എനിക്കിനി അയാളോടൊപ്പം ജീവിക്കാൻ പറ്റില്ല എത്രയും പെട്ടെന്ന് ഡിവോഴ്സ് വേണം, അഞ്ചു അങ്ങനെ പറഞ്ഞതും..

(രചന: J. K)

“” എനിക്കിനി അയാളോടൊപ്പം ജീവിക്കാൻ പറ്റില്ല എത്രയും പെട്ടെന്ന് ഡിവോഴ്സ് വേണം.. “”

അഞ്ചു അങ്ങനെ പറഞ്ഞതും എല്ലാവരും അവളെ അത്ഭുതത്തോടെ നോക്കി കാരണം എല്ലാവരും അസൂയയുടെ ഉറ്റുനോക്കുന്ന ഒരു ജീവിതമാണ് അവളുടെ…

പ്രത്യേകിച്ച് അവളുടെ ഹസ്ബന്റിനെ പറ്റി എല്ലാവർക്കും നല്ല അഭിപ്രായമാണ് പിന്നെ ഇപ്പോൾ അവൾ ഈ പറഞ്ഞതിന്റെ പിന്നിലെ കാര്യം എന്താണെന്ന് ആർക്കും മനസ്സിലായില്ല…

അവർ അവളോട് തന്നെ ചോദിച്ചു നിനക്കെന്താ പ്രാന്താണോ എന്ന് അവൾക്ക് ഒരു കൂസലും ഉണ്ടായിരുന്നില്ല അവൾ ആ പറഞ്ഞതിൽ തന്നെ ഉറച്ചുനിന്നു തനിക്ക് ഡിവോഴ്സ് വേണം എന്ന്…

ഭർത്താവിന്റെ വീട്ടിൽ നിന്ന് തലേദിവസം രാത്രി എത്തിയതേ ഉണ്ടായിരുന്നുള്ളൂ അഞ്ചു..

അവളുടെ ബന്ധുക്കളെ എല്ലാം വിളിച്ചു വരുത്തി അവരുടെ മുന്നിൽ നിന്നാണ് ഇങ്ങനെയൊരു പ്രഖ്യാപനം. എല്ലാവരും ഒരുപോലെ ഞെട്ടി അവളുടെ അച്ഛനോടും അമ്മയോടും പോലും ഇതിനെ പറ്റി അവൾ ഒന്നു സൂചിപ്പിച്ചിട്ട് കൂടി ഇല്ലായിരുന്നു

എന്നിട്ട് എല്ലിന്റെ ഇടയിൽ കയറിയത എന്ന് ഒരു കൂട്ടർ.. ഒന്നുമില്ലാതെ അവൾ അങ്ങനെ പറയില്ലല്ലോ അയാൾക്ക് പരസ്ത്രീ ബന്ധം ഉണ്ടോ എന്നൊക്കെ ചോദിച്ചു മറ്റൊരു കൂട്ടർ അവൾക്ക് ആർക്കും മറുപടി കൊടുക്കാൻ തയ്യാറല്ലായിരുന്നു…

എല്ലാവരും അവളോട് കാരണം തിരക്കിയെങ്കിലും അവൾ ആരോടും ഒന്നും വിട്ടു പറഞ്ഞില്ല എന്താ കാരണം എന്ന്…. ആളുമായി ഒത്തുപോകാൻ കഴിയില്ല എന്ന് മാത്രം പറഞ്ഞ് അവൾ മുറിയിലേക്ക് നടന്നു…

പോകും മുമ്പ് ഒരു കാര്യം കൂടി പറഞ്ഞിരുന്നു ഇതിൽ ഇനി ചർച്ചയില്ല ഓരോരുത്തരും പ്രത്യേകം ഉപദേശിക്കാതിരിക്കാൻ വേണ്ടിയിട്ടാണ് എല്ലാവരോടും ഒരുമിച്ച് പറഞ്ഞത് എന്ന്..

ഈ വന്നിരിക്കുന്ന ആർക്കും തന്റെ പ്രശ്നങ്ങൾ മനസ്സിലാവില്ല എന്നിവൾക്ക് പൂർണ ബോധ്യം ഉണ്ടായിരുന്നു..

അതുകൊണ്ടുതന്നെ അവരോട് ആരോടും ഒന്നും തുറന്നു പറയാൻ തോന്നിയില്ല..

അച്ഛനും അമ്മയും അരുണിനെ വീട്ടിൽ വിളിച്ച് സംസാരിച്ചിട്ടുണ്ട് എന്ന് തോന്നുന്നു അവർ വീണ്ടും വന്നിരുന്നു മുറിയിലേക്ക് നിനക്കെന്താ ഭ്രാന്താണോ എന്ന് ചോദിച്ചു

അരുണിന്റെ വീട്ടിൽ ഒരു പ്രശ്നവും ഇല്ലല്ലോ അവർ നീ എന്നാ അങ്ങോട്ട് വരുക എന്നാ ചോദിച്ചത്…. നിനക്ക് എന്ത് പറ്റി അഞ്ചു എന്ന് ചോദിച്ചു അമ്മ അടുത്തിരുന്നു….

“”എനിക്ക് അവിടെ ഒട്ടും പറ്റുന്നില്ല അമ്മ.. പ്രത്യേകിച്ച് അരുണിന്റെ സ്വഭാവം.. പുറമേ നിന്ന് നോക്കുമ്പോൾ ഒരു കുഴപ്പവുമില്ല എല്ലാ സൗകര്യങ്ങളും ഉണ്ട് താനും പക്ഷേ അവിടെ കഴിയുന്നത് വളരെ ക്ലേശകരമാണ്..””

അമ്മ അവളുടെ അരികിൽ ഇരുന്ന് അവളുടെ തല മെല്ലെ തലോടി എന്നിട്ട് ചോദിച്ചു എന്താ മോളുടെ പ്രശ്നം എന്ന് അന്നേരം അവൾക്ക് മനസ്സ് തുറക്കാം എന്ന് തോന്നി..

“” ഒരുതരം മെക്കാനിക്കൽ ലൈഫ് ആണ് അവിടെ.. മടുപ്പുളവാക്കുന്ന തരം ജീവിതം.. ജീവിതം എന്നാൽ ഫോർമാലിറ്റികൾ നിറഞ്ഞതാണ് എന്നാണ് അവരുടെ വിചാരം..

ഒരുപക്ഷേ മറ്റാർക്കെങ്കിലും ഇതെല്ലാം നോർമലായി തോന്നിയേക്കാം പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം ഇത് സഹിക്കാവുന്നതിലും അപ്പുറമാണ്..
എന്റെ കൺസെപ്റ്റ് അങ്ങനെയല്ല..

ഭാര്യക്കും ഭർത്താവിനും ഇടയിൽ എന്ത് ഫോർമാലിറ്റി ആണ് ഉള്ളത് അവർ ഒന്നായി ജീവിക്കേണ്ടവർ അല്ലെ.. എനിക്കൊരു സഹായം ചെയ്തിട്ട് നാളെ അതിന്റെ കോംപ്ലിമെന്റ് ആയി മറ്റൊരു സഹായം തിരിച്ചു ചോദിക്കുന്ന ഒരു ഭർത്താവിനെ അമ്മ കണ്ടിട്ടുണ്ടോ…

അതും സ്വന്തം സുഹൃത്തിനെ സന്തോഷിപ്പിക്കാൻ!! സന്തോഷിപ്പിക്കാൻ എന്ന് പറയുമ്പോൾ ഏത് രീതിയും എനിക്ക് സ്വീകരിക്കാം വേണമെങ്കിൽ എനിക്ക് അയാളോടൊപ്പം….. “”

കേട്ടതും അമ്മ അവളെ ഒന്ന് നോക്കി.

“” അവരുടെയെല്ലാം വിചാരം ബിസിനസ് ആണ് ജീവിതം എന്നാണ് അതിന്റെ ഉയർച്ചയ്ക്ക് വേണ്ടി ജീവിതത്തിൽ എന്തും അവർ കോംപ്രമൈസ് ചെയ്യും പക്ഷേ എനിക്ക് അതിനോട് പൊരുത്തപ്പെട്ട് ജീവിക്കാൻ ആവുന്നില്ല ചിലപ്പോൾ എന്റെ തെറ്റായിരിക്കാം

പക്ഷേ എന്റെ ജീവിതം ഇങ്ങനെയാവണം എന്ന് എനിക്ക് കുറച്ച് മുൻധാരണകൾ ഉണ്ട് മുഴുവനായിട്ടും അതുപോലെ ആവണം എന്നൊന്നും എനിക്ക് വാശിയില്ല എങ്കിലും ഞാൻ ജീവിക്കുകയാണ് എന്ന് എനിക്കെങ്കിലും തോന്നണം.. “”

അമ്മയ്ക്ക് അവൾ പറഞ്ഞതിനൊന്നും മറുപടിയുണ്ടായിരുന്നില്ല..

“” കൂട്ടുകാരന് ഏത് വിധേനയും സന്തോഷിപ്പിക്കാൻ പറയുന്ന ഭർത്താവ് ആ വഴിക്ക് ഒരു ബിസിനസ് ഉറപ്പിക്കാൻ, എന്റെ സ്നേഹത്തിന് സ്വാർത്ഥത എന്നുകൂടി അർത്ഥമുണ്ട്..

പ്രിയപ്പെട്ട ഒരാൾ മറ്റൊരാളോട് കൂടുതൽ സ്നേഹം കാണിക്കുന്നത് പോലും കുശുമ്പോടെ കാണുന്നവരില്ലേ സ്നേഹത്തിന്റെ മറ്റൊരു ഭാവമാണത്.. അങ്ങനെയൊരു സാധാരണ പെണ്ണാവാൻ മാത്രമേ ഞാൻ ആഗ്രഹിച്ചിട്ടുള്ളൂ…

എനിക്കതിന് കഴിയില്ല എന്ന് പറഞ്ഞപ്പോൾ അതിന്റെ കാരണം പോലും അദ്ദേഹം അന്വേഷിച്ചില്ല ഓക്കേ നിനക്ക് താല്പര്യമില്ലെങ്കിൽ വേണ്ട എന്ന് മാത്രം പറഞ്ഞാൽ അത് വിട്ടു കളഞ്ഞു..

അവരെയെല്ലാം സംബന്ധിച്ച് അതൊന്നും ഒരു വലിയ വിഷയമേയല്ല പക്ഷേ എനിക്ക് അതൊക്കെ വലിയ വിഷയങ്ങളാണ്..

അവിടെ എനിക്ക് വയ്യ അമ്മേ അരുണിനോട് ഞാൻ പോവുകയാണ് എന്ന് പറഞ്ഞപ്പോൾ ഓൾ ദ ബെസ്റ്റ് പറഞ്ഞാണ് വിട്ടത്….

എന്നെ വെറുതെ തിരിച്ചു വിളിക്കും എന്ന് കരുതി എന്താണ് നിന്റെ പ്രശ്നങ്ങൾ എന്ന് ചോദിച്ചറിയും എന്ന് കരുതി… അപ്പോൾ എനിക്ക് പറയാമായിരുന്നു എന്റെ കോൺസെപ്റ്റ് എല്ലാം..

അതിനുപോലും അയാൾ ഒരു വിലയും കൽപ്പിച്ചിരുന്നില്ല ഒരിക്കലും എന്റെ ഇഷ്ടാനിഷ്ടങ്ങൾ അയാൾ ചോദിച്ചില്ല അയാളുടെ തീരുമാനങ്ങൾ മാത്രം ആരോടും ഒരു ആത്മാർത്ഥതയും ഇല്ല…

കുറേയൊക്കെ അഡ്ജസ്റ്റ് ചെയ്യാൻ ശ്രമിച്ചു തിരിച്ചു സ്നേഹിച്ചു നോക്കി വെറുതെ അദ്ദേഹത്തിന്റെ കാര്യങ്ങളെല്ലാം ചെയ്തുകൊടുക്കാൻ നോക്കി.

അപ്പോഴും പറയും ഇതിനെല്ലാം ഇവിടെ വേലക്കാരി ഉണ്ട് നീ വെറുതെ മെനക്കെടേണ്ട എന്ന് അത്രയേ ഉള്ളൂ അയാൾക്ക്..

സ്നേഹത്തിന്റെ പുറത്താണ് ഇത് ചെയ്യുന്നത് എന്നതിലുപരി പണം കൊടുത്താൽ എല്ലാ സേവനങ്ങളും കിട്ടും എന്ന കൺസെപ്റ്റ്..

ഭ്രാന്ത് പിടിക്കും എന്ന് തോന്നിയ ഒരു അവസ്ഥയിലാണ് ഞാൻ തിരികെ ഇറങ്ങിയത്… ഇനിയങ്ങോട്ട് ഒരു മടങ്ങിപ്പോക്ക് എനിക്ക് വയ്യമ്മേ.. “”

മോളുടെ ഇഷ്ടം എന്ന് പറഞ്ഞ് ആ പടി കടന്നു പോകുമ്പോൾ അവർ വെറുതെ സങ്കൽപ്പിച്ചു നോക്കുകയായിരുന്നു അങ്ങനെയൊരു ജീവിതം.. യന്ത്രങ്ങളെപ്പോലെ..

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം കോടതിയിൽ നിന്ന് ഡിവോഴ്സ് കിട്ടിയതും ഒന്ന് തിരിഞ്ഞു പോലും നോക്കാതെ പോകുന്ന അരുണിനെ കണ്ട് വിഷമിച്ചു നിൽക്കുന്ന മകളെ കണ്ടതും മനസ്സിലായിരുന്നു

ഈ ബന്ധം ഇവിടെവച്ച് മുറിക്കുക തന്നെയാണ് നല്ലത് എന്ന് കാരണം അവൾ എത്ര സ്നേഹിച്ചാലും അയാൾക്ക് തിരിച്ചു ഒന്നും കൊടുക്കാനില്ലായിരുന്നു ഫോർമാലിറ്റുകളും അയാളുടെ ബിസിനസിന്റെ കണക്കും അല്ലാതെ..

എല്ലാ ജീവിതങ്ങളും ഇങ്ങനെയല്ല നിന്നെ മനസ്സിലാക്കാൻ പറ്റുന്ന ഒരാൾ വരുമ്പോൾ അന്ന് നിനക്ക് പൂർണ സമ്മതം ഉണ്ടെങ്കിൽ ഇനി ഒരു ജീവിതം മതി എന്നും അമ്മ അവൾക്ക് ധൈര്യം നൽകിയിരുന്നു…….