ശരീരത്തിലേക്ക് പറ്റിച്ചേർന്ന മാക്സിയുടെമുകളിലൂടെ അവളുടെ ഇടുപ്പിലേക്ക് കൈ വച്ച്.ചുണ്ടുകൾ ചെവിയോട്..

(രചന: Binu Omanakkuttan)

ശരീരത്തിലേക്ക് പറ്റിച്ചേർന്ന മാക്സിയുടെ
മുകളിലൂടെ അവളുടെ ഇടുപ്പിലേക്ക് കൈ വച്ച്.
ചുണ്ടുകൾ ചെവിയോട് ചേർത്ത് വച്ച് അയാൾ
അവളോട് പറഞ്ഞു….

കുറച്ച് ദിവസം വീട്ടിൽ പോയ് നിൽക്ക്…
ഇന്നും
അമ്മയെന്നെ വിളിച്ചു എന്നാ അങ്ങോട്ടെന്ന്
ചോദിച്ചോണ്ട്.

ഏട്ടനില്ലാതെ ഞാനെങ്ങോട്ടും പോകുന്നില്ല…

അയ്യടി
വേറെങ്ങോട്ടും അല്ലല്ലോ നിന്റെ വീട്ടിലേക്കല്ലേ…

ഞാനിപ്പോ പോകണമെന്നെന്ത ഇത്ര വാശി..?

ടീ മോളുട്ടിനെയൊക്കെ അമ്മ കണ്ടിട്ട് എത്ര
നാളായി.

ഫോണിൽ കാണുന്നപോലെ കണ്ടാൽ മതിയോ
പേരമക്കളെ കളിപ്പിക്കാനൊക്കെ അവർക്കുമില്ലേ
ആഗ്രഹങ്ങൾ…

ഞാൻ രാവിലെ പോയേക്കാം നിങ്ങൾക്ക്
സമാധാനം കിട്ടുമല്ലോ

നിന്റടുത്ത് പറഞ്ഞിട്ട് കാര്യമില്ലല്ലോ…

പുതപ്പെടുത്ത് പുതച്ചുകൊണ്ട് ഞാൻ തിരിഞ്ഞു കിടന്നു…

പിന്നിലൂടൊരു കൈ വന്ന് കെട്ടിപ്പിടിക്കുന്നതറിഞ്ഞ് ഞാൻ തിരിഞ്ഞു നോക്കി..

പിണങ്ങി തിരിഞ്ഞു കിടക്കാൻ നല്ല മിടുക്കണല്ലോ.

ഇങ്ങനായിരുന്നേ മോളെ അമ്മേടെ അടുത്ത് കിടത്തണ്ടായിരുന്നല്ലോ…

അവളുടെ പരാതി കേട്ട് ഒരു പുഞ്ചിരിയോടെ
വയറ്റിലേക്ക് കൈ അമർത്തി പിടിച്ചു കുറേക്കൂടി
ചേർന്ന് കിടന്നു…

നിശബ്ദതയിലേക്ക്… പുറത്ത് മഴ
ശക്തിക്ക് പെയ്യുന്നുണ്ട് ഇടിയുടെ ഒച്ച കേട്ടാപ്പോ അവൾ മുറുക്കെ കെട്ടിപ്പിടിച്ചപ്പോഴാണ് പത്തിരുപത്തൊൻപത് വയസായിട്ടും അവളുടെ പേടി മാറിയിട്ടില്ലെന്ന് മനസിലായത്.

മുറുക്കെ കെട്ടിപ്പിടിച്ച് കുറേ കൂടെ ചേർന്ന് കിടന്ന്.

റൂമിലെ ലൈറ്റ് ഓഫാക്കി നെറ്റിയിൽ അമർത്തിയൊരു ചുംബനം കൊടുത്തു.

നേരം പുലർന്നു.

രാവിലെ തന്നെ ഓഫീസിലേക്ക്
ഇറങ്ങാൻ തുടങ്ങുമ്പോഴും മേഘയുടെ മുഖം
കനത്ത് തടിച്ചു നിപ്പുണ്ടായിരുന്നു.
രാത്രി ഒട്ടിച്ചേർന്നു കിടന്നപ്പോ പിണക്കം ഒക്കെ മാറിന്ന് കരുതി വെറുതെ തെറ്റിദ്ധരിച്ചു.
ഇടിവെട്ടിൽ നിന്ന് രക്ഷപെടാനുള്ള അവളുടെ ഒരു ചെറിയ തന്ത്രം ആയിരുന്നു അത്.

ഇന്നവൾ ഡ്രസ്സ്‌ പോലും അയൺ ചെയ്തു തന്നില്ല.
എന്തിന് ഷൂവും സോക്സും വരെ തേടിപ്പിടിച്ച് ഞാൻ തന്നെ എടുത്ത്.

അടുക്കളവാതിലിൽ എന്തോ ഓർത്ത് അതിഭയങ്കരമായ ചിന്തയിലാണ്ടു നിന്ന കെട്ട്യോളുടെ പിന്നാലെ ചെന്ന്
അരയിലൂടെ ചുറ്റിപ്പിടിച്ച് കവിളത്തൊരുമ്മ
കൊടുക്കാൻ ഞാൻ മറന്നില്ല.

ഈ ഉമ്മതന്നാ ഞാൻ മയങ്ങുമെന്ന് അറിയാലോ എനിക്കുമില്ലേ ആഗ്രഹങ്ങൾ.
എന്തൊക്കെയായിരുന്നു.
കല്യാണം കഴിയട്ടെ പാതിരാത്രി നീ ആവശ്യപ്പെടുന്ന സമയത്തൊക്കെ വെളിയിൽ കൊണ്ട് പോവാം.
നിന്റെ കൂടെ യാത്ര ചെയ്യുന്നതാണ് എന്റെ ഏറ്റവും വലിയ ആഗ്രഹം.

ഒക്കെ കേട്ട് തലകുനിച്ചു നിന്ന എന്റെ താടിയിൽ പിടിച്ചു പൊക്കി ഇങ്ങോട്ട് നോക്ക് മനുഷ്യ ഉള്ളതല്ലേ ഞാൻ പറഞ്ഞെ.
എന്നിട്ട് നിങ്ങൾ എന്താ ചെയ്തേ.
ആദ്യത്തെ ഒരു മാസം കൊണ്ട് എന്നെ പച്ചമാങ്ങ തീറ്റിച്ചു.
പിന്നെ അതും പറഞ്ഞ് എന്നെ വീട്ടിലിരുത്തി.
ഞാൻ മിണ്ടൂല ദുഷ്ടാന നിങ്ങൾ.

ഒന്നും പറയാതെ ഞാൻ തിരികെ നടന്നു
പിന്നിലൂടെ വന്നവൾ എന്റെ കയ്യിൽ മുറുകെ പിടിച്ചു.

സോറി ഞാൻ വെറുതെ..
ഞാൻ മോളേം കൊണ്ട് പൊയ്ക്കോളാം
ഏട്ടൻ പിണങ്ങല്ലേ.

അവളുടെ മുഖത്തു നോക്കി ഒന്ന് ചിരിച്ചു.

എനിക്ക് കാണണ്ടീ കള്ളച്ചിരിന്ന് പറഞ്ഞവളെന്നോട് ചേർന്ന് നിന്നു.

എത്ര വഴക്കിട്ടാലും ഉടനെ വന്നൊരുമ്മ കൊടുത്ത്
പിണക്കമൊക്കെ മാറ്റിയേക്കണം എന്നായിരുന്നു
ഞങ്ങളോരുമിച്ചെടുത്ത തീരുമാനം..

ആ ഒര് ചുംബനം കാരണം ഒരുപാട് ചെറിയ
പിണക്കങ്ങളിൽ നിന്നൊക്കെ പരമാവധി
ഒഴിഞ്ഞുമാറാൻ ഞങ്ങക്ക് കഴിഞ്ഞിട്ടുണ്ട്.

പലർക്കും ഈഗോ പ്രശ്നം ആണല്ലോ തോറ്റു
കൊടുക്കുക എന്നത്.
പിന്നെ ഒരു പ്രായം കഴിഞ്ഞാ പലർക്കും റൊമാൻസ് ഒന്നും അധികം പിടിക്കില്ല.
പക്ഷെ പരസ്പരം മനസറിഞ്ഞു സ്നേഹിക്കുന്ന ഭാര്യയും ഭർത്താവും ഓരോ നിമിഷവും പ്രണയിക്കുകയാവും. ജീവിതത്തിൽ സ്വന്തം പാതിയോട് എപ്പോഴും ഒരു റൊമാൻസ് ഉണ്ടെങ്കിൽ നിങ്ങളുടെ ജീവിതം മനോഹരമായിരിക്കും. സംശയമുണ്ടെൽ ഒന്ന് ട്രൈ ചെയ്തു നോക്ക്.

പറഞ്ഞുപറഞ്ഞു കഥ മോട്ടിവേഷനിൽ എത്തിയല്ലോ.

ഞങ്ങളിലെ ചുരുക്കം ചില പിണക്കങ്ങൾ പോലും
നിമിഷങ്ങൾക്കുള്ളിൽ അവസാനിച്ചിരുന്നു.

ടീ മോളെയും കൊണ്ട് നേരത്തെ പോണേ…
ഉച്ചകഴിഞ്ഞു മഴകാണും…

ഉം പോകാം… അവള് പതിയെ മൂളിക്കേട്ടു….

ബൈക്കിൽ കയറുമ്പോഴും അവള് പിന്നാലെ
നടന്നെത്തി ഗേറ്റ് തുറന്നു.
ഡോക്യുമെന്റ്
കൊടുക്കണം രണ്ട് ദിവസം അതിന്റെ ഇൻക്വിറി
കാണും അത് കഴിഞ്ഞു നേരെ അങ്ങോട്ട് വരുന്നു…
രണ്ട് ദിവസം എല്ലാരും കൂടെ അടിച്ചു പൊളിക്കുന്നു
അതിന് ശേഷം നമ്മളിങ്ങ് പോരുന്നു.. അത്
പോരെ…

ഉം മതി. സന്തോഷത്തോടെ അവളെന്നെ നോക്കി
ചിരിച്ചു..

ചക്രങ്ങൾ ഉരുണ്ട് തുടങ്ങി…
ഗേറ്റിലേക്ക്
കൈയ്യെടുത്ത് വച്ച് ഞാൻ പോകും വരെ
അവളെന്നെ തന്നെ നോക്കി നിന്നു…

ജോലിത്തിരക്കിനിടയിൽ ഫോണൊന്നും
എടുക്കാൻ നേരം കിട്ടിയതുമില്ല…
വൈകിട്ട് ഡ്യൂട്ടി കഴിഞ്ഞിറങ്ങിയപ്പോഴാണ് പിന്നെ
ഫോൺ നോക്കുന്നത് അവളുടെ മിസ്ഡ് കാളുകൾ
ധാരാളം വന്നിട്ടുണ്ട് വൈകിട്ടൊരു അങ്കം ഉറപ്പ്..

രാവിലെ തന്നെ എന്തെല്ലാം പറഞ്ഞു സോപ്പിട്ടിട്ടാണ്
പറഞ്ഞുവിട്ടതെന്ന് എനിക്കെ അറിയൂ…

മുഖത്ത് അവൾക്കെന്നോടുള്ള
സ്നേഹത്തിന്റെതാകും ഒര് പുഞ്ചിരി വിടർന്നു…
തിരികെ വീട്ടിലേക്കുള്ള യാത്രയിൽ മഴയും എന്നെ
ചതിച്ചു…
ബസ്റ്റോപ്പുകൾ കടത്തിണ്ണകൾ… ചായക്കടകൾ
അങ്ങനെ ഒരുവിധത്തിലാണ് വീട്ടിലെത്തിയത്.
ബാത്റൂമിൽ കയറി ഒന്ന് ഫ്രഷ് ആയ്
വന്നപ്പോഴേക്കും അമ്മ ഊണുമേശക്ക് മുകളിൽ
ചോറെടുത്ത് വച്ചിരുന്നു.

ആകെയൊരു മൂഡോഫ് ആയിരുന്നു…
അവളും
കൊച്ചുമില്ലെങ്കിൽ ഒരു ഉറക്കം തൂങ്ങിയ
അവസ്ഥയാണ്…

അമ്മ അവരെപ്പോഴാ പോയെ..

രാവിലെ പോയ്… ചെന്നിട്ടെന്നെ വിളിച്ചാരുന്നു…
നിന്നെ വിളിച്ചിട്ട് എടുക്കുന്നില്ലെന്ന് പറഞ്ഞു…

ഹോ ഞാൻ നല്ല തിരക്കിലായിരുന്നു
ഫോണെടുക്കാൻ സമയം കിട്ടണ്ടെ.

കൊച്ച് ബസിലിരുന്ന് ഛർദിയായിരുന്നെന്ന്
പറഞ്ഞു.

ഒറ്റക്കയത് കൊണ്ട് അവക്ക് ഭയങ്കര
ബുദ്ധിമുട്ടായിരുന്നു. നിനക്കവളെ അവിടെ കൊണ്ട്
വിട്ടിട്ട് വന്നുടായിരുന്നോ..

അമ്മയുടെ ചോദ്യം കേട്ട് ഞാനും വിഷമിതനായി
നാളെക്കഴിഞ്ഞു രണ്ട് ദിവസം അവധിയല്ലേ അതാ
ഇന്നേ അങ്ങ് പോകാൻ പറഞ്ഞെ.

രണ്ടുദിവസം ഞാനും അവിടെപ്പോയി നിന്ന
അവക്ക് സന്തോഷകുന്ന് വച്ച ഇന്നേ അങ്ങ്
പറഞ്ഞയച്ചത്…
വിളിച്ചില്ല വിളിക്കുമ്പോ കേൾക്കാം…

അമ്മ ചിരിച്ചു . നിനക്കിനി വല്ലോം വേണോ..

വേണ്ട
എടുത്ത് വച്ചോ…
കൈകഴുകി റൂമിലേക്ക് കയറിയതും ഫോണെടുത്ത്
അവളെ വിളിച്ചു….തിളച്ച എണ്ണയിൽ
അറിഞ്ഞാണ്ട് കയ്യിടുന്ന അവസ്ഥയായിരുന്നു..
കാൾ അറ്റൻഡയെങ്കിലും നിശബ്ദമായിരുന്നു
അവിടം…. എന്തും വരട്ടേന്ന് കരുതി ഞാൻതന്നെ
തുടങ്ങി ..
ഹലോ.. ടീ… മോൾക്കെങ്ങനെയുണ്ട്. അവൾക്ക്
വയ്യെന്ന് അമ്മ പറഞ്ഞു…

ഓ ഇപ്പോഴേലും സമയം കിട്ടിയല്ലോ
അച്ഛനന്യഷിക്കാൻ..
പുള്ളിക്കാരി നല്ല ചൂടിലാണ്….

ഇനി എന്ത് പറഞ്ഞു ഞാനിതിനെ മയക്കും…
ആലോചിച്ച് നിക്കാൻ സമയമില്ല… മനസ്സിൽ
പറഞ്ഞുകൊണ്ട് ഞാൻ തുടർന്നു…
ഹോസ്പ്പിറ്റലിൽ കാണിച്ചോടി.

ഇല്ല..
യാത്ര ചെയ്തതിന്റെയാ അതെങ്ങനെയാ
കൊച്ചിനെ എങ്ങോട്ടും കൊണ്ടുപോകില്ലല്ലോ…
എന്നായാലും എനിക്ക് തന്നെയാ പണി…

ഓ സോറി.. തിരക്ക് നിനക്കറിയാലോ.. 5.30 ന്
ഓഫീസിൽ നിന്നിറങ്ങിയത് ഇപ്പോഴാ
വീട്ടിലെത്തുന്നെ എന്തൊരു മഴ…

നനഞ്ഞാ ഏട്ടാ.. പനി പിടിക്കാതെ നോക്കണേ
ആ രാസ്നാദി എടുത്ത് തലയിൽ പുരട്ടണേ…

ഹാവു അവള് വീണു. വല്ലാത്തൊരു സന്തോഷം
ആണ് അപ്പൊ തോന്നിയത്..
അതെ അമ്മയൊക്കെ എന്ത് പറയുന്നു…

ഓ എന്ത് പറയാനാ സുഖയിട്ടിരിക്കുന്നു.
വന്നു
കയറിയപ്പോഴേ നിങ്ങളെയാ ആദ്യം ചോദിച്ചേ…
അതെങ്ങനെ എന്റെ കെട്ടോൻ കഴിഞ്ഞിട്ടേ എന്റെ
വീട്ടിലും എനിക്ക് സ്ഥാനമുള്ളൂ.. മാരുമോനെന്ന്
കേൾക്കുമ്പോഴേ ഇവിടുള്ളാരുടെ സന്തോഷം
കാണണം…

ഈ കുശുമ്പ് കളഞ്ഞാൽ എന്നെപ്പോലെ നിന്നേം
അവിടുള്ളാര് സ്നേഹിക്കും…

ഓ സമ്മതിച്ചു ഞാൻ കുശുമ്പിയ…

അതെ ഇന്നേതു സാരിയ ഉടുത്തോണ്ട്
പോയെ…?

ഏട്ടന്റെ ഫേവറേറ്റ് പിങ്ക് സാരി ല്ലേ…

ഓ അതാണോ.. ഒരു പിക് എടുത്ത് എന്താ
താരാഞ്ഞെ ..?

അങ്ങനിപ്പോ പിക് കണ്ട് സുഖിക്കണ്ട ഇങ്ങ് വാ
ചുറ്റിക്കാണിക്കാം..

ഓ… ഇവിടെ ഭയങ്കര തണുപ്പ്..
നീയുണ്ടായിരുന്നേൽ കുഞ്ഞിനെ അമ്മേടടുത്ത്
കിടത്താരുന്നു…
അയ്യടാ.. അങ്ങനിപ്പോ മോൻ സുഖിക്കണ്ട..

എന്താടി…

വയ്യ മനുഷ്യ എനിക്കായ്…

മെൻസസായോ ?

ഓ ആയ്…

സാരമില്ല നിന്നെ കെട്ടിപ്പിടിച്ചു കിടക്കാരുന്നല്ലോ..
ഇന്നിനി എന്ത് ചെയ്യും… മോൻ..?

നമ്മുടെ പുതപ്പ് നിറയെ നിന്റെ മണമല്ലേ എനിക്കത്
മതി..

ഞാനത് കഴുകി പുതിയത് വിരിച്ചിട്ട് വന്നേ…
ദുഷ്….. നീ ഷർട്ട് കൊണ്ട് പോയില്ലേ..?

അത് പിന്നെ എടുക്കാതിരിക്കുമെന്ന്
തോന്നുന്നുണ്ടോ..?

അകത്ത് അതാ ഇട്ടേക്കുന്നെ
അമ്മ കണ്ടാൽ ഓടിക്കും…

നിന്റെ കഴുകാത്തെ നെറ്റി വല്ലോം കിടപ്പുണ്ടോ…?
എന്താ ഭയങ്കരയിട്ട് miss ചെയ്യുന്നോ എട്ടായി…

ഉം…

നിങ്ങള് പറഞ്ഞിട്ടല്ലേ.. ഞാനിന്ന്
വരില്ലായിരുന്നല്ലോ…

സാരമില്ല ഇന്ന് ഇങ്ങനങ്ങ് പോട്ടെ…
എന്റെ മോളെന്തിയെ..?

ഉറക്കമായി അവൾ..

ശോ ഒരുമ്മ കൊടുക്കാൻ പറ്റിയില്ലല്ലോ.. എവിടെയാ
അമ്മുമ്മേടെ കൂടെയാണോ ഉറക്കം..?

ഏയ് അല്ല വയ്യാത്തോണ്ട് പുള്ളിക്കാരി മൂഡോഫ്
ആരുന്നു എന്റടുത്ത് കിടപ്പുണ്ട്..

അവക്കൊരുമ്മ കൊടുത്തേക്കെടി..

ആം കൊടുത്തുട്ടോ…

പിന്നെ… കഴിച്ചോ എട്ടായി…?

ആം കഴിച്ചു… എന്താ അവിടെ സ്പെഷ്യൽ..

ഞണ്ട് കറി… പിന്നെ അമ്മ ചെമ്മീൻ അച്ചാർ ഇട്ടിട്ടുണ്ടാരുന്നു, സാമ്പാർ തോരൻ ഇത്രേ….കൊതിപ്പിക്കാതെ ഞാനും അങ്ങ് വന്നാൽ
മതിയാരുന്നു…

അയ്യടാ എന്തായിരുന്നു ജാഡ…
എട്ടായി കിടന്നോ..?

ഇല്ല.. അമ്മ എന്ത് പറഞ്ഞു ഞാനിങ്ങ് വന്നേന്..?

കൊച്ചുമോളെ കാണാത്തതിന്റെ വിഷമത്തില
കക്ഷി.. വയ്യെന്ന് കൂടി കേട്ടപ്പോൾ അമ്മക്ക്…

ഏയ് കുഴപ്പമൊന്നുല്ലന്ന് ഞാൻ പറഞ്ഞാരുന്നല്ലോ
ബസിൽ യാത്ര ചെയ്തതിന്റെയ…
എപ്പോഴും കൂടെ നടക്കില്ലേ അമ്മുമ്മേന്ന് വിളിച്ചിട്ട്
അതിന്റെ വിഷമം കാണില്ലേ…

രണ്ട് ദിവസം കഴിഞ്ഞു വരുമല്ലോ
വിഷമിക്കണ്ടാന്ന് പറയണേ

പറയാലോ…

എട്ടായി ഇല്ലാത്തോണ്ട് ഒരു
രസമില്ലന്നെ,
ഞാൻ പൊന്നിന്റെ കൂടെ ഇല്ലേ
ഉറങ്ങിക്കോ ട്ടോ..

ആ ഏട്ടാ അമ്മ പറയുവാണേ അവൾക്കിപ്പോ
കെട്ടോനെ മതി ഞങ്ങളെയൊന്നും വേണ്ടെന്ന്…

ശരിക്കും ഇതൊക്കെ കേൾക്കുമ്പോഴാ
നിന്നോടിച്ചിരി സ്നേഹം കൂടുന്നെ… എന്നെ അങ്ങ്
സ്നേഹിച്ചു കൊല്ലുവാല്ലേ എന്റെ ഭാര്യ…

അച്ചോടാ.. പൊന്നുമോൻ ഉറങ്ങുന്നില്ലേ..? അതെ
രാവിലെ എഴുന്നെക്കണ്ടെ ..
ഞാൻ വിളിക്കാം…
ഉറങ്ങിക്കോ…

എടി ഒരുമ്മ താ…..

കെട്ടിപ്പിടിച്ചു ചക്കരയുമ്മ…. മതിയോ..?

ഉം മതി ഉറങ്ങിക്കോ. .

അതെ എനിക്കൊന്നുമില്ലേ..
ഉമ്മ…

ഉറങ്ങിക്കോട്ടോ…
ഫോൺ കട്ടയി..

കല്യാണം കഴിക്കുമ്പോഴേലും ഇതൊക്കെ
നിർത്തുമെന്ന് ഞാൻ കരുതിയത്… ഇതിപ്പോ
കുറച്ചൂടെ കൂടിന്ന തോന്നുന്നേ ഈ കിന്നാരം..
ഫോണിന് വരെ ഞങ്ങളുടെ പ്രണയത്തിനോട്
കുശുമ്പ് തോന്നി തുടങ്ങി..
കല്യാണം കഴിഞ്ഞും പ്രണയിച്ചാൽ എന്താ കുഴപ്പം
ല്ലേ… അവളില്ലാതെ എനിക്ക് പറ്റില്ലെന്നേ…

ഇമ്പം,

ബിനുവിന്റെ പ്രണയകഥകൾ