…

ഞാൻ പുറത്തേക്ക് നോക്കി അങ്ങനെ ഇരുന്നു…

“”ഞങ്ങൾക്കും കുഴപ്പമില്ല ട്ടോ.. ഇനി നാൾ തീരുമാനിച്ചോളൂ,

എന്നവളുടെ അച്ഛൻ പറഞ്ഞപ്പോൾ എന്റെ മുഖം അത്ഭുതത്തോടെ അയാളുടെ മേൽ തങ്ങി… ഉള്ളിൽ മുഴുവൻ നന്ദി ആയിരുന്നു അവരോട്…

എന്റെ അധ്വാനത്തെ അംഗീകരിച്ചതിനു..

പിന്നെ എടുപ്പിടി എന്നൊരു നിശ്ചയം.. അത്കഴിഞ്ഞു നേരെ ഗൾഫിലേക്ക്.. അവൾക്ക് വിളിക്കാൻ ആഗ്രഹം ഉണ്ടെങ്കിലും ഒരു മാർഗ്ഗവും കണ്ടില്ല…

ലീവിന് വരാൻ കാത്തിരുന്നു… ആറു മാസം കൂടെ കാത്തിരിക്കണം… ആറു മാസത്തിന് അറുപതു വർഷത്തേക്കാൾ ദൈർഘയം തോന്നി…

ഇപ്പോൾ അഞ്ചര മാസം കഴിഞ്ഞിരിക്കുന്നു.. ഇനി കുറച്ചു ദിവസങ്ങൾ കൂടി കഴിഞ്ഞാൽ നാട്ടിലേക്ക് തിരിക്കാം പിന്നെ ആഗ്രഹിച്ചപോലെ കല്യാണം..

ആകെ കൂടെ ത്രില്ലിലായിരുന്നു രഞ്ജിത്ത്..

ഇപ്പോ ഓഫീസിൽ പോകാനും ജോലി എടുക്കാനും എല്ലാം വലിയ ഉത്സാഹമാണ്… കിട്ടുന്ന ഓരോ പൈസയും ഉറുമ്പ് അരിമണി സൊരു കൂട്ടും പോലെ കൂട്ടി വെക്കും…

നാട്ടിൽ പോയാലുള്ള ചെലവ് ഓർത്തിട്ട്..

ഒന്നിനും ഒരു കുറവും ഉണ്ടാവരുത്…
ഇനി ഉണ്ടെങ്കിൽ തന്നെ നാട്ടിൽ സഹായിക്കാൻ പോലും ആരുമില്ല പ്രവാസികളോട് സഹായങ്ങൾ സ്വീകരിക്കുക എന്നല്ലാതെ പ്രവാസികളെ സഹായിക്കാൻ ആരും തയ്യാറാകില്ല…

എന്നോ പഠിച്ച പാഠങ്ങളിൽ ഒന്നാണത് അതുകൊണ്ടുതന്നെ തനിക്ക് താനേ ഉള്ളൂ എന്ന അറിവ് രഞ്ജിത്തിന് ധാരാളമുണ്ടായിരുന്നു…..

അന്നും ഏറെ ഉത്സാഹത്തോടെ തന്നെയാണ് രഞ്ജിത്ത് ജോലിക്ക് പോയത്….

അപ്രതീക്ഷിതമായി അവിടെയുണ്ടായ ഒരു അപകടത്തിൽ അയാൾക്ക് അയാളുടെ ഒരു കാൽ നഷ്ടപ്പെട്ടു…

ജീവിതം തന്നെ വെറുത്തു പോയ സമയം… ഗൾഫിൽ ഏറെ നാളത്തെ ചികിത്സക്കുശേഷം നാട്ടിലെത്തി…

മുറിച്ച കാലിന്റെ വേദന ഏതാണ്ട് മാറിയിരുന്നു പക്ഷേ മനസ്സിന്റെ വേദന അതുപോലെ തന്നെ നിന്നിരുന്നു….

നാട്ടിൽ വന്നതും ഹോസ്പിറ്റലിലേക്ക് ആണ് ആദ്യം പോയത്… അവിടെ അഡ്മിറ്റ് ചെയ്യേണ്ടിവന്നു..
കാലിന് മുകളിൽ ചെറിയ പഴുപ്പ് അതായിരുന്നു കാരണം..

അവിടേക്ക് അവൾ വന്നിരുന്നു കാണാൻ സൗമ്യ “”””””

അവളെ കണ്ടതും ഉള്ളിൽ നോവ് പടരുന്നത് അറിഞ്ഞു….

എല്ലാവരും അരികിൽ നിന്നും മാറി തന്നു .. അവൾ എന്റെ അരികിൽ വന്നിരുന്നു…

“”” താൻ എന്തിനാ വന്നത്???? “””

അല്പം കടുപ്പിച്ചു തന്നെ ചോദിച്ചു ഉള്ള് അത്രമേൽ നീറുന്നു എങ്കിൽ കൂടി….

കരച്ചിലായിരുന്നു മറുപടി…

“” അല്ലെങ്കിൽ ആകെ തകർന്നു നിൽക്കുകയാണ് ഞാൻ തന്റെ ഈ കരച്ചിലും കൂടി താങ്ങാൻ പറ്റില്ല പ്ലീസ് “”” എന്നു പറഞ്ഞു…

“”” എന്തിനാ എന്നോട് ഇങ്ങനെയൊക്കെ??? “” എന്ന് ചോദിച്ചു ആ പാവം..

എനിക്ക് അങ്ങനെയെ പെരുമാറാൻ കഴിയുമായിരുന്നുള്ളൂ…

അവൾ എന്നെ വെറുത്ത് വിട്ടു പോകണമെന്ന് വല്ലാതെ ആശിച്ചിരുന്നു..
അതിനേക്കാൾ ഒരു നൂറാവർത്തി അവളെ ചേർത്തു പിടിക്കണം എന്നുണ്ടെങ്കിൽ കൂടി….

വികലാംഗനായ ഒരാളെയും പേറി അവളുടെ ജീവിതം ദുസ്സഹമാക്കി തീർക്കാൻ എനിക്ക് തോന്നിയില്ല …

“” സൗമ്യ എന്നെ ഇനി കാത്തിരിക്കരുത് ദയവു ചെയ്ത് മറ്റൊരു വിവാഹത്തിന് സമ്മതിക്കണം… “””

എന്ന് പറഞ്ഞപ്പോഴേക്കും മിഴികൾ അനുസരണക്കേട് കാണിച്ചിരുന്നു അവളിൽ നിന്നും അത് മറക്കാൻ ഞാന പ്പുറത്തേക്ക് തല ചെരിച്ചു..

“”” ഒഴിവാക്കുകയാണോ എന്നെ??? “” എന്ന് വേദനയോടെ അവൾ ചോദിച്ചപ്പോൾ…

“””ഇനി എനിക്ക് ഒരു കുടുംബജീവിതം ഇല്ല സൗമ്യ അത് മനസ്സിലാക്കണം “”” എന്നു പറഞ്ഞു…

“”” എന്തുകൊണ്ട്??? ഇന്ന് ചോദിക്കുന്നവർക്ക് മറുപടിയായി ഞാൻ എന്റെ കാല് കാണിച്ചുകൊടുത്തു..

പണ്ടത്തെ രഞ്ജിത്ത് അല്ല ഞാൻ വികലാംഗനാണ് സ്വന്തമായി ചലിക്കാൻ പോലുമാവാത്ത വികലാംഗൻ.. അങ്ങനെ ഒരാളുടെ ഭാര്യയായി വന്നാൽ നിനക്ക് നഷ്ടങ്ങൾ മാത്രമേ ഉണ്ടാവു…
നരകിക്കേണ്ടിവരും..

“”” ഇത് കല്യാണത്തിന് ശേഷമാണ് സംഭവിക്കുന്നത് എങ്കിലോ??? അപ്പോ ഞാൻ കൂടെ നിൽക്കേണ്ടത് അല്ലേ അത് തന്നെയല്ലേ ഇപ്പോഴും ഞാൻ ചെയ്യേണ്ടത്??? “””

എനിക്ക് മറുപടി ഇല്ലായിരുന്നു…

എന്തിനാ കുട്ടി ഈ ദുരിതപർവ്വം പേറാൻ നിക്കണത്…. എന്ന് അവളോട് ചോദിക്കുമ്പോൾ എന്റെ സ്വരം തളർന്നിരുന്നു…

പിന്നീടാണ് അറിഞ്ഞത് എനിക്ക് വേണ്ടി അവളുടെ വീട്ടുകാരോട് പടവെട്ടിയാണ് അവൾ വന്നതെന്ന്…

ഈ വികലാംഗനെ കല്യാണം കഴിക്കേണ്ട എന്ന് പറഞ്ഞ് അവളുടെ വീട്ടുകാരും അവളെ ഒത്തിരി വിലക്കിയിരുന്നത്രെ…

എനിക്ക് വേണ്ടി പിടിച്ചുനിന്നു ആ പാവം…

ഞങ്ങൾക്കിടയിൽ പ്രണയം ഉണ്ടായിട്ടില്ല സംസാരവും ഉണ്ടായിട്ടില്ല… എന്നിട്ടും എന്തോ ഒരു ബന്ധം പരസ്പരം തോന്നിയിരുന്നു…

ഈ മുജ്ജന്മത്തിലെ എന്നൊക്കെ പറയും പോലെ…. കാല് ശരിയാവാനും കൃത്രിമ കാല് വച്ച് നടക്കാൻ പഠിക്കാനും കുറച്ചു ബുദ്ധിമുട്ടി….. അപ്പോഴും അവൾ എന്റെ ശക്തിയായി കൂടെ നിന്നു..

അവൾക്കായി ഞാനും പെട്ടെന്ന് റിക്കവർ ആയി..

ഇതിനിടയിൽ പലപ്പോഴും ഞാനവളെ പലതും പറഞ്ഞ് പിന്തിരിപ്പിക്കാൻ ശ്രമിച്ചിരുന്നു… അപ്പോഴൊക്കെയും ഞാൻ അവളുടെ എന്നോടുള്ള സ്നേഹത്തിന്റെ ആഴം അറിഞ്ഞിരുന്നു…

എന്റെ കാര്യങ്ങളിൽ അവർ കൂടുതൽ സ്വാതന്ത്ര്യമെടുത്ത് തുടങ്ങിയിരുന്നു..

ഒന്നും മോഹിക്കാതെ ഒരാൾക്ക് ഒരാളെ സ്നേഹിക്കാൻ കഴിയുമെന്ന് എന്നെ പഠിപ്പിച്ചത് അവളായിരുന്നു…
എന്റെ സൗമ്യ””””

ഒരു കുഞ്ഞു മിൽമ ബൂത്ത് തുടങ്ങി..
അത്യാവശ്യം തരക്കേടില്ലാതെ ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ അതുകൊണ്ട് കഴിയുമായിരുന്നു…
പിന്നെ ദുബായിൽ നിന്ന് കിട്ടിയ ഇൻഷുറൻസ് തുകയും…

ഇന്ന് ഞങ്ങളുടെ വിവാഹമാണ്.. ആളുകൾ പിറുപിറുക്കുന്നുണ്ടെങ്കിലും ഞങ്ങളെ അതൊന്നും ബാധിക്കില്ല…

കാരണം ഞങ്ങൾ ഞങ്ങളുടേതായ ലോകത്താണ് … ഒട്ടും സ്വാർത്ഥം അല്ലാത്ത.. പ്രണയത്തിന്റെ മാത്രം ലോകത്ത്…

ഒന്നുകൂടി മുറുക്കി പിടിച്ചു ഞാൻ അവളുടെ കൈകൾ.. ഒരു താങ്ങ് എന്ന പോലെ അവൾ എന്നെയും… ഇനി ജീവിത യാത്രയാണ്… ഞങ്ങൾ ഒരുമിച്ച്…

Leave a Reply

Your email address will not be published. Required fields are marked *