(രചന: ഹേര)
“സാർ എന്താ വിളിച്ചത്.” മുതലാളിയുടെ ക്യാബിൻ തുറന്ന് അകത്തേക്ക് കയറിയ ജിനി ചോദിച്ചു.
“താൻ കയറി വാടോ പറയാം.” മുന്നിൽ നിൽക്കുന്നവളുടെ ഉടലഴകിൽ കണ്ണുകൾ കൊണ്ട് ഉഴിഞ്ഞു സ്റ്റീഫൻ. വയറിൽ നിന്നും അല്പം മാറി കിടന്ന സാരിക്കുള്ളിലൂടെ കാണപ്പെട്ട അവളുടെ വെളുത്തു മെലിഞ്ഞ വയറിലേക്കാണ് അയാളുടെ നോട്ടം തറച്ചത്.
അയാളുടെ നോട്ടത്തിൽ ചൂളിപ്പോയ ജിനി പെട്ടന്ന് തന്നെ സാരി നേരെയാക്കി.
“സാർ വിളിച്ച കാര്യം പറഞ്ഞില്ല.” ജിനി വിഷയത്തിലേക്ക് വന്നു.
“താനിവിടെ ജോലിക്ക് വന്നിട്ട് ആറു മാസം ആകുന്നേയുള്ളു. പക്ഷേ ഈ ചുരുങ്ങിയ കാലയളവ് കൊണ്ട് തന്നെ തന്റെ പെർഫോമൻസ് എനിക്ക് നന്നായി ഇഷ്ടപ്പെട്ടു. അതുകൊണ്ട് തനിക്കൊരു പ്രൊമോഷൻ തന്നാലോന്ന് ആലോചന ഉണ്ട്.”
ചെയറിൽ നിന്ന് എഴുന്നേറ്റു അവൾക്ക് ചുറ്റും നടന്ന് കൊണ്ട് സ്റ്റീഫൻ പറഞ്ഞു.
“താങ്ക്യൂ സർ.” മുഖത്ത് ചിരി വരുത്തി എത്രേം അവൾ നിന്നു.
“ജിനിയെ ഞാൻ എന്റെ പേർസണൽ സെക്രട്ടറി ആക്കാനാണ് ഉദ്ദേശിക്കുന്നത്. അങ്ങനെ ആകുമ്പോൾ എന്റെ കൂടെ ബിസിനസ് ടൂറിനൊക്കെ വരേണ്ടി വരും. ഞാൻ ആഗ്രഹിക്കുന്ന പോലെ താൻ വഴങ്ങി തന്നാൽ കൈ നിറയെ കാശും കിട്ടും. ജിനിയുടെ വീട്ടിലെ കഷ്ടപ്പാടും മാറും.”
അവളെ പെട്ടന്ന് തന്റെ നെഞ്ചിലേക്ക് വലിച്ചിട്ടു സ്റ്റീഫൻ.
“എന്നെ വിട് സാർ… എനിക്ക് സാറിന്റെ പേർസണൽ സെക്രട്ടറി ആവണ്ട.” ജിനി കുതറി പിടഞ്ഞു.
“ഐ നീഡ് യു ജിനി. നിന്റെ സൗന്ദര്യം എന്നെ ശ്വാസം മുട്ടിക്കുന്നുണ്ട്. ഇങ്ങനെ ഞാൻ ഒരു പെണ്ണിനോടും ആവശ്യപ്പെട്ടിട്ടില്ല. ആഗ്രഹിച്ചതൊക്കെ സ്വന്തമാക്കിട്ടേ ഉള്ളു. സമ്മതത്തിന് കാത്തു നിന്നിട്ടില്ല അവളെ വാരി പുണർന്നു കൊണ്ട് സ്റ്റീഫൻ .” ജിനിയുടെ ചുണ്ടുകൾ കവർന്നു.
“ദേഹത്ത് തൊട്ടുള്ള പരിപാടി വേണ്ട സർ. ഞാൻ സാർ ഉദേശിച്ച പോലൊരു പെണ്ണല്ല. വീട്ടിലെ ബുദ്ധിമുട്ട് കൊണ്ടാ സാർ ഒരു വുമണൈസർ ആണെന്ന് അറിഞ്ഞിട്ടും ഞാൻ ഇവിടെ ജോലിക്ക് വന്നത്. എന്റെ അവസ്ഥ മുതലെടുക്കരുത് സർ പ്ലീസ്..” സ്റ്റീഫനെ തള്ളി മാറ്റി ജിനി പുറത്തേക്ക് പാഞ്ഞു.
“നിന്നെ എന്റെ കയ്യിൽ കിട്ടുമെടി. ആഗ്രഹിച്ചതൊന്നും സ്വന്തമാക്കാതിരുന്നിട്ടില്ല ഈ സ്റ്റീഫൻ. നിന്നോടെന്തോ ഒരു പ്രത്യേക അട്ട്രാക്ഷൻ തോന്നിപ്പോയി. അതുകൊണ്ട് മാത്രമാണ് നിന്നെ കീഴ്പ്പെടുത്താൻ ഞാൻ നിന്റെ സമ്മതം ചോദിച്ചത്. ബലം പ്രയോഗിക്കാൻ ആയിരുന്നെങ്കിൽ എനിക്കത് നേരത്തെ ആകാമായിരുന്നു. നീ എന്റെ അടുത്ത് തന്നെ വരുമെടി. കൊതിച്ചു കൊതിച്ചു കിട്ടുന്നതിലും ഒരു സുഖമുണ്ടല്ലോ.” സ്റ്റീഫൻ സ്വയം പറഞ്ഞു.
എറണാകുളത്തെ ഒരു പ്രമുഖ ബിസിനസ് മാൻ ആണ് സ്റ്റീഫൻ.
അച്ഛനും അമ്മയും ആരുമില്ല അയാൾക്ക്. ഭാര്യയും ഒരു മോനുമുണ്ട്.
അച്ഛനും അമ്മയും മരിച്ചു പോയ സ്റ്റീഫനെ വളർത്തിയതും പഠിപ്പിച്ചതും ഒക്കെ ബോംബെ ഉള്ള അവന്റെ മാമനായിരുന്നു. വേശ്യാലയങ്ങളിൽ സ്ത്രീകളെയും പെൺകുട്ടികളെയും എത്തിക്കുന്നൊരു എജന്റ് ആയിരുന്നു സ്റ്റീഫന്റെ മാമൻ. അത് കണ്ട് വളർന്ന സ്റ്റീഫനും ആ പാതയിൽ എത്തിച്ചേർന്നു.
ഇരുപത്തി രണ്ടാം വയസ്സിലാണ് അവൻ ഇതിലേക്ക് ഇറങ്ങി തിരിച്ചത്. പെട്ടന്ന് പണക്കാരനാകാനുള്ള എളുപ്പവഴി പെൺപിള്ളേരെ തട്ടിക്കൊണ്ടു പോയി വിൽക്കുന്നതാണെന്ന് അവന് തോന്നിയിട്ടാണ് ഇതിലേക്ക് എത്തിയത്. സ്റ്റീഫന്റെ ചെറുപ്പ കാലത്ത് ബാംഗ്ലൂർ നിന്നും നോർത്ത് ഇന്ത്യയിൽ നിന്നുമൊക്കെ പാവപ്പെട്ട വീട്ടിലെ സുന്ദരികളായ പെൺകുട്ടികളെ പ്രേമം നടിച്ചു അവരുടെ വിശ്വാസം നേടിയെടുത്ത് വലയിലാക്കിയ ശേഷം അവരുമായി നാടുവിടും. കുറെ നാൾ കൊണ്ട് നടന്ന് മടുത്തു കഴിയുമ്പോൾ ബോംബെയിലെ ചുവന്ന തെരുവിലോ മറ്റോ കൂടിയ വിലയ്ക്ക് വിൽക്കും.
അങ്ങനെ കുറെ പണം സമ്പാദിച്ചവൻ നാട്ടിലെത്തി ബിസിനസ് തുടങ്ങി. തുണിക്കടകളും ബ്യൂട്ടിപാർലറും ഇന്റർനെറ്റ് കഫെ ഒക്കെ ആയിരുന്നു അവന്റെ സ്റ്റാർട്ട് അപ്പ്സ്. ഇതിന്റെ മറവിൽ പല പെൺകുട്ടികളെയും സ്റ്റീഫൻ തന്റെ ആവശ്യങ്ങൾക്ക് ഉപയോഗിച്ചിട്ടുണ്ട്.
ജിനി ഒരു പാവപ്പെട്ട വീട്ടിലെ കുട്ടിയാണ്. രോഗിയായ അച്ഛൻ മാത്രേ അവൾക്കുള്ളു. ഒരു ചേച്ചി ഉണ്ടായിരുന്നത് ആത്മഹത്യ ചെയ്തു.
തന്റെ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന സ്ത്രീകളിൽ തന്റെ കണ്ണിനു ഇഷ്ടപ്പെടുന്നവരെ സ്റ്റീഫൻ സ്വന്തമാക്കിയിട്ടുണ്ട്. ജിനി മാത്രമാണ് അയാൾക്ക് പിടി കൊടുക്കാത്തത്. സ്റ്റീഫൻ അവളെ കയ്യിൽ കിട്ടാൻ കാത്തിരിക്കുകയാണ്. അങ്ങനെ ഒരു ദിവസം ക്യാബിനിൽ ഇരിക്കുമ്പോ സങ്കടത്തോടെ ജിനി അയാളുടെ അടുത്ത് വരുന്നത്.
“സാർ, അച്ഛന് ഒട്ടും വയ്യ. അറ്റാക്ക് വന്നിട്ട് ഹോസ്പിറ്റലിൽ അഡ്മിറ്റാണു. എമർജൻസി ആയിട്ട് ഓപ്പറേഷൻ ചെയ്യാൻ ഡോക്ടർ പറഞ്ഞിട്ടുണ്ട്. ഒത്തിരി കാശാകും. നാളെ തന്നെ ഓപ്പറേഷൻ വേണമെന്ന് ഡോക്ടർ പറഞ്ഞു. ഇത്ര സമയം കൊണ്ട് എനിക്ക് പൈസ ഒപ്പിക്കാൻ പറ്റില്ല. സാർ സഹായിക്കണം.” ജിനി അയാൾക്ക് മുൻപിൽ ഇരുന്ന് പൊട്ടിക്കരഞ്ഞു.
“ജിനി കരയണ്ട. ഞാൻ തന്നെ സഹായിക്കാം. എത്ര രൂപ ആകും ഓപ്പറേഷന്.” അവളെ കയ്യിൽ കിട്ടാൻ കാത്തിരുന്ന സ്റ്റീഫനു അതൊരു നല്ല അവസരമായി തോന്നി.
“നാലു ലക്ഷം.”
“ക്യാഷ് ഞാൻ തരാം. ഞാൻ തനിക് ഒരു ഹെല്പ് ചെയ്യുമ്പോ ഇങ്ങോട്ടും നന്ദി വേണം. ഓപ്പൺ ആയി തന്നെ പറയാം. ഈ രാത്രി നിന്നെ എനിക്ക് വേണം. പകരം നിനക്ക് നാലിനു പകരം അഞ്ചു ലക്ഷം തരാം ഞാൻ. എന്ത് പറയുന്നു ജിനി.”
“സമ്മതം സാർ. എനിക്ക് ഇപ്പോൾ വലുത് എന്റെ അച്ഛന്റെ ജീവനാ.” സ്റ്റീഫനു മുന്നിൽ തല കുമ്പിട്ടു ഇരുന്നു കൊണ്ട് അവൾ പറഞ്ഞു.
അവൾ ഇത്ര വേഗം സമ്മതിക്കുമെന്ന് അയാൾ വിചാരിച്ചില്ല. ആഹ്ലാദം കൊണ്ട് മതി മറന്ന സ്റ്റീഫൻ ജിനിക്കരികിൽ വന്ന് ചേർന്ന് നിന്നു.
“ഒരിക്കൽ ഈ സ്റ്റീഫനെ അറിഞ്ഞാൽ പിന്നെ നീ പിന്നെ എന്റെ അടുത്തൂന്ന് മാറില്ല. വൈകുന്നേരം ഹോട്ടൽ പാലസിൽ റൂം നമ്പർ 666 ൽ വച്ച് കാണാം നമുക്ക്.” അവളുടെ ചെവിയിൽ സ്വകാര്യം പോലെ പറഞ്ഞു കൊണ്ട് സ്റ്റീഫന്റെ കൈകൾ ജിനിയുടെ ശരീരത്തിലൂടെ ഇഴഞ്ഞു. സാരിക്കിടയിലൂടെ അവന്റെ കൈകൾ അവളുടെ വയറിൽ അമർന്നു.
ഷോക്കേറ്റ പോലെ ജിനി പിന്നോട്ട് നീങ്ങി.
“ഞാൻ വൈകുന്നേരം വരാം സർ. ഇപ്പോൾ ഹോസ്പിറ്റലിലേക്ക് പോട്ടേ.” കർച്ചീഫ് കൊണ്ട് കണ്ണീർ ഒപ്പി അവൾ അവിടുന്ന് പോയി.
ആഗ്രഹിച്ചത് നേടിയെടുത്ത സന്തോഷത്തിൽ സ്റ്റീഫൻ ആവേശഭരിതനായി.
വൈകുന്നേരം ഹോട്ടൽ പാലസിൽ റൂം നമ്പർ 666 ൽ സ്റ്റീഫൻ ജിനിയുടെ വരവും കാത്തിരുന്നു.
പറഞ്ഞ സമയത്ത് കാളിംഗ് ബെൽ അടിച്ചതും അയാൾ പോയി വാതിൽ തുറന്നു. മാസ്ക് വച്ച് മുഖം മറച്ച നിലയിൽ പുറത്ത് നിന്ന ജിനി വാതിൽ തുറന്നതും അകത്തേക്ക് കയറി.
“ഇതെന്താ മാസ്ക് വച്ചിട്ട്.”
“അറിയുന്ന ആരും കാണണ്ട എന്ന് കരുതി സാർ.” അവളുടെ ശബ്ദം നേർത്തു പോയി.
“ഇനി ഇതിന്റെ ആവശ്യം ഇല്ലല്ലോ.”
സ്റ്റീഫൻ അവളുടെ മുഖത്ത് നിന്നും മാസ്ക് മാറ്റി.
“ഞാൻ ചോദിച്ച കാശ്.”
“പെട്ടിയിലുണ്ട്. പോകുമ്പോ കൊണ്ട് പൊയ്ക്കോ.” സ്റ്റീഫൻ അവളെ അടിമുടി ഉഴിഞ്ഞു.
കറുത്ത നൈലോൺ സാരി ആയിരുന്നു ജിനിയുടെ വേഷം. ആ ഡ്രസിൽ അവൾ കൂടുതൽ സുന്ദരിയായി അവനു തോന്നി.
“നിന്നെ ഇങ്ങനെ കിട്ടാൻ ഞാൻ എത്ര കൊതിച്ചുവെന്ന് അറിയോ ജിനി.” ആക്രാന്തത്തോടെ ജിനിയെ പുണർന്നു അവൻ കട്ടിലിലേക്ക് വീണു. ആവേശത്തോടെ അവന്റെ ചുണ്ടുകൾ അവളുടെ ശരീരത്തിൽ അലഞ്ഞു.
യവ്വന തുടിപ്പാർന്ന ജിനിയുടെ ശരീരം സ്റ്റീഫനെ മത്തു പിടിപ്പിച്ചു.
“ഇങ്ങനെ ആക്രാന്തം കാണിക്കല്ലേ സാർ. എനിക്ക് ശ്വാസം മുട്ടുന്നു.” സ്റ്റീഫനെ തന്റെ മേത്തു നിന്ന് തള്ളി മാറ്റി അവൾ എഴുനേറ്റ് ഇരുന്നു.
“കാത്തിരുന്നു കിട്ടിയതല്ലേ പൊന്നെ നിന്നെ.”
“എനിക്ക് സാറിനോട് കുറച്ചു സംസാരിക്കാൻ ഉണ്ട്.”
“സംസാരമൊക്കെ പിന്നെ… ആദ്യം നീയൊന്ന് അടങ്ങി കിടക്ക്.”
“അങ്ങനെ കിടക്കാനല്ല ഞാൻ വന്നത്. നിന്റെ ജീവനെടുക്കാനാ നായെ.” നഖത്തിനിടയിൽ ഒളിപ്പിച്ചു വച്ച ബ്ലേഡിന്റെ കഷ്ണം സ്റ്റീഫന്റെ കഴുത്തിലേക്ക് വീശി ജിനി മുരണ്ടു. അവൻ വേദന കൊണ്ട് അലറി.
എന്താ സംഭവിക്കുന്നതെന്ന് അയാൾ മനസ്സിലാക്കുമ്പോഴേക്കും സ്റ്റീഫന്റെ കഴുത്തു മുറിഞ്ഞു ചോര ചീറ്റി തെറിച്ചു. അപ്പോഴേക്കും ഫ്ലവർവെയ്സ് കൊണ്ട് ജിനി അവന്റെ തലയിൽ ആഞ്ഞടിച്ചു.
“എടീ… നിന്നെ ഞാൻ.” അലറി കൊണ്ട് സ്റ്റീഫൻ അവളെ പിടിക്കാൻ വന്നതും അവളവന്റ മുഖത്ത് കാർക്കിച്ചു തുപ്പി.
സ്റ്റീഫൻ അറപ്പോടെ മുഖത്തെ തുപ്പൽ കൈകൊണ്ട് തുടയ്ക്കുമ്പോൾ ജിനി ബെഡ് ഷീറ്റ് കൊണ്ട് അയാളുടെ തല മൂടി കൈകൾ ചേർത്ത് കൂട്ടികെട്ടി.
സ്റ്റീഫന്റെ അഭ്യാസമൊന്നും അവളുടെ അടുത്ത് വിലപോയില്ല.
“ഈയൊരു ദിവസത്തിന് വേണ്ടി ഞാൻ കാത്തിരിക്കാൻ തുടങ്ങിയിട്ട് വര്ഷങ്ങളായി സ്റ്റീഫാ. എന്റെ ചേച്ചിയെ സ്നേഹം നടിച്ചു പാട്ടിലാക്കി വഞ്ചിച്ചവനാ നീ. നീയവളെ പലർക്കും കാഴ്ച വച്ച് വേശ്യാ തെരുവിൽ വിറ്റു. അവിടുന്ന് എങ്ങനെയോ രക്ഷപെട്ടു വന്നവൾ സത്യങ്ങൾ എല്ലാം എന്നോടും അച്ഛനോടും തുറന്ന് പറഞ്ഞു ആ ജീവിതം ടതന്നെ അവസാനിപ്പിച്ചു കളഞ്ഞു. അതോടെ അച്ഛൻ രോഗിയായി. അന്ന് മനസ്സിൽ തീരുമാനിച്ചതാ നിന്നെ കൊല്ലണമെന്ന്. ചത്തു പോടാ നായെ.” സ്റ്റീഫന്റെ മുഖവും വായും മൂടി കെട്ടി കൈയിലെയും കാലിലെയും സിരകൾ മുറിച്ചു വിട്ട് ജിനി തന്റെ ജോലി തീർത്തു.
നേഴ്സ് ആയ അവൾ തന്റെ ചേച്ചിയെ ചതിച്ചവനെ ഇല്ലായ്മ ചെയ്യാൻ പ്ലാൻ ചെയ്താണ് സ്റ്റീഫന്റെ അടുത്ത് ജോലിക്ക് വന്നത്. തെളിവൊന്നും അവശേഷിപ്പിക്കാതെ സ്റ്റീഫനെ കൊന്ന് തന്റെ പ്രതികാരം പൂർത്തീകരിച്ച സന്തോഷത്തോടെ അവൾ അവിടം വിട്ടു.