വീട്ടുകാർ തിരക്കിട്ട് കല്യാണം ആലോചിച്ചു തുടങ്ങി, എതിർത്ത് നിന്നെങ്കിലും കാര്യങ്ങൾ..

(രചന: Joseph Alexy)

പ്രണയിക്കാൻ മറന്ന് പോയ ഒരാളെ പറ്റി പറയാം കൂട്ടുകാരന്റെ ചേച്ചി ആണ്. ആൾക്ക് പ്രണയിച്ചു വിവാഹം കഴിക്കാൻ ഭയങ്കര ഇഷ്ടമായിരുന്നു.

തന്റെ പാതിയെ സ്വന്തമായി കണ്ട് പിടിക്കണം പ്രണയത്തിന്റെ എല്ലാ ഫീലും അറിഞ്ഞു പരസ്പരം അടുത്തറിഞ്ഞു മനസിലാക്കി

വിവാഹം കഴിക്കണം എന്നൊക്കെ വലിയ ആഗ്രഹം ഉള്ള ആൾ.. ആയിരുന്നു നമ്മുടെ നായിക.

അപ്പനും അമ്മയും ഉയർന്ന ജോലിക്കാർ ആയതിനാൽ സമൂഹത്തിൽ അവരുടെ കുടുംബത്തിനു അത്യാവശ്യം പേരൊക്കെ ഉണ്ടായിരുന്നു..

അത് കൊണ്ട് തന്നെ സ്വന്തം നാട്ടിൽ നിന്ന് ഒരാളെ കണ്ട് പിടിച്ചു

പ്രണയിക്കുന്നതും അത് വിവാഹം വരെ എത്തിക്കുന്നതും കുറച്ചു റിസ്ക് ആയിരുന്നു..

പ്ലസ് ടൂ കാലഘട്ടത്തിൽ ഓക്കേ എല്ലാവരും കൗമാര പ്രണയം ഓക്കേ ആയി നടന്നപ്പോൾ പുള്ളിക്കാരിക്ക് ആഗ്രഹം ഓക്കേ ഉണ്ടായിരുന്നു എങ്കിലും ഇപ്പോൾ വേണ്ടാ എന്ന് തീരുമാനിച്ചു.

കോളേജിൽ കേറുമ്പോൾ പറ്റിയ ഒരാളെ കണ്ട് പിടിക്കാം അപ്പോൾ നല്ല പ്രൊപൊസെൽ വരും എന്നൊക്കെ കണക്ക് കൂട്ടി മുന്നോട്ട് പോയി.

പിന്നീട് കോളേജിൽ എത്തിയപ്പോൾ ആണ് ശരിക്കും കഷ്ടകാലം ആയത്..

മകൾ വഴി തെറ്റി പോകാതിരിക്കാൻ അവളുടെ ആന്റി പഠിപ്പിക്കുന്ന കോളേജിൽ തന്നെ അപ്പനും അമ്മയും കൂടി ആളെ ചേർത്തു. താമസം ആന്റിയുടെ വീട്ടിലും.

ഒരു ആൺകുട്ടി വന്ന് മിണ്ടിയാൽ പോലും മണത്തറിയുന്ന ആന്റി നല്ല ഒന്നാന്തരം CCTV കൂടിയായിരുന്നു.

അങ്ങനെ കോളേജ് കാലഘട്ടത്തിലും നായികയുടെ പ്രണയം പൂവണിയാൻ സാധ്യത ഒന്നും കണ്ടില്ലാ ..

എങ്കിലും നായിക തളർന്നില്ല.. ആന്റി അറിയാതെ തനിക്ക് വന്ന ഒരു പ്രൊപ്പൊസൽ ആലോചിച്ചു മുന്നോട്ട് കൊണ്ട് പോകാൻ നോക്കുന്നു.

ചാരന്മാർ വഴി വിവരം അറിഞ്ഞ ആന്റി വീട്ടിൽ വിളിച്ചു ഇരട്ടിയാക്കി വിവരം പറയുന്നു. വീട്ടിൽ നിന്നും നായികക്ക് വിളി വരുന്നു.

മകൾ ‘ പാപത്തിന്റെ പാതയിൽ പോകല്ലെ എന്നും പറഞ്ഞു അമ്മ കരയുന്നു ‘ ആന്റി കോളേജ് പയ്യനെ വിളിച്ചു ‘ പഠനം പോലും തുടരാൻ സമ്മതിക്കില്ല ‘ എന്ന് പറഞ്ഞു ഭീഷണി പെടുത്തുന്നു ശുഭം.

മൂന്നാം ദിവസം പൊളിച്ചു കയ്യിൽ കൊടുത്ത് ആന്റി ഉത്തരവാദിത്വം തെളിയിച്ചു.

അതോടെ നായികക്ക് ഒരു കാര്യം മനസിലായി കോളേജ് കാലഘട്ടത്തിൽ തനിക്ക് പറയപെട്ട സ്വാതന്ത്ര്യം ഒന്നുമില്ല. തന്റെ ആഗ്രഹങ്ങൾ ഒന്നും നടക്കാൻ പോവുന്നില്ല..

കൂട്ട്കാർ പ്രണയിക്കുന്നതും കമിതാക്കളുടെ കളി ചിരികളും ഓക്ക നായിക നോക്കി ആസ്വദിച്ചിരുന്നു. ഇവിടെ പ്രേത്യേകിച്ചു ഇനി ഒന്നും ചെയ്യാൻ ഇല്ല..

അടുത്ത പ്രേതീക്ഷ പോസ്റ്റ്‌ ഗ്രാജൂേഷൻ (PG) ചെയ്യുമ്പോൾ നോക്കാം എന്നായി.

അപ്പോഴും ഒരാളെ പ്രണയിച്ച് വിവാഹം കഴിക്കണം എന്നുള്ള ആഗ്രഹം ചേച്ചിക്ക് സ്ട്രോങ്ങ്‌ ആയി ഉണ്ടായിരുന്നു.. പക്ഷെ അവിടെയും കഥ മാറി..

കോളേജിൽ പഠിക്കുന്ന സമയത്തെ പഴയ കാര്യം എടുത്തിട്ട് ആന്റി നല്ല പാര പണിത് വച്ചത് കൊണ്ട് ചേച്ചിയുടെ വീട്ടുകാർ ആദ്യമേ കുരുക്ക് ഇട്ടു.

എന്തെങ്കിലും സ്നേഹ ബന്ധങ്ങളിൽ പെട്ടാൽ വീട്ടിൽ അംഗീകരിച്ചു തരില്ലായെന്നൂം പഠിത്തം നിർത്തുമെന്നും ഭീഷണി ഉയർത്തി.

അതിന്റെ കൂടെ പഠനം കഴിഞ്ഞു ജോലി കിട്ടിയിട്ട് ഇഷ്ടപെട്ട ആളെ വിവാഹം കഴിക്കാൻ സമ്മതിക്കാം എന്നുള്ള വാഗ്ദാനവും നൽകി. പാവം അതും
വിശ്വസിച്ചു.

അങ്ങനെ PG കാലയളവിൽ പുള്ളിക്കാരി ഇഷ്ടങ്ങൾ ആഗ്രഹങ്ങൾ ഓക്കേ മാറ്റി വച്ചു പഠനം മാത്രമായി..

നല്ല രീതിയിൽ തന്നെ പഠിച്ചു ഇതിനിടയിൽ നല്ല പ്രൊപ്പൊസൽ ഓക്കേ വന്നെങ്കിലും ജോലി കിട്ടിയിട്ട് പ്രണയിക്കാം എന്നുള്ള കണക്ക് കൂട്ടലിൽ ആള് NO പറഞ്ഞു ഒഴിവാക്കി..

പിന്നീട് പഠനം പൂർത്തിയാക്കി ജോലിയിൽ കേറിയപ്പോൾ സ്വന്തം വരുമാനം ഓക്കേ ആയി Independent ആയല്ലോ ഇനി സ്വന്തമായി തീരുമാനങ്ങൾ എങ്കിലും എടുക്കാം എന്നായി പ്രേതീക്ഷ…

ഇത് വരെ മാറ്റി വച്ച ഇഷ്ടങ്ങൾ ഓക്കേ സ്വാതന്ത്ര്യത്തോടെ ആസ്വദിക്കാനും ആഗ്രഹിച്ച പോലെ ഒരു പ്രണയം വരുമെന്നും ഇനി അങ്ങോട്ട് അടിച്ചു പൊളിക്കാമെന്നും ഓക്കേ പ്ലാനിങും നടത്തി.

പക്ഷെ അവിടെയും ആൾക്ക് ജയിക്കാൻ പറ്റിയില്ല വീട്ടുകാർ തിരക്കിട്ട് കല്യാണം ആലോചിച്ചു തുടങ്ങി..

എതിർത്ത് നിന്നെങ്കിലും കാര്യങ്ങൾ മാറി നമ്മടെ പാര ആന്റി തന്നെ ഒരു പ്രൊപ്പൊസെൽ കൊണ്ട് വന്നു.

നമ്മുടെ നായിക തനിക്ക് കുറച്ചു കൂടി സമയം വേണം എന്നും തന്റെ ഇഷ്ടങ്ങൾക്ക് കൂടി വില കൽപ്പിക്കണം എന്നും ആവർത്തിച്ചു പറഞ്ഞു എങ്കിലും കാര്യം ഉണ്ടായില്ല. കൂടെ അടുത്ത വാഗ്ദാനം

‘വിവാഹ ശേഷം ഉള്ളത് മാത്രം ആണത്രെ യഥാർഥ പ്രണയം ‘ കല്യാണത്തിന് ശേഷം നീ അവന്റെ കൂടെ അടിച്ചു പൊളിച്ചോന്ന് ‘ അനുവാദവും ‘ കൊടുത്തു.

അവിടെയും നിസ്സഹായായി വീട്ടുകാർ കൊണ്ട് വന്ന ആളെ പുള്ളിക്കാരിക്ക് കെട്ടേണ്ടി വന്നു…

സാധാരണ ഫ്രണ്ടിന്റെ വീട്ടിൽ ഞങ്ങൾ കൂടുമ്പോൾ ഓക്കേ ചേച്ചി ഭയങ്കര ഹാപ്പി ആരിക്കും.

ഞങ്ങളുടെ പ്രണയത്തെ പറ്റി ഓക്കേ ചോദിക്കും. നമ്മൾ അടിച്ചു പൊളിച്ചു നടക്കുന്നത് ഓക്കേ പറയുമ്പോൾ അത്ഭുതത്തോടെ കേട്ടിരിക്കും..

കണ്ണിൽ നഷ്ടബോധവും, ചേച്ചിയുടെ കല്യാണ തലേന്ന് ഞങൾ വളരെ ക്ലോസ് ആയ കുറച്ചു പേര് കൂടിയപ്പോൾ ആണ് പുള്ളിക്കാരി ഇതെല്ലാം പറയുന്നത്.

തമാശ ആയി പറഞ്ഞു തുടങ്ങി എങ്കിലും
അവസാനം ആയപ്പോഴേക്കും ആള് കരഞ്ഞു തുടങ്ങി…

പ്രണയവും സ്വാതന്ത്ര്യവും അതിനൊപ്പം നല്ല കിടിലെൻ അടിച്ചു പൊളി ലൈഫും ഒരിക്കൽ പോലും അനുഭവിക്കാൻ സാധിക്കാതെ മറ്റുള്ളവരുടെ ഇഷ്ടങ്ങൾ മാത്രം അനുസരിച്ച് ജീവിക്കേണ്ടി വരിക..

സ്വന്തം പാർട്ണർനെ തിരഞ്ഞെടുക്കാൻ പോലും സ്വാതന്ത്ര്യം ഇല്ലാത്ത അവസ്ഥ ഇതൊക്കെ ശരിക്കും അനുഭവിക്കുന്നവർക്ക് മാത്രമേ അതിന്റെ വേദനാ മനസിലാകു..

എന്തായാലും ഇപ്പോ കല്യാണം കഴിഞ്ഞ് വല്ല്യ കുഴപ്പം ഇല്ലാണ്ട് പോകുന്നുണ്ട്. അങ്ങനെ അങ്ങ് പോയാ മതിയായിരുന്നു.

എന്തൊക്കെ പറഞ്ഞാലും ഇപ്പോഴും പ്രണയിച്ച് നടക്കുന്ന Couples നെ കാണുമ്പോൾ ആൾക്ക് ഭയങ്കര സങ്കടം ആണ്.

Leave a Reply

Your email address will not be published. Required fields are marked *