അന്നേരം പറഞ്ഞിരുന്നു ആദ്യത്തെ ഭാര്യയെ കുറിച്ച്, അയാൾ ജീവനുതുല്യം സ്നേഹിച്ചതും, അവൾ വേറൊരാളെ ബെഡ്റൂമിലേക്ക്..

(രചന: J. K)

അമ്മേ അമൃത മോളെ റെഡിയാക്കി നിർത്തണം ഇന്ന് ഒരു കൂട്ടർ പെണ്ണ് കാണാൻ വരുന്നുണ്ട് “”

എന്ന് രാവിലെ തന്നെ വല്യമ്മ വന്നു പറഞ്ഞപ്പോൾ അത്ഭുതത്തോടെ നോക്കി ഞാനും അമ്മൂമ്മയും ആദ്യമായിട്ടാണ് അമൃത മോളെ എന്നെല്ലാം അവർ വിളിക്കുന്നത്….

“”” ഇതിൽ എന്തോ ചതിയുണ്ട് കുഞ്ഞാ അല്ലെങ്കിൽ ഇത്രയും സ്നേഹത്തോടെ അവൾ ഇവിടെ വന്ന് ഇത് പറയില്ല എന്ന് അച്ഛമ്മ പറഞ്ഞപ്പോൾ എനിക്കും എന്റെ മനസ്സിൽ തോന്നിയത് അത് തന്നെയായിരുന്നു….

പക്ഷേ അവർ പറഞ്ഞത് എതിർക്കാൻ ഞങ്ങൾക്ക് കഴിയില്ലായിരുന്നു അവരുടെ ഔദാര്യത്തിലാണ് അവിടെ കഴിഞ്ഞിരുന്നത്…

അമ്മൂമ്മയ്ക്ക് രണ്ട് പെൺകുട്ടികളായിരുന്നു വലിയമ്മയും അമ്മയും ചെറുതിലെ വലിയ ഭംഗി ഒന്നുമില്ലാത്ത ആളായിരുന്നു വലിയമ്മ പക്ഷേ അമ്മ അങ്ങനെ ആയിരുന്നില്ല വളരെ സുന്ദരിയായിരുന്നു. അതുകൊണ്ട് തന്നെ വലിയമ്മയ്ക്ക് ചെറുപ്പം മുതലേ അമ്മയോട് അസൂയയായിരുന്നു.

എന്ത് ചെയ്താലും കുറ്റം ഒടുവിൽ അമ്മ ഒരാളെ സ്നേഹിച്ചു കല്യാണം കഴിച്ചത് വലിയ കുറ്റമായി കണ്ടു മുത്തശ്ശനോട് അമ്മയെ പറ്റി കുറ്റം എല്ലാം പറഞ്ഞു കൊടുത്ത് ഇങ്ങനെ ദേഷ്യം ആക്കിയതും വലിയമ്മയുടെ പണിയാണ്….

അങ്ങനെയാണ് മുത്തശ്ശൻ എല്ലാ സ്വത്തും വല്യമ്മയുടെ പേരിൽ എഴുതി കൊടുത്തത് അമ്മയ്ക്ക് ഒന്നുംതന്നെ ബാക്കി വെച്ചില്ല പക്ഷേ മരിക്കാൻ നേരം അത് ഓർത്ത് മുത്തശ്ശൻ ഒരുപാട് ദുഃഖിച്ചിരുന്നു….

അമ്മ സ്നേഹിച്ചതും വിവാഹം കഴിച്ചതും ഒരു അനാഥനെ ആയിരുന്നു നന്നായി ചിത്രം വരയ്ക്കാനുള്ള കഴിവും അമ്മയോടുള്ള സ്നേഹവും ഒഴിച്ചാൽ അയാളുടെ പക്കൽ ഒന്നും ഉണ്ടായിരുന്നില്ല…

എങ്കിലും അയാളോട് തുള്ള ജീവിതം സ്വർഗ്ഗതുല്യമായിരുന്നു അമ്മയ്ക്ക്… അമ്മ ഗർഭിണിയാണ് എന്നുകൂടി അറിഞ്ഞതോടുകൂടി ആള് നിലത്തൊന്നുമല്ലായിരുന്നു സ്വന്തം എന്നു പറയാൻ ആരും ഇല്ലാത്ത ഒരാൾക്ക് ഭാര്യയും കുഞ്ഞും വരാൻ പോകുന്നു എന്നത് ഇത്തിരി ഒന്നുമല്ല സന്തോഷം നൽകിയത്…

കുഞ്ഞു വരുമ്പോഴേക്കും എന്തൊക്കെയോ ഒരുക്കി വക്കണം എന്ന് വിചാരിച്ച് ആള് കിട്ടുന്ന ജോലിക്ക് എല്ലാം പോയി തുടങ്ങി…

അങ്ങനെയുള്ള ഓട്ടപാച്ചിലിൽ ആണ് ആക്സിഡന്റ് അയാളെ അമ്മയിൽ നിന്ന് പറിച്ചെടുത്ത് കൊണ്ടുപോയത് അമ്മയ്ക്ക് അത് താങ്ങാൻ കഴിയുന്നതിലും അപ്പുറത്തായിരുന്നു അമ്മയുടെ മാനസിക നില തെറ്റി എല്ലാം അറിഞ്ഞ് മുത്തശ്ശനും അമ്മൂമ്മയും ചേർന്ന് അമ്മയെ ഇങ്ങോട്ട് കൊണ്ടുവന്നു…

വല്യമ്മയ്ക്ക് അന്ന് ഭയങ്കര എതിർപ്പായിരുന്നു പക്ഷേ മുത്തശ്ശൻ അതൊന്നും വക വച്ചില്ല… കൂടുതൽ പ്രശ്നം ഉണ്ടാക്കിയാൽ ഇനിയും സ്വത്ത്‌ മുത്തശ്ശന് തിരിച്ചെഴുതി കൊടുക്കാവുന്നതേയുള്ളൂ എന്ന് മനസ്സിലാക്കിയ വലിയമ്മ പ്രശ്നങ്ങളൊന്നും ഉണ്ടാക്കാതെ മിണ്ടാതെ നിന്നു.

എനിക്ക് ജന്മം നൽകി കുറച്ചു കാലം കൂടിയെ അമ്മ ഞങ്ങളോടൊത്ത് ഉണ്ടായിരുന്നുള്ളൂ അതും സ്വബോധത്തിൽ അല്ലാതെ… ഒന്നും തിരിച്ചറിയുന്നുണ്ടായിരുന്നില്ല അമ്മ ഞങ്ങളെ വിട്ടു പോകുമ്പോൾ എനിക്ക് വെറും രണ്ടു വയസ്സു മാത്രമായിരുന്നു അമ്മയും മുത്തശ്ശനും ചേർന്നാണ് പിന്നെ എന്നെ വളർത്തിയത്…

മുത്തശ്ശനെയും ഞങ്ങൾക്ക് നഷ്ടമായി പിന്നീട് അമ്മൂമ്മ മാത്രമായിരുന്നു ഉണ്ടായിരുന്നത്…

മുത്തശ്ശൻ ഒരു ജോലിക്കും വിടാതെയാണ് അമ്മൂമ്മയെ നോക്കിയിരുന്നത് ആ അമ്മൂമ്മയ്ക്ക് മുത്തച്ഛന്റെ മരണശേഷം പല ജോലികൾക്കും പോകേണ്ടി വന്നു എനിക്ക് വേണ്ടി….

എനിക്ക് ഇത്തിരി പ്രായമായപ്പോൾ ഞാനും അത് ഏറ്റെടുത്തു ഓരോ ജോലി എന്നാൽ കഴിയുന്നതെല്ലാം ചെയ്തിരുന്നു അങ്ങനെയാണ് ജീവിച്ചു പോകുന്നത്…

തറവാടിനോട് ചേർന്ന് ഒരു ചെറിയ ചായിപ്പുണ്ട് അവിടെയാണ് ഞാനും അമ്മൂമ്മയും കഴിയുന്നത്…

വലിയമ്മ ഞങ്ങളുടെ കാര്യത്തിൽ ഇടപെടാർ കൂടിയില്ല ഇന്ന് വന്ന സ്നേഹം കാണിച്ചത് കൊണ്ട് ഞങ്ങൾക്കുണ്ടായ സംശയവും അതുകൊണ്ടാണ്…..

പറഞ്ഞതുപോലെ വൈകീട്ട് പെണ്ണുകാണാൻ വന്നിരുന്നു മധ്യവയസ്കനായ ഒരാളോട് വലിയമ്മ പറയുന്നത് കേട്ടു നല്ലോണം നോക്കിക്കോളൂ. ഇതാണ് പെണ്ണ് എന്ന്.

ഞാൻ അയാളുടെ മുഖത്തേക്ക് നോക്കി ഒരു മുപ്പത്തഞ്ചു വയസ്സിന് മുകളിൽ പ്രായം വരും… അയാളെ കൊണ്ട് എന്നെ വിവാഹം കഴിപ്പിക്കാനാണ് അവരുടെ പ്ലാൻ കണ്ടാൽ തന്നെ അറിയാം വളരെ പണക്കാരൻ ആണ്…
ചെറിയമ്മയ്ക്ക് കാര്യമായി എന്തോ ലാഭമുണ്ട് അല്ലാതെ ഇതിന് മെനക്കെടില്ല..

അമ്മൂമ്മയും ഞാനും എതിർത്തു നോക്കി പക്ഷേ വലിയമ്മ വിടുന്ന മട്ടില്ല.. ഒടുവിൽ വലിയമ്മ എന്നോട് ഒരു നിബന്ധന വച്ചു. എന്റെ വിവാഹം കഴിഞ്ഞ് പോവുകയാണെങ്കിൽ അമ്മൂമ്മയെ പൊന്നുപോലെ നോക്കിക്കോളാം അതല്ല എന്നുണ്ടെങ്കിൽ നീയും അമ്മൂമ്മയും ഇവിടെ കിടന്നു നരകിക്കുമെന്ന്..

ഞങ്ങളെ ഇവിടെ നിന്നും ഇറക്കി വിടുമെന്ന്…

ഞാൻ പോയാലും അമ്മൂമ്മയെ അവർ നോക്കാം എന്ന് പറഞ്ഞപ്പോൾ എനിക്ക് എന്തോ സമ്മതിക്കുന്നതാണ് നല്ലത് എന്ന് തോന്നി അല്ലെങ്കിലും അവിടെ ഇരുന്നിട്ട് ആര് സഹായിക്കാനാണ്..

അയാൾ എന്റെ കഴുത്തിൽ താലികെട്ടുമ്പോൾ കണ്ണടച്ച് ഞാൻ പ്രാർത്ഥിക്കുകയായിരുന്നു അങ്ങനെ അങ്ങ് മരിച്ച വീണിരുന്നെങ്കിൽ എന്ന്…

അയാളുടെ കാറിൽ കയറി പോകുമ്പോൾ അമ്മൂമ്മയെ നോക്കാനുള്ള ശക്തി എനിക്കില്ല അവിടെ തളർന്നു നിൽക്കുകയാവും എന്നെനിക്കറിയാമായിരുന്നു…

അയാളുടെ വീട്ടിലെത്തിയപ്പോൾ എനിക്ക് മനസ്സിലായിരുന്നു അവിടെ അയാളും കുറച്ചു വേലക്കാരും അല്ലാതെ വേറെ ആരും ഇല്ല എന്ന് ഞാൻ അവിടെ ഒരു ഭാഗത്ത് പോയിരുന്നു.

അയാൾ എന്നോട് ഒന്ന് സംസാരിക്കു പോലും ചെയ്യാതെ ഏതോ ഒരു മുറിയിലേക്ക് കയറിപ്പോയി കൊട്ടാരം പോലെ ഉള്ള വീട്ടിൽ ഞാൻ ഒറ്റയ്ക്കായ പോലെ എനിക്ക് തോന്നി പെട്ടെന്ന് ഒരു വേലക്കാരി എന്നെ അങ്ങോട്ട് വിളിച്ച് ചായ തന്നു….

“”” കുട്ടി ഇതെന്തു ഭാവിച്ചാ സ്വത്ത് കണ്ടിട്ടാണെങ്കിലും ഒരു മര്യാദ ഒക്കെ ഇല്ലേ ഇങ്ങേര് ആദ്യത്തെ ഭാര്യയെ കൊന്നതാ ഇനിയിപ്പോ നീയാവും അടുത്തത് “””

അത് പറഞ്ഞത് എനിക്കെന്തു ഭയം തോന്നി ആദ്യ ഭാര്യയെ കൊന്ന പിന്നെ പാവപ്പെട്ട ഒരു വീട്ടിൽ നിന്ന് അതും തനിക്ക് ഒട്ടും ചേരാത്ത ഒരു പെണ്ണിനെ കല്യാണം കഴിച്ചു കൊണ്ടു വന്നതിന്റെ പിന്നിലെ കാര്യം എന്താണെന്ന് വെറുതെ ഒന്ന് ആലോചിച്ചു നോക്കി എനിക്കൊരു എത്തും പിടിയും കിട്ടുന്നില്ല ആയിരുന്നു…

അയാളുടെ മിണ്ടാനും അടുത്ത് പോവാനും അപ്പോൾ മുതൽ ഒരു പേടി തോന്നി അയാൾ കുറച്ചു കഴിഞ്ഞപ്പോൾ എന്നെയും തിരഞ് താഴേക്ക് വന്നിരുന്നു..

എനിക്ക് മുറി കാണിച്ചുതന്ന അവിടെ പോയി ഫ്രഷ് ആയിക്കോളാൻ പറഞ്ഞു ഡ്രസ്സ് എല്ലാം അവിടെത്തന്നെ ഉണ്ട് എന്ന് പറഞ്ഞു. അങ്ങോട്ടേക്ക് ചെന്നപ്പോൾ മനസ്സിലായിരുന്നു ഒരു ടെക്സ്റ്റൈൽസ് തന്നെ അവിടെ വാങ്ങി വച്ചിട്ടുണ്ട്..

കുളിമുറിയിൽ പോയി കുളിച്ച് ഫ്രഷായി ഞാൻ ആ റൂമിൽ തന്നെ ഇരുന്നു കുറച്ചു കഴിഞ്ഞപ്പോൾ ആ ചേച്ചി എന്നെ ഭക്ഷണം കഴിക്കാൻ വിളിച്ചുകൊണ്ടുപോയി ഞാൻ അയാളെ അവിടെ മുഴുവൻ നോക്കി അവിടെ എങ്ങും കണ്ടില്ല..

ആള് എസ്റ്റേറ്റിലേക്ക് പോയി എന്ന് പറഞ്ഞു. അന്ന് രാത്രി ഞാൻ അവിടെ കിടന്നു സുഖമായി ഉറങ്ങി. ആളുടെ ഒരു ശല്യവും ഉണ്ടായിരുന്നില്ല…
എങ്കിലും ഭയമായിരുന്നു ഈ സൈലൻസ് എപ്പോഴും ഉണ്ടാകാൻ പോകുന്ന വലിയൊരു പ്രശ്നത്തിന്റെ മുന്നോടിയാണോ എന്ന്…

പിറ്റേ ദിവസമാണ് അയാൾ വീട്ടിലെത്തിയത് അയാൾക്ക് മനസ്സിലായിരുന്നു എന്റെ പെരുമാറ്റത്തിൽ നിന്ന് അയാൾ അടുത്തേക്ക് വരുന്നത് എനിക്ക് ഡിസ്റ്റർബൻസ് ആണ് എന്ന്. അതുകൊണ്ടുതന്നെ അകലം പാലിച്ചു നിന്നു. ഒരു ദിവസം എന്നോട് സംസാരിക്കാൻ വേണ്ടി വന്നു…

അന്നേരം പറഞ്ഞിരുന്നു ആദ്യത്തെ ഭാര്യയെ കുറിച്ച്… അയാൾ ജീവനുതുല്യം സ്നേഹിച്ചതും, അവൾ വേറൊരാളെ ബെഡ്റൂമിലേക്ക് ക്ഷണിച്ചതും അത് കണ്ട് ആകെ തകർന്നതും എല്ലാം പറഞ്ഞപ്പോൾ അയാളുടെ കണ്ണിൽ ഒരു നീർത്തളക്കം ഞാൻ കണ്ടു..

അയാളെ വഞ്ചിച്ചു എന്നായാൽ മനസ്സിലാക്കിയപ്പോൾ ആ കൊച്ചു കുറ്റബോധത്തിൽ സ്വയം ജീവനൊടുക്കിയതാണ് അയാളുടെ ആദ്യത്തെ ഭാര്യ..

നാട്ടുകാർ പലതും പറഞ്ഞ് ഇറക്കി അയാൾക്ക് കൊന്നതാണ് എന്ന് വരെ പക്ഷേ അയാൾക്ക് ഇപ്പോഴും അവരോട് സ്നേഹം ഉണ്ടെന്ന് എനിക്ക് അയാളുടെ സംസാരത്തിൽ നിന്ന് മനസ്സിലായി ഒപ്പം ഞാൻ വിചാരിച്ച മാതിരി ഒരു ഭീകരനല്ല അയാൾ പകരം ഒരു പാവമാണ് എന്ന്…

ആളുകൾ അയാളെ പറ്റി പറഞ്ഞതെല്ലാം അയാൾ അറിഞ്ഞിരുന്നു അവരുടെ വായടപ്പിക്കാൻ ഒരു നല്ല ജീവിതം അവരുടെ മുന്നിൽ ജീവിച്ചു കാണിക്കാൻ അയാൾക്ക് ഒരു വാശിയായിരുന്നത്രേ..

മറ്റുള്ളവരുടെ മുന്നിൽ മാത്രം എന്റെ നല്ല ഭാര്യ ആയാൽ മതി ഇവിടെ അയാൾ ഒരുതരത്തിലും ശല്യപ്പെടുത്താൻ വരില്ല എപ്പോൾ അയാളെ അംഗീകരിക്കാൻ പറ്റുമോ അപ്പോൾ അംഗീകരിച്ചാൽ മതി എന്നു പറഞ്ഞു…

അതുകേട്ട് എനിക്ക് വലിയ ആശ്വാസം തോന്നിയിരുന്നു… ക്രമേണ ഞാൻ അവിടുത്തെ ജീവിതം ആസ്വദിക്കാൻ തുടങ്ങി..

ഇടയ്ക്ക് വീട്ടിലേക്ക് ഒന്ന് പോണം അമ്മൂമ്മയെ കാണണം എന്ന് പറഞ്ഞപ്പോൾ എതിർത്തൊന്നും പറയാതെ സമ്മതിച്ചു അവിടെ ചെന്നപ്പോൾ കണ്ടത് അമ്മൂമ്മയെ കൊണ്ട് ജോലിയെല്ലാം ജയിപ്പിക്കുന്ന വലിയമ്മയെയാണ് എന്നോട് പറഞ്ഞിരുന്ന കാര്യം ഞാൻ ഓർത്തു.

അത് കണ്ട് അദ്ദേഹം തന്നെയാണ് പറഞ്ഞത് അമൂമ്മയെ ഇങ്ങോട്ട് കൂട്ടിക്കോളാൻ അതനുസരിച്ച് അമ്മൂമ്മയെ ഞാൻ ഇങ്ങോട്ട് കൊണ്ടുവന്നു…

എനിക്ക് മനുഷ്യനോട് എന്തോ ബഹുമാനം തോന്നിത്തുടങ്ങി… എന്റെ കാര്യങ്ങളെല്ലാം അറിഞ്ഞ് ചെയ്യാൻ തുടങ്ങി ഒരു ചെറിയ മോഹങ്ങളും സാധിച്ചു തന്നു..
സ്നേഹിക്കാൻ പ്രായം ഒരു ഘടകമല്ല എന്ന് തിരിച്ചറിയുകയായിരുന്നു ഞാൻ അപ്പോൾ…

പനിച്ചു കിടന്നപ്പോൾ ആൾക്ക് കഞ്ഞി കോരി കൊടുത്തു അന്നേരം ആ മിഴികൾ നിറയുന്നത് കണ്ടു… മെല്ലെ എന്തോ ഒരു ഉൾപ്രേരണയാൽ ആ നെറ്റിയിൽ ചുണ്ടമർത്തി അപ്പോഴേക്കും എന്നെ ചേർത്തു പിടിച്ചിരുന്നു…

ഞങ്ങൾ പരസ്പരം വല്ലാതെ സ്നേഹിക്കുന്നു എന്ന് മനസ്സിലായ ഒരു നിമിഷം ആയിരുന്നു അത്…

ഇനി അങ്ങോട്ട് സുന്ദരമായ നാളുകളാണ് പ്രണയത്തിന്റെ….