ഇതിനേക്കാളെല്ലാം അയാളെ അത്ഭുതപ്പെടുത്തിയത് പൂജയുടെ പെരുമാറ്റം ആണ് ആദ്യമൊക്കെ കയർത്തു സംസാരിച്ചപ്പോഴും..

മാലാഖ
(രചന: Gopi Krishnan)

“വിട്ടിട്ടു പോടാ എനിക്കൊരുത്തന്റേം സഹായം വേണ്ട ”

ഇത്രയും പറഞ്ഞു ബാറിലെ സ്പ്ലയർ പയ്യനെ ശ്രീനി ആഞ്ഞുതള്ളി ഓർക്കാതെയുള്ള തള്ളലിൽ പെട്ടന്ന് പതറിപ്പോയ അയാൾ പിന്നിലേക്ക് മലർന്നുവീണു തിരിഞ്ഞുനോക്കാതെ തന്റെ ബെൻസുമെടുത്തു ശ്രീനി കുതിച്ചുപാഞ്ഞു.

മദ്യത്തിന്റെ ലഹരിയിൽ നഗരത്തിലൂടെ കുതിച്ച അയാളുടെവണ്ടി നേരെചെന്നുകയറിയത് എതിരെവന്ന ചരക്കുലോറിയുടെ അടിയിലേക്കായിരുന്നു വലിയശബ്ദത്തോടെയുള്ള ഇടിയിൽ

ഭയന്നുപോയ ലോറിയിലെ ഡ്രൈവറും ക്ലീനറും ഇറങ്ങിയോടി ഓടിക്കൂടിയ ജനക്കൂട്ടം ചോരയിൽകുളിച്ചുകിടന്ന ശ്രീനിയെയെടുത്തു വഴിയേപോയ വണ്ടിയിൽകയറി ആശുപത്രിയിലേക്ക് പുറപ്പെട്ടു.

ശ്രീനി എന്ന ശ്രീനിവാസൻ. KP ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടർ. കോടീശ്വരനായ അച്ഛൻ ഓർക്കാപ്പുറത്ത് ഒരുനാൾ ഹൃദയസ്തംഭനം വന്നു ലോകംവിട്ടുപോയപ്പോൾ വലിയൊരു ബിസിനസ് സാമ്രാജ്യം അയാൾക്ക് സ്വന്തമായി.

ഒരേയൊരു മകനായതുകൊണ്ടും വേറെ അവകാശികൾ ഇല്ലാത്തത് കൊണ്ടും പണം അയാളെ അഹങ്കാരിയാക്കിമാറ്റി മദ്യവും മദിരാക്ഷിയും ദുർവിനോദങ്ങളുമായി അയാൾ ഉന്മാദനായിനടന്നു

അയാളുടെ അമ്മയായ സുഭദ്ര അമ്മ എല്ലാം കണ്ടുകൊണ്ട് വേദനയോടെ ആ വലിയവീട്ടിൽ ഒതുങ്ങിജീവിച്ചു ഉപദേശിക്കാൻ ശ്രമിച്ചപ്പോഴെല്ലാം അയാൾ അമ്മയോട് വഴക്കിട്ട ഇറങ്ങിപ്പ്പോകും ഫലമില്ലെന്നറിഞ്ഞപ്പോൾ അവരെല്ലാം ഉള്ളിലൊതുക്കി സഹിച്ചു.

ഇയാളുടെ ദുർനടപ്പുകൾ കാരണം ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം അകന്നു നിൽക്കുകയാണ്.

നഗരത്തിലെ ആ വലിയ ആശുപത്രിയിൽ ഓടിച്ചെന്നുകയറിയപ്പോൾ സുഭദ്രാമ്മ ആകെ തളർന്നിരുന്നു ഐ സി യുവിന്റെ മുന്നിൽ ഇരുന്നുകരഞ്ഞ അവരുടെ ചുമലിൽ ഒരു മൃദുപസ്പർശം അറിഞ്ഞപ്പോൾ അവർ ഞെട്ടിയുണർന്നു

നോക്കിയപ്പോൾ ഒരു നേഴ്സ് അവരെനോക്കി പുഞ്ചിരിതൂകിനിൽക്കുന്നു അവൾ അവരെയുംവിളിച്ചു ഡോക്ടറുടെ മുറിയിലേക്ക് നടന്നു അവരെ സ്വീകരിച്ചശേഷം ഡോക്ടർ ശ്രീനാഥ് പറഞ്ഞു

” അമ്മേ അമ്മയുടെ മോൻ ശ്രദ്ധയില്ലാതെ മദ്യപിച്ചു വണ്ടിയോടിച്ചു സ്വയം ചെന്നപകടത്തിൽ പെട്ടതാണ് പേടിക്കാനൊന്നുമില്ല എല്ലുകൾക്ക് പൊട്ടലുണ്ട് കുറച്ചുകാലം ഇവിടെകിടക്കണം

എല്ലാ സഹായത്തിനും ഞങ്ങളൊക്കെയുണ്ട് സ്നേഹത്തിലൂടെ പറഞ്ഞു അയാളെ മാറ്റിയെടുക്കാൻ നമുക്കൊന്ന് ശ്രമിക്കാം. വിഷമിക്കണ്ട.

പിന്നെ ഞങ്ങളൊക്കെയും മക്കളാണെന്ന്‌ കരുതിക്കോളൂ അമ്മയുടെയും മകന്റെയും എല്ലാകാര്യങ്ങളും നോക്കാൻ ഇനി പൂജ കൂടെയുണ്ടാവും ഞാനുംവരും വേറേം ആളുകളെ നോക്കണ്ടേ . ഇത് സിസ്റ്റർ പൂജ. നാളെ മുറിയിലേക്കുമാറ്റാം “.

ഇതുംപറഞ്ഞു ഡോക്ടർ ഫയലെടുത്തു പുറത്തേക്കിറങ്ങി പുഞ്ചിരിയോടെ സുഭദ്രാമ്മയെ കൂടെവിളിച്ചു പൂജ മുറിയിലേക്ക് നടന്നു.

കണ്ണ്തുറന്നു നോക്കിയ ശ്രീനി കണ്ടത് തലയ്ക്കുമുകളിൽ കറങ്ങുന്ന ഫാനാണ് എണീക്കാൻ ശ്രമിച്ചപ്പോൾ കയ്യുംകാലും വേദനിച്ചതുകൊണ്ട് അവിടെകിടന്നു അത്കണ്ടപ്പോൾ പൂജ ഓടിവന്നു

“അയ്യോ എണീക്കണ്ട കിടന്നോളൂ അമ്മ ഇപ്പോവരും ” അവളുടെ മുഖത്തേക്കുനോക്കി അയാൾ ചോദിച്ചു “ഞാൻ എവിടെയാ നിങ്ങളാരാ..? ” അതുകേട്ടപ്പോൾ അവളൊന്നചിരിച്ചു എന്നിട്ടപറഞ്ഞു

” ഈ സ്ഥലവും എന്റെവേഷവും കണ്ടിട്ട് ആദ്യമായിട്ടാണ് ഒരാൾ ഇങ്ങനെചോദിക്കുന്നത് കേൾക്കുന്നത് ഇത് സിറ്റി ഹോസ്പിറ്റൽ. ഞാൻ നേഴ്സാണ്. പേര് പൂജ പോട്ടെ…. ഇപ്പൊവരാം “.

ഇതുംപറഞ്ഞവൾ പുറത്തേക്കുനടന്നു. ഭക്ഷണം വാങ്ങാൻപോയ സുഭദ്രാമ്മ കണ്ണ് തുറന്നുകിടക്കുന്ന മകനെക്കണ്ട് സന്തോഷത്തോടെ കെട്ടിപിടിച്ചു.

ആ ആശുപത്രിയിലെ ജീവിതം ശ്രീനിയെ മാറ്റുകയായിരുന്നു ജനനങ്ങളും മരണങ്ങളും ജീവനുവേണ്ടിയുള്ള പിടച്ചിലുകളും പെറ്റമ്മയുടെ സ്നേഹവും അയാളെ പുതിയൊരുമനുഷ്യനാക്കി മാറ്റി

ഇതിനേക്കാളെല്ലാം അയാളെ അത്ഭുതപ്പെടുത്തിയത് പൂജയുടെ പെരുമാറ്റം ആണ് ആദ്യമൊക്കെ കയർത്തു സംസാരിച്ചപ്പോഴും അവൾ ചിരിച്ചുമാത്രം മറുപടിപറഞ്ഞു ആ ചിരി കണ്ടപ്പോൾ ശ്രീനിക്കും അവളോട് കയർക്കാൻ കഴിഞ്ഞില്ല.

അവർ നല്ല സുഹൃത്തുക്കൾ ആയിമാറുകയായിരുന്നു. സ്നേഹം നിഷേധിച്ചു വളർന്ന ശ്രീനിക്ക് ഇടയ്ക്കെപ്പോഴോ ഉള്ളിന്റെ യുള്ളിൽ അവളോടൊരിഷ്ടം തോന്നിത്തുടങ്ങി.

നീണ്ടകാലത്തെ ആശുപതിവാസത്തിനു ശേഷം ശ്രീനി ഇന്ന ഇറങ്ങുകയാണ് പോകാനൊരുങ്ങുന്ന നേരത്താണ് ചിരിയോടെ പൂജ അങ്ങോട്ട് വന്നത് ” ആഹാ അമ്മേം മോനും പോകാറായോ ”

അവളെക്കണ്ടപ്പോൾ പുഞ്ചിരിയോടെ സുഭദ്രാമ്മ ചേർത്തുപിടിച്ചു അകത്തേക്ക് വിളിച്ചു കുശലാന്വേഷണത്തിനിടയിൽ ശ്രീനി അവളോടായി ചോദിച്ചു

” പൂജ ഞാൻ ആദ്യമൊക്കെ ഒരുപാട് ദേഷ്യപ്പെട്ടെങ്കിലും താൻ ചിരിച്ചോണ്ട് നിന്നു അ തെങ്ങനെ കഴിഞ്ഞു പൊതുവെ എന്നെ പ രിചയപ്പെട്ടവർ പെട്ടന്ന് ഓടിപ്പോകാറാണ് പതിവ് അത്രേം നല്ല സ്വഭാവം ആണേ ”

അതുവരെ ചിരിച്ചിരുന്ന അ വളുടെ മുഖം പെട്ടന്ന് ഇരുണ്ടു ഒരുപാട് സങ്കടങ്ങൾ ഉള്ളിലുണ്ടെന്ന് മനസിലായതിനാൽ അവർ വീണ്ടുചോദിച്ചു നി ർബന്ധം കൂടിയപ്പോൾ അവൾ പറഞ്ഞുതുടങ്ങി

“എനിക്ക് ഇങ്ങനെയാവാനേ കഴിയൂ ഒരുപാട് സ്വപ്‌നങ്ങൾ ഉള്ള ആ ളായിരുന്നു എന്റെ അച്ഛൻ അമ്മയില്ലാത്ത ഞങ്ങളെ പൊന്നു പോലെയാണ് അച്ഛൻ വളർത്തിയത് ഏട്ടനെ പൈലറ്റാക്കണം എന്നെ ഡോക്ടർ ആക്കണം

അങ്ങനെ ഒരുപാട് ആഗ്രഹങ്ങൾ പക്ഷെ വിധി അനുവദിച്ചില്ല പരീക്ഷയ്ക്ക് പോകാൻ വേണ്ടി ബൈക്ക് എടുത്തുപോയ എന്റെയേട്ടൻ ബസിടിച്ചു ആശുപത്രിയിൽ കിടപ്പിലായി നട്ടെല്ല് തകർന്നു.

ഇപ്പോൾ വീട്ടിലുണ്ട് കിടപ്പിലാണ് അ തോടെ അച്ഛനും ആകെ തളർന്നുപോയി ഡോക്ടർ എന്ന സ്വപ്നം മാറ്റിവെച്ചു ഞാൻ ഈ വേഷം അ ണിഞ്ഞു അച്ഛൻ ചെറിയ ജോലികൾക്കൊക്കെ പോകുന്നുണ്ട്.

വയ്യങ്കിലും സർക്കാർ ഉദ്യോഗസ്ഥനായ അച്ഛനെ കൂലിപ്പണിക്ക് വിടാൻ മനസുണ്ടായിട്ടല്ല എന്നാലും ഏട്ടന്റെ ചികിൽസയും വീ ട്ടിലെ കാര്യങ്ങളും എല്ലാം നടക്കണ്ടേ നഴ്സുമാർ ഭൂമിയിലെ മാലാഖമാരാണെന്ന് പറച്ചിൽ മാത്രമേ ഉള്ളൂ ആ മാലാഖമാരുടെ വീട്ടിലെ അവസ്ഥ ആരും നോക്കാറില്ല “.

ഇതും പറഞ്ഞവൾ മിഴികൾതുടച്ചുകൊണ്ട് അവരെനോക്കി. നിറഞ്ഞ കണ്ണുകൾ തുടച്ചുകൊണ്ട് ആ അമ്മയും മകനും പരസ്പരം നോക്കി.

യാത്ര പറഞ്ഞു ഇറങ്ങാൻ ഒരുങ്ങിയ പൂജയെ ശ്രീനി പിന്നിൽ നിന്നുവിളിച്ചു പിന്നെ പതുക്കെപറഞ്ഞൂ തുടങ്ങി

” ഓർക്കാതെ ഇരുന്നപ്പോൾ ഒരുപാട് പണം കണ്ട് മതിമറന്നവനാണ് ഈ ഞാൻ പെറ്റമ്മയുടെ സ്നേഹം പോലും ഞാൻ നി ഷേധിച്ചു. ഇന്ന ഈ ആശുപത്രിവാസം എനിക്ക് മനസ്സിലാക്കിത്തന്നു എ ന്താണ് ജീവിതം എന്ന്. ഇനിയൊരിക്കലും തെറ്റിന്റെ വഴിയിൽ ഞാൻ പോകില്ല .

തനിക്ക് വേണ്ടത് പണം അതെന്റെ കയ്യിലുണ്ട് എനിക്ക വേണ്ടത് സ്നേഹം അത് തന്റെ മ നസിലുണ്ട്. എങ്കിൽ ഇനിയുള്ള യാത്ര ഒ രുമിച്ചായിക്കൂടെ”. കേട്ടുനിന്ന സുഭദ്രാമ്മ രണ്ടുപേരെയും ചേർത്തുപിടിച്ചു.

ഫോൺ അടിക്കുന്നത് കേട്ടപ്പോൾ ഗോപൻ കാർ ഒതുക്കിനിർത്തി . സുഭദ്രാമ്മയാണ്.

“എവിടെയാടാ അളിയനു അളിയനും കൂടി ഒരുത്തിയെ ഇവിടെ പ്രസവിക്കാൻ വിട്ടിട്ട് നിങ്ങൾ രണ്ടും എങ്ങോട്ട് പോയി…? ”

ഗോപൻ ചിരിയോടെ ഫോൺ ശ്രീനിക്ക് കൈമാറി

” എന്റെ അമ്മത്തമ്പുരാട്ടി കോപിക്കല്ലേ ഞങ്ങൾ അങ്ങോട്ട് വന്നോണ്ടിരിക്കുവാ നാ ളെ എന്റെ ഒരേയൊരു അളിയൻ വിമാനം പറത്താൻ പോകുവല്ലേ അതിന്റെ കാര്യങ്ങൾ എല്ലാം ശരിയാക്കി. ഫോൺ വെച്ചോളൂ ദേ വന്നു.

ആശുപത്രിയിൽ ഓടിക്കയറിചെന്നപ്പോൾ അകത്തൂന്ന് ഒരു നേഴ്സ് വന്നു

” ആരാ പൂജയുടെ കൂടെവന്നത് ”
ഞങ്ങളാണെന്ന് പറഞ്ഞുചെന്നപ്പോൾ കയ്യിലേക്കൊരു കുഞ്ഞിനെതന്നിട്ടവർ ചിരിച്ചുകൊണ്ടുപറഞ്ഞു “പെൺകുട്ടിയാ ”

ശ്രീനിയും ഗോപനും സുഭദ്രാമ്മയും അകത്തേക്ക് നോക്കിയപ്പോൾ പുഞ്ചിരിയോടെ കിടക്കുന്ന പൂജയെക്കണ്ടു പിന്നേ ആ കുഞ്ഞുമുഖത്തോട്ടും ഒന്ന് നോക്കി. അമ്മയെപ്പോലെ ഒരു കുഞ്ഞുമാലാഖ……