എതിർക്കാനുള്ള ശക്തിയില്ല, അഥവാ ശക്തി സംഭരിച്ചാൽ ശ്വാസം മുട്ടി ചാകും, ഇവന്മാർ കയറി പിടിക്കുന്നതിനു..

Govan Tripp  (ഗാംബ്ലെർ )
(രചന: അനീഷ് മനോഹര്‍)

”ഇന്ന് രാത്രി ഗോവയിലെ ചില പ്രമാണികളുടെ ഉറക്കം നഷ്ടപ്പെടും….!!”

ഗോവൻ തെരുവിലെ ഫുട്പാത്തിലിരുന്ന് സിഗരറ്റ് വലിച്ചു ഡൊമിനിക് പറഞ്ഞു

”അതെന്താ ഡൊമിനിക് ഭായ് അങ്ങനെ..? ”

ഡൊമിനിക്കിന് മുൻപിൽ കോട്ടും സ്യുട്ടുമിട്ട് അണിനിരന്ന ബോഡിഗാർഡിലൊരുവൻ ചോദിച്ചു…

പൊട്ടിച്ചിരിച്ചു കൊണ്ട് ഡൊമിനിക് അതിന് മറുപടി കൊടുത്തു

”ഗോവൻ മാഫിയകൾ തേടി നടന്ന അമൂല്യ രത്നം ഇന്ന് രാത്രി ഗോവയിലെത്തും… ”

ഡൊമിനിക് വീണ്ടും പൊട്ടിച്ചിരിച്ചു
ഒന്നും മനസ്സിലാകാതെ ബോർഡിഗാർഡുകൾ പരസ്പരം നോക്കി

”മറ്റുള്ള മാഫിയകൾക്ക് ആ നിധി കിട്ടും മുൻപ് നമുക്ക് സ്വന്തമാക്കണം  അത്…!!”

”ആരും ഉറങ്ങരുത് നമ്മൾ ഗോവയെത്തി…..!”

ദാസൻ മാഷ് വിദ്യാർത്ഥികളോട് പറഞ്ഞു…

എസ്. ഡി കോളേജിലെ അവസാന വർഷ വിദ്യാർത്ഥികളുടെ ടൂർ ആയിരുന്നു അത്
മാഷിന്റെ സ്വരം കേട്ടതും ബസിൽ കിടന്നുറങ്ങിയ പകുതി വിദ്യാർത്ഥികളും എഴുന്നേറ്റു….

”ഇന്ന് രാത്രിയിലെ ഫുഡ് എന്റെ അനിയന്റെ വകയാണ്…. ”

”അതെന്താണ് സാറെ…? ”

”ഗോവൻ ടൂറിസ്റ്റ് ക്ലബ്ബിലെ അവന്റെ ജോലി സ്ഥിരമായി അതിന്റെ വക നടത്തുന്ന പാർട്ടിയാണ് ഇന്ന്.നമ്മൾ വരുന്ന കാര്യം അവനെ വിളിച്ചു പറഞ്ഞിട്ടുണ്ട്…. ”

”ഫുഡ് മാത്രേ ഉള്ളോ വീശാനൊന്നുമില്ലേ…? ”

ബസിന്റെ പുറകിലിരുന്ന ഒരു പയ്യൻ പറഞ്ഞു
മാഷ് പുറകിലേക്ക് നോക്കി

”ആരാടാ അത് പറഞ്ഞത്…? ”

കുട്ടികളാരും മിണ്ടിയില്ല…

”വീശാനും വലിക്കാനും വല്ല പ്ലാനുമുണ്ടെങ്കിൽ അതങ്ങു മാറ്റി വെച്ചേക്ക് പറഞ്ഞേക്കാം… ”

ബസ് വലിയൊരു റിസോർട്ടിന് മുൻപിൽ നിർത്തുന്നു

”ആ സ്ഥലമെത്തി എല്ലാവരും ഇറങ്ങിക്കോ…!”

മാഷ് ബസിൽ നിന്ന് പുറത്തിറങ്ങി പിന്നാലെ വിദ്യാർത്ഥികളും  ബസിന്റെ പുറകിലത്തെ സീറ്റിൽ നിന്നും അർജുൻ എഴുന്നേറ്റു അവൻ വേഗം നടുവിലിരുന്ന അഞ്ജലിയുടെ അടുത്തെത്തി

”അഞ്ജലി നമുക്ക് പോകാം……”

”നിനക്ക് കുറച്ചു കൂടുന്നുണ്ട് അർജുൻ….,നീയെന്തിനാ മാഷിനോട് മദ്യം ചോദിച്ചത്…..? ”

”ഏഹ്ഹ്…ഞാൻ ശബ്ദം മാറ്റിയാണല്ലോ പറഞ്ഞത് നിനക്ക് അത് പിടികിട്ടിയോ…? ”

”ഉം ..നീയേത് ശബ്ദത്തിൽ പറഞ്ഞാലും എനിക്കത് മനസ്സിലാകും ”

”ഹാ ..എന്നാൽ വാ കഴിക്കാം എനിക്ക് വിശക്കുന്നു ”

”ഞാനില്ല ”

”അതെന്താ..? ”

”വയ്യ .. ഈ രാത്രി യാത്ര ചെയ്താൽ എനിക്ക് പ്രോബ്ലമുണ്ടാകും അറിയാലോ..? ”

”ഓഹ് ആസ്മ പ്രോബ്ലം .. ഒരു കാര്യം ചെയ്യ് അവിടെ നല്ല ചൂട് ചായ കിട്ടും അത് കുടിച്ചാൽ മതി മാറിക്കോളും വാ ”

അർജുൻ അവളെ സീറ്റിൽ നിന്ന്  എഴുന്നേൽപ്പിച്ചു രണ്ട് പേരും ബസിൽ നിന്നിറങ്ങി റിസോർട്ടിലേക്ക് നടന്നു . റിസോർട്ടിലെ ഒരു ഹിന്ദിക്കാരൻ പയ്യൻ അവളെ സൂക്ഷിച്ചു  നോക്കി. ബൾബുകൾ കൊണ്ട് അലങ്കരിച്ചു വെച്ച പന്തൽ റിസോർട്ടിന് മുൻപിലുണ്ടായിരുന്നു അതിനകത്ത്  കുറച്ചു കസേരകളും മേശയും അഞ്ജലി  അർജുന്റെ തൊട്ടടുത്തിരുന്നു . ഹിന്ദിക്കാരൻ പോക്കറ്റിൽ നിന്ന് മൊബൈലെടുത്ത്‌ ഒരാളെ വിളിച്ചു എന്നിട്ട് പറഞ്ഞു

”കോടികൾ വിലയുള്ള ആ നിധി റിസോർട്ടിലെത്തി സാറെ…!!”

”ഗുഡ് നീ അവളെ തന്നെ വാച്ച് ചെയ്യ് ഞാനും പിള്ളേരും ഇപ്പൊ വരാം ”

”ശരി സാർ ”

ഫോൺ കട്ട് ചെയ്ത് ഹിന്ദിക്കാരൻ അവളെ തന്നെ നോക്കി ..
ദാസൻ മാഷ് തന്റെ അനിയനേയും കൂട്ടി അഞ്ജലിയുടെ മുൻപിലെത്തി

”അഞ്ജലി ഇത് എന്റെ അനിയൻ ദിനേശ്…,
ദിനേശ് ഇതെന്റെ സ്റ്റുഡന്റ് അഞ്ജലി… ”

ദിനേശ് ഞെട്ടലോടെ അഞ്ജലിയെ നോക്കി

”അയ്യോ ഇത് ആലിയ ഭട്ട് അല്ലെ സിനിമാനടി……?”

ദിനേശൻ പറഞ്ഞത് കേട്ട് മാഷും അഞ്ജലിയും അർജുനും ചിരിച്ചു

”ആലിയയുടെ സാമ്യമേ ഉള്ളു…ഇത് അഞ്ജലി ആണ്… ”

”അയ്യോ അതേപോലെയുണ്ട് .ആ കണ്ണട  മാറ്റിവെച്ചാൽ ശരിക്കും ആലിയ ഭട്ട് തന്നെ  ദാസേട്ടാ… ”

”ഹാ ഞാനീ സിനിമയൊന്നും കാണാറില്ല . ഇവൾ ടിക്ടോകിൽ ഒരു വീഡിയോയിൽ അഭിനയിച്ചു അത് വൈറലയപ്പോഴാണ് എല്ലാവരും പറയുന്നത്  ഇന്ത്യൻ സിനിമ നടി  ആലിയ ഭട്ടിന്റെ അതെ ചായയാണെന്ന് . ഞാൻ നെറ്റിൽ സേർച്ച് ചെയ്ത് ആലിയയുടെ ഫോട്ടോ കണ്ടപ്പോൾ ഞെട്ടിപ്പോയി ഇങ്ങനെയുണ്ടോ ഒരു സാമ്യത.. ”

”ശരിക്കും ആലിയ തന്നെ ”

ഈ സമയം റിസോർട്ടിലേക്ക് ഒരു സ്കോർപിയോ കാർ വന്നെത്തി . കാറിന്റെ ഡോർ തുറന്ന് ഷായും രണ്ട് പയ്യന്മാരും വന്നു
ഹിന്ദിക്കാരൻ പയ്യൻ അവരുടെ  അടുത്തെത്തി

”എവിടെയാടാ  ആ പെണ്ണ്….? ”

”ദാ അവിടെയുണ്ട് ”

”പൊക്കാൻ പറ്റുമോ…? ”

”സൂക്ഷിച്ചു വേണം  ഒരുപാട് കോളേജ് പിള്ളേര് അവളുടെ കൂടെയുണ്ട് .പോരാത്തതിന് ഗോവൻ ഗവൺമെന്റ് സ്റ്റാഫും  ചെറുതായൊന്ന് പാളിയാൽ  സീനാകും… ”

”ശരിയാക്കാം ”

ഷായും രണ്ട് പയ്യന്മാരും റിസോർട്ടിനുള്ളിലെ താൽകാലിക വാഷ്പെയ്സിലെത്തി .
കട്ടൻചായയും ഷവർമയും കഴിച്ചു കഴിഞ്ഞ ശേഷം
അഞ്ജലി പറഞ്ഞു

”അർജുൻ ഞാൻ കൈ കഴുകി വരാം ”

”ഉം .കഴുകിക്കോ ഞാനിത് മൊത്തം തീർത്തിട്ടേ വരുന്നുള്ളു ”

അഞ്ജലി കസേരയിൽ നിന്നെഴുന്നേറ്റു
വാഷ് റൂമിനു  മുൻപിലെത്തി
അവൾക്ക് പുറകിലായി ഷായും രണ്ട് പയ്യന്മാരും വന്നു നിന്നു

”ഈ ഭഗത്ത് സിസി ക്യാമറയുണ്ടോടാ…? ”

”ബാത്രൂം സൈഡ് ആയത് കൊണ്ട് കാണാൻ വഴിയില്ല… ”

”ഉം… ”

കൈകഴുകി അഞ്ജലി തിരിഞ്ഞതും ഷാ പ്ലാസ്റ്റിക് കവറെടുത്ത് അവളുടെ തലയിലിട്ട് അമർത്തി പിടിച്ചു. അഞ്ജലി കവർ തട്ടിമാറ്റാൻ ശ്രമിച്ചെങ്കിലും ശ്രമം വിഫലമായി .കൂട്ടത്തിലുള്ള ഒരു പയ്യൻ ഫോണിലെ ടൈമർ ഓൺ ചെയ്തു
കൃത്യം 30സെക്കന്റ് ആയപ്പോൾ ഷാ കവർ തലയിൽ നിന്നൂരി

അഞ്ജലി ആഞ്ഞു കിതച്ചതും അയാൾ മുഖം നോക്കിയൊന്ന് പൊട്ടിച്ചു
അടി കിട്ടിയതും അഞ്ജലി ബോധം കേട്ട് നിലത്ത് വീണു

”എടുത്ത് തൂക്കടാ….. ”

പയ്യന്മാർ രണ്ടുപേരും ഭക്ഷണത്തിന്റെ വേസ്റ്റിടുന്ന വലിയൊരു  പ്ലാസ്റ്റിക് കവറെടുത്തു   .
പിന്നീട് അഞ്ജലിയെ പൊക്കി ആ കവറിലിട്ടു
ആർക്കും സംശയം വരാതിരിക്കാൻ വേണ്ടി  വേസ്റ്റ് ബാസ്കറ്റിൽ നിന്ന് കുറച്ചു ഭക്ഷണ വേസ്റ്റുകൾ ആ കവറിന്റെ മുകൾ ഭാഗത്തിട്ടു കവർ കെട്ടി ശേഷം രണ്ട് പയ്യന്മാരും കവർ തൂക്കി പിടിച്ചു മുൻപോട്ട് നടന്നു

ദാസൻ മാഷിന്റെയും അർജുവിന്റെയും കോളേജ് കുട്ടികളുടെയും മുൻപിൽ കൂടി നടന്ന് പയ്യന്മാർ ആ പ്ലാസ്റ്റിക് കവർ പിക്കപ്പ് ജീപ്പിലിട്ടു .
ഷാ പുഞ്ചിരിയോടെ തന്റെ സ്കോർപിയോ കാറിൽ കയറി  റിസോർട്ടിൽ നിന്ന് പുറത്തേക്ക് പോകുന്നു

ഒരു മണിക്കൂർ പിന്നിട്ടു.

അഞ്ജലി പതിയെ കണ്ണ് തുറന്നു . സിഗരറ്റ് വലിച്ചു കൊണ്ട് ഒരാൾ തന്റെ മുൻപിലിരിക്കുന്നു
അവൾ കണ്ണ് ചിമ്മിയ ശേഷം ചുറ്റും നോക്കി
പണിതീരാത്ത ഒരു വീട്
ആ വീടിന്റെ ഹാളിലാണ് താനിപ്പോൾ….

ഹാളിൽ ട്യൂബ്‌ലൈറ്റ് വെളിച്ചം മാത്രം….

താനൊരു കസേരയിലിരിക്കുന്നു
രണ്ട് കൈകളും കസേരയുടെ പിടിയിൽ സെല്ലോടേപ് ഉപയോഗിച്ച് കെട്ടിവെച്ചിരിക്കുന്നു

വൈകാതെ തന്നെ അവൾക്ക് കാര്യം മനസ്സിലായി തന്നെയാരോ തട്ടികൊണ്ട് വന്നതാണ്…

അവൾ കസേരയിൽ നിന്നെഴുന്നേൽക്കാൻ ശ്രമിച്ചു

ഇത് കണ്ട ഷാ പറഞ്ഞു

”ബുദ്ധിമുട്ടണ്ട നീ രക്ഷപ്പെടില്ല ”

”ആരാണ് നിങ്ങൾ എന്തിനിവിടെ കൊണ്ട് വന്നു…? ”

അവൾ ഭയത്തോടെ ചോദിച്ചു

”ഞാൻ ഷാ ,വിവേക് റായ് ഷാ..!”

”എന്നെ വെറുതെ വിടണം പ്ലീസ് ”

”വിടാലോ ..ഒരു രണ്ട് മണിക്കൂർ കൂടി കഴിഞ്ഞാൽ നിന്നെ വെറുതെ വിടാം ”

”നിങ്ങളെന്തിനാ എന്നെ തട്ടികൊണ്ട് വന്നത്
കാശിനു വേണ്ടിയാണെങ്കിൽ ഞങ്ങളൊരു പാവപെട്ട കുടുംബമാണ്  സ്വന്തമായി
വീടില്ലാത്തവർ… ”

”ഇങ്ങനെ ദാരിദ്രം പറയണ്ട ..  കാശിനു വേണ്ടിയല്ല നിന്നെ ഞങ്ങൾ തട്ടികൊണ്ട് വന്നത് കാശ് തരാനാ….. ”

അഞ്ജലി ഞെട്ടലോടെ ഷായെ നോക്കി

”മനസ്സിലായില്ല അല്ലെ…. az  എന്ന സൈറ്റ് അറിയുമോ  ലോകത്തിലെ  നമ്പർ 2 പോൺ സൈറ്റ് അതിന്റെ ഇന്ത്യയിലെ ഡീലർ ഞാനാണ് കഴിഞ്ഞ രണ്ട് മാസമായി വെബ്‌സൈറ്റ് എല്ലാം ഡൗൺ ആണ്  പുതിയതായി വല്ല വീഡിയോയും കിട്ടിയാലേ സൈറ്റിന് റീച്ച് കിട്ടുള്ളു അങ്ങനെ വിഷമിച്ചിരിക്കുമ്പോഴാണ് സിനിമ നടി ആലിയ ഭട്ടിന്റെ അതെ രൂപമുള്ള നിന്നെ കാണുന്നത് .

ആലിയയുടെ ഒരു ഒറിജിനൽ വീഡിയോ കിട്ടിയാൽ ഇന്ത്യ മൊത്തം തരംഗമാകും……എന്റെ സൈറ്റിന് റീച്ച് കൂടുകയും ചെയ്യും .ഒരു പോൺ വീഡിയോയിൽ നീ അഭിനയിക്കണം”

അഞ്ജലി ഞെട്ടലോടെ അയാളെ നോക്കി

”ഛെ അതിന് ഞാൻ ആലിയ അല്ല ”

”ആ കണ്ണട മാറ്റിയാൽ നീയും റോസ്‌ലിനും തമ്മിൽ 75%മാച്ച് ആണ് ബാക്കി 25% വിഎഫ്എക്‌സ് വെച്ച് ക്ലിയർ ചെയ്യാം  അങ്ങനെ വന്നാൽ ഒറിജിനൽ ആലിയ പോലും വിചാരിക്കില്ല അത് താന്നല്ല  എന്ന്…”

ഷാ പുറകിലേക്ക് നോക്കി

”റോയ്…. ”

ഒരു പയ്യൻ ഹാളിലേക്ക് വരുന്നു

”ഇത് റോയ് ഇവനാണ് ഈ വീഡിയോയിലെ നായകൻ .ഇപ്പൊ സമയം ഒരുമണി   ഒന്ന് അഭിനയിച്ചു തന്നാൽ  കൃത്യം നാല് മണിക്ക്  നിന്നെ ഞാൻ അവിടെ കൊണ്ടാക്കി തരാം ഒപ്പം ഇരുപത്തഞ്ചു ലക്ഷം രൂപയും …..!!”

അഞ്ജലി ദേഷ്യത്തോടെ ഷായെ നോക്കി

”പറ്റില്ല…. ”

”അങ്ങനെ പറയല്ലേ ആരും ഒന്നും അറിയാൻ പോകുന്നില്ല . വീഡിയോ ഇറങ്ങിയാൽ ആലിയ അഭിനയിച്ചതാണെന്ന് എല്ലാവരും കരുതിക്കോളും ”

”പറ്റില്ല  പറ്റില്ല പറ്റില്ല.. എന്നെ കൊന്നാലും ശരി എന്നെ അതിന് കിട്ടില്ല  ”

ഇത് കേട്ടതും റോയ് അവൾക്ക് നേരെ കയ്യോങ്ങി…

ഷാ അവനെ തടയുന്നു

”തല്ലണ്ട….മുഖത്ത് പാട് വരും….പിന്നെ സുഖമില്ലാത്ത കുട്ടിയാണ്  ഇത്രയും നേരം നല്ല വലിവായിരുന്നു ഇപ്പോഴാണ് ഓക്കേ ആയത്… ”

”പിന്നെ എന്ത് ചെയ്യാനാ ഷായുടെ തീരുമാനം….. ”

”ബ്രൗൺ ഷുഗർ കത്തിച്ചു വലിപ്പിക്ക് .എതിർക്കാൻ ശക്തിയില്ലാതെ കിടന്ന് തന്നോളും…. ”

”അത് കൊള്ളാം… ”

”എങ്കിൽ നമുക്ക് ബാക്കികാര്യം സെറ്റ് ചെയ്യാം വാ… ”

ഷാ ഹാളിന് പുറകിലേക്ക് നോക്കി
രണ്ടു പയ്യൻമാർ ഹാളിന്റെ വാതിലിന് താഴെയിരുന്ന്  മദ്യപിക്കുകയാണ്

”ഡാ ഇവളെ നോക്കിക്കോ…. ഞങ്ങളിപ്പോ വരാം… ”

ഷായും റോയും ഹാളിന്റെ വലത് വശത്തുള്ള റൂമിലേക്ക് പോയി അഞ്ജലി പൊട്ടിക്കരയാൻ തുടങ്ങി കരയുന്നതിനൊപ്പം അവൾക്ക് ആസ്മ ഇളകാനും തുടങ്ങി ശ്വാസം വലിക്കാനുള്ള ബുദ്ധിമുട്ട് കാരണം അവൾ കരച്ചിൽ അടക്കിപിടിച്ചിരുന്നു .

ദാസൻ മാഷും അർജുനും ബാക്കി വിദ്യാർത്ഥികളും റിസോർട്ടിന് മുൻപിൽ നിരന്നു നിന്നു….

എസ്ഐ സിദ്ധാർഥ് അവരെയെല്ലാം മാറി മാറി നോക്കി

അപ്പൊ കുട്ടിയെ കാണാതായിട്ട് എത്ര സമയായി…?

”രണ്ട് മണിക്കൂറായി സാർ ”

”ഉം ”

അയാൾ പോക്കറ്റിൽ നിന്ന് ഹാൻസെടുത്ത് കയ്യിൽ തിരുമ്മി പിന്നെ ചുണ്ടിൽ വെച്ച ശേഷം ചോദിച്ചു

”ഇവിടെ സിസി ക്യാമറയൊന്നുമില്ലേ…? ”

”ഉണ്ട് സാർ  .പെൺകുട്ടി മിസ്സ് ആയത് കൈ കഴുകാൻ പോയപ്പോഴാണ്  അത് വാഷ്റൂം  സൈഡ് ആയത്കൊണ്ട് അവിടെ ഇല്ല സാർ…. ”

”ഉം .. പെണ്ണ് അവളുടെ കാമുകന്റെ കൂടെ ഒളിച്ചോടി പോയിക്കാണും അല്ലാതെ എവിടെ പോകാനാ… ”

എസ്ഐ യുടെ ആ ചോദ്യം പലർക്കും ഇഷ്ടപ്പെട്ടില്ല എങ്കിലും അഞ്ജലിയുടെ കൂട്ടുകാരി ഫർസാന പറഞ്ഞു

”അവളുടെ ലൗവർ ഇവിടെയുണ്ട് സാർ ”

”ഏഹ്ഹ് ആര് ‘

”ഈ നിൽക്കുന്ന അർജുൻ ”

ദാസൻമാഷും മറ്റുള്ളവരും അർജ്ജുനെ  നോക്കി അർജുൻ തലതാഴ്ത്തി നിന്നു

”ഉം ..അർജുൻ മോനെ പറ കുട്ടി എവിടെ പോയി…? ”

”അറിയില്ല സാർ… ”

”നീ വല്ല സേട്ടുമാർക്കും അവളെ വീറ്റോ ..പറ.. ”

”ദേ സാറേ തോന്നിവാസം പറഞ്ഞാലുണ്ടല്ലോ.. ”

”പറഞ്ഞാൽ നീയെന്ത് ചെയ്യുമെടാ..? ”

എസ്.ഐ അർജുന്റെ കോളറിൽ പിടിച്ചു
ഇത് കണ്ടതും മറ്റുള്ളവർ എസ്ഐ യെ ദേഷ്യത്തോടെ നോക്കി

”ഇവനെ എനിക്ക് സംശയമുണ്ട് …. നിങ്ങൾ എല്ലാവരുടെയും നോട്ടം കണ്ടാൽ തോന്നും  കാണാതായ പെണ്ണിനെ  എന്റെ രണ്ടാം ഭാര്യയായി ഞാൻ തട്ടികൊണ്ട് പോയതാണെന്ന്… ”

ദാസൻ മാഷ് അനിയനായ ദിനേശിന്റെ തോളിൽ കൈവെച്ചു

”നിനക്ക് വേറെ പോലീസുകാരെയൊന്നും വിളിക്കാൻ തോന്നിയില്ലേ..?. അയാളുടെ തറ ചോദ്യവും പിള്ളേരുടെ മുൻപിൽ വെച്ച് ഹാൻസും വെക്കുന്നു ”

”ഇയാളാണ് ചേട്ടാ ഈ ഏരിയയിലെ
എസ് ഐ… ”

അഞ്ജലി ചുറ്റുപാടും നോക്കി
ഷായും റോയും റൂമിനകത്താണ്  .കാവൽ നിൽക്കുന്ന പയ്യന്മാർ അടിച്ചു ഓഫായി വാതിലിന് താഴെ തന്നെ കിടക്കുന്നു .
അഞ്ജലി തന്റെ മുഖം അങ്ങോട്ടുമിങ്ങോട്ടും ആട്ടാൻ തുടങ്ങി
ആട്ടലിന്റെ ശക്തിയിൽ അവളുടെ കണ്ണട മടിയിലേക്ക് വീണു
അവൾ പതിയെ പൊന്തി വലത് കാൽ പൊക്കി
കണ്ണട വലത് കൈയുടെ അടുത്തെത്തിച്ചു

അവൾ കൈകൊണ്ട് കണ്ണടയെടുത്ത് ലെൻസിൽ അമർത്തി പിടിച്ചു എന്നിട്ട് കസേരയുടെ കൈയിൽ കുത്തി കുത്തി കണ്ണടയുടെ ഫ്രെയിമിൽ നിന്ന് ലെൻസിനെ അടർത്തി മാറ്റി
അവൾ തലതാഴ്ത്തി ലെൻസ് വായ കൊണ്ടെടുത്തു ശേഷം ലെൻസ് കടിച്ചു പൊട്ടിച്ചു

ലെൻസിന്റെ ഒരു കഷ്ണം തുപ്പിക്കളഞ്ഞ ശേഷം മറ്റേ കഷ്ണം പല്ലുകൊണ്ട് അമർത്തി കടിച്ച ശേഷം തലകുനിഞ്ഞു കൈ കെട്ടിവെച്ച സെല്ലോടേപ്പ് മുറിക്കാനാരംഭിച്ചു
ഫൈബർ ലെൻസ് പൊട്ടിച്ചത് കൊണ്ട് പൊട്ടിയ ഭാഗത്ത് നല്ല മൂർച്ചയുണ്ടായിരുന്നു

സെല്ലോടേപ്പ് മുറിയുന്നു .അങ്ങനെ അഞ്ജലി വലത് കയ്യിലെ കെട്ട് മുറിച്ചെടുത്തു
പിന്നീട് ലെൻസ് വലത്  കയ്യിൽ പിടിച്ചു ഇടത്തെ കയ്യിലെ കെട്ടും മുറിക്കുന്നു

അഞ്ജലി വേഗം കസേരയിൽ നിന്നെഴുന്നേറ്റു
ഒരു നെടുവീർപ്പിട്ട ശേഷം അവൾ മുൻപിലേക്ക് നടന്നു .ഹാളിന്റെ വാതിലിൽ തന്നെ രണ്ട് പയ്യന്മാർ കിടക്കുന്നുണ്ട് .
അവന്മാരെ തള്ളിമാറ്റിയാലേ ഡോർ തുറക്കാൻ പറ്റു തള്ളിയാൽ അവന്മാർ എഴുന്നേൽക്കുകയും ചെയ്യും

അഞ്ജലി സങ്കടത്തോടെ നെറ്റിയിൽ കൈവെച്ചു .
ഇനിയെന്ത്‌ ചെയ്യണമെന്ന് അവൾ ആലോചിച്ചു പെട്ടെന്നാണ് നിലത്ത് കിടക്കുന്ന ഒരു സ്മാർട്ട് ഫോൺ അവൾ കണ്ടത് അവൾ വേഗം ഫോണെടുത്തു

”ഈശ്വര ലോക്ക് ആണല്ലോ… ”

അഞ്ജലി വേഗം നിലത്ത് കിടന്ന പയ്യന്റെ ചൂണ്ട് വിരൽ പതിയെ പൊക്കി ഫോണിന്റെ പുറക് വശത്ത് സ്പർശിപ്പിച്ചു
പയ്യന്റെ വിരൽ സ്പർശിച്ചതും ഫോൺ ലോക്ക് തുറന്നു
അവൾ സന്തോഷത്തോടെ എഴുന്നേറ്റു

”എന്റെ ദൈവമേ.. ആരെയാ ഇപ്പൊ വിളിക്കാ അർജുന്റെ നമ്പർ മാത്രമേ കാണാതെ അറിയുള്ളു… ”

അവൾ വേഗം നമ്പർ കുത്തി  ഫോൺ വിളിച്ചു
പക്ഷെ ഫോണിൽ ബാലൻസ് ഇല്ലായിരുന്നു

ഭ്രാന്തിയെ പോലെ അലറണമെന്ന് കരുതിയെങ്കിലും അവൾ സ്വയം അടങ്ങി .
നിരാശയോടെ അവൾ ഫോണിലേക്ക് നോക്കി അപ്പോഴാണ് ഫോണിൽ രണ്ട്  സിം കാർഡുള്ള കാര്യം അവൾ കാണുന്നത്

വീണ്ടും നമ്പർ കുത്തി സിം രണ്ടിൽ നിന്നവൾ ഫോൺ വിളിച്ചു

”എന്റെ ദൈവമേ….. നീ കാത്തു റിംഗ് ചെയുന്നുണ്ട് ”

അർജുൻ ഫോണെടുക്കുന്നു

”ഹലോ ”

അവൾ ശബ്ദം കുറച്ചു തിടുക്കത്തിൽ സംസാരിച്ചു

”ഹലോ അർജുൻ …ഞാനാണ് അഞ്ജലി ”

”അഞ്ജലി … നീയെവിടെയാ…? ”

”അറിയില്ല….ആരോ എന്നെ കിഡ്നാപ്പ് ചെയ്തതാണ് എത്രയും പെട്ടെന്ന് എന്നെ രക്ഷിക്കണം അർജുൻ… ”

അർജുന്റെ കയ്യിൽ നിന്ന് ഫോൺ ദാസൻ മാഷ് തട്ടിയെടുത്തു

”മോളെ ദാസൻ മാഷാണ് ”

”സാർ എന്നെ രക്ഷിക്കണം .. എത്രയും പെട്ടെന്ന് ”

”ആ സ്ഥലമേതാണെന്ന് അറിയുമോ…? ”

”അറിയില്ല സർ… ”

”ജനവാതിലുണ്ടെങ്കിൽ പുറത്തേക്ക് നോക്ക്… ”

അഞ്ജലി ഹാളിലുണ്ടായ ചെറിയൊരു ജനവാതിൽ വഴി പുറത്തേക്ക് നോക്കി .
ദാസൻ മാഷ് ഫോൺ സ്പീക്കറിലിട്ടു
മാഷും ദിനേശനും എസ്.ഐയും അർജുനും ആകാംഷയോടെ അത് കേട്ടിരുന്നു
ചെറിയൊരു കുന്നിൻ മുകളിലാണ് വീട്  താഴെ  നാല് വരി റോഡുണ്ട്

അഞ്ജലി പുറത്തേക്ക് തന്നെ ശ്രദ്ധിച്ചു നോക്കി

”സാർ ഒരു സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഓഫീസും എട്ടിഎം സെന്ററും കാണുന്നുണ്ട്…”

”ആണോ ആ ബാങ്ക് ഏത് ബ്രാഞ്ച് ആണെന്ന് നോക്കാമോ…? ”

അഞ്ജലി ശ്രദ്ധിച്ചു നോക്കി

”പറ്റുന്നില്ല… സാർ എന്റെ കണ്ണട പൊട്ടിപ്പോയത് കൊണ്ട് ബ്രാഞ്ച് വായിക്കാൻ  പറ്റുന്നില്ല ”.

”ആ ബിൽഡിങ്ങിൽ വേറെ വല്ല ഷോപ്പുമുണ്ടോ…? ”

അഞ്ജലി വേറെ ഷോപ്പിലേക്ക് നോക്കി

”ഉണ്ട് പാൻ ഇന്ത്യയുടെ ഒരു ടീ ഷർട്ട് ഷോപ്പുണ്ട്… ”

അത് കേട്ടതും ദിനേശൻ പറഞ്ഞു

”മനസ്സിലായി .. ഇത് റിസോർട്ടിന് പുറകിലുള്ള വഴിയാണ്.. നീ ഒന്നുകൊണ്ടും പേടിക്കണ്ട ഞങ്ങളിപ്പോ വരാം   ”

”എത്രയും പെട്ടെന്ന് വാ സാർ . ഞാൻ ഫോൺ കട്ട് ചെയ്യുന്നില്ല ”

”ശരി ”

ദിനേശൻ വേഗം തന്റെ കാറിൽ കയറി ഒപ്പം ദാസൻ മാഷും അർജുനും  അവർക്ക് പുറകിലായി എസ്.ഐ സിദ്ധാർത്ഥനും കോൺസ്റ്റബിൾമാരും

അഞ്ജലി ഫോൺ ചെവിയിൽ വെച്ചുകൊണ്ട് താനിരുന്ന കസേരയുടെ സമീപത്തെത്തി
പെട്ടെന്ന് റൂമിലെ ഡോർ തുറന്ന് ഷായും റോയിയും ഹാളിലേക്ക് വന്നു
അവരെ കണ്ടതും അഞ്ജലി ഞെട്ടിവിറച്ചു
ആ ഞെട്ടലിൽ ഫോൺ അവളുടെ കയ്യിൽ നിന്ന് താഴെ വീഴുന്നു

”ഡാ റോയ് അവൾ ആരെയോ വിളിച്ചു സംസാരിച്ചു പിടിക്കവളെ… ”

അഞ്ജലി ഹാളിന്റെ പുറക് വശത്തേക്കോടി തൊട്ട് പിന്നാലെ ഷായും റോയിയും ഓടുന്നു .
ഹാളിൽ നിന്ന് ഇടനാഴിയിലേക്ക്  കുതിച്ച അഞ്ജലി അടുക്കളഭാഗത്തെത്തുന്നു
അവിടെ കണ്ട ചെറിയൊരു ഡോർ അവൾ തുറന്നു പുറത്തേക്കു ഓടി…
മറ്റ് രണ്ടുപേരും അടുക്കളയിലെത്തുന്നു

അഞ്ജലി വാതിൽ തുറന്ന് പുറത്തേക്ക് വന്നു ഉടനെ തന്നെ അവൾ വാതിൽ പുറത്ത് നിന്ന് പൂട്ടുന്നു ഷാ വാതിൽ അകത്ത് നിന്ന് ചവിട്ടി പൊളിക്കാൻ തുടങ്ങി വീടിന് പുറകിൽ നല്ല ഇരുട്ടായിരുന്നു  കാടുപിടിച്ച സ്ഥലവും
അവൾ വേഗം ആ കാട്ടിലേക്കോടി

അടുക്കള വാതിൽ ചവിട്ടി പൊളിച്ചു ഷായും റോയിയും പുറത്തേക്കു കുതിച്ചു…

”ഡാ റോയ് നീ ആ റോഡിലേക്ക് പോയി നോക്ക് ഞാൻ ഈ കാട്ടിൽ നോക്കട്ടെ ”

രണ്ട് പേരും രണ്ട് വഴിക്ക് തിരിയുന്നു
ഈ സമയം കുന്നുകേറി വീടിന്റെ മുൻപിലേക്ക്
ദാസൻമാഷും സംഘവും എത്തുന്നു അവർക്ക് പുറകിലായി എസ്ഐ സിദ്ധാർത്ഥനും
അവരെ കണ്ടതും റോയ് വീടിനകത്തേക്ക് കയറുന്നു

ചെറിയൊരു നിലാവെളിച്ചത്തിൽ അഞ്ജലി കാടിനുള്ളിലെത്തുന്നു .
കിതപ്പും ആസ്മയുടെ വലിവും അവളെ വല്ലാതെ തളർത്തി
ഒരടി നടന്നാൽ കിതപ്പ് കൂടി ശ്വാസം നിലയ്ക്കുന്ന അവസ്ഥവരെയെത്തി

അഞ്ജലി വേഗം ജീൻസിന്റെ പോക്കറ്റിൽ നിന്ന് ഇൻഹേലർ വലിച്ചു ശ്വസിക്കാൻ തുടങ്ങി….പതിയെ പതിയെ അവൾ നോർമലാകാൻ തുടങ്ങി

”അഞ്ജലി…..!!”

ശബ്ദം കേട്ടതും അഞ്ജലി സന്തോഷത്തോടെ തിരിഞ്ഞുനോക്കി

”അർജുവിന്റെ ശബ്ദം ”

അവൾ മുൻപോട്ട് നടന്നു
ഒരാൾ അവളുടെ മുൻപിലേക്കായി നടന്നുവന്നു

”അർജു ”

അവൾ നടന്നുനടന്ന് അയാളുടെ മുൻപിലെത്തി

”അർജുൻ ”

അത് അർജുനല്ലായിരുന്നു ഷാ ആയിരുന്നു
തൊട്ടടുത്തെത്തിയപ്പോഴാണ് അവൾക്ക് ആളെ മനസ്സിലായത്
ഷാ അവളുടെ രണ്ടുകൈയ്യും പിടിച്ചു

”എന്താടി അവന്മാർ വന്നാൽ നീ രക്ഷപ്പെടുമെന്ന് കരുതിയോ കൊല്ലും ഞാൻ…!”

അഞ്ജലി കുതറിമാറാൻ ശ്രമിച്ചെങ്കിലും ഷാ പിടിവിട്ടില്ല
പെട്ടെന്നാണ് ഷായുടെ പുറകിൽ ആരോ ചവിട്ടിയത്….ചവിട്ട് കിട്ടിയതും ഷായും അഞ്ജലിയും നിലത്ത് വീണു….. ചവിട്ടിയത് അർജുൻ ആയിരുന്നു…അഞ്ജലി വേഗം എഴുന്നേറ്റു

”അഞ്ജലി വേഗം ഓടി പോ ഇവനെ ഞാൻ നോക്കിക്കോളാം.. ”

ഷാ ചാടിയെഴുന്നേറ്റു….ഷായെ കണ്ടതും അവൾ വീണ്ടും കാടിനുള്ളിലേക്ക് ഓടാൻ തുടങ്ങി…അർജുൻ ദേഷ്യത്തോടെ ഷായുടെ മുൻപിലെത്തി.ഷാ അവന്റെ നെഞ്ചിൽ ആഞ്ഞു ചവിട്ടി….ചവിട്ടിന്റെ ആഘാതത്തിൽ അർജുൻ നാലടിയോളം പുറകോട്ട് പോയി

ഷാ വേഗം നിലത്ത് കിടക്കുന്ന മരകൊമ്പെടുത്തു
എന്നിട്ട് അർജുന്റെ തലയിൽ ആഞ്ഞടിച്ചു
ഒരലർച്ചയോടെ അർജുൻ നിലത്തേക്ക് വീണു അർജുന്റെ കരച്ചിൽ കേട്ടതും അഞ്ജലി ഓട്ടം മതിയാക്കി തിരിഞ്ഞു നോക്കി

ആരെയും കാണാനില്ല
അവളുടെ ഭയവും ടെൻഷനും വർധിച്ചു
വീണ്ടും ആസ്മ ഇളകാൻ തുടങ്ങി
സമീപത്തുള്ള മരച്ചുവട്ടിൽ അവൾ ചാരി നിന്നു

”അ…അർ..ജുൻ ”

അവൾ മുൻപിലേക്ക് നോക്കി
പെട്ടെന്ന് ഷാ അവളുടെ മുൻപിൽ പ്രത്യക്ഷപെട്ടു

അവൾ ഭയത്തോടെ നിലവിളിക്കാൻ ശ്രമിച്ചെങ്കിലും ശബ്ദം പുറത്തേക്ക് വന്നില്ല

”പത്തോളം പെണ്ണ് കേസുകളും ഇരുപതോളം ക്രിമിനൽ കേസുകളും  രണ്ട് പൊലീസുകാരെ കൊന്ന കേസുകളും എന്റെ തലയിലുണ്ട് . അങ്ങനെ ഉള്ള എന്നെ തോൽപ്പിക്കാൻ നോക്കുന്നത് കുറച്ചു ഓവർ അല്ലെ അഞ്ജലി……? ”

ഈ സമയം ഒരാൾ അവർക്ക് സമീപത്തേക്ക് നടന്നു വരുന്നുണ്ടായിരുന്നു..അഞ്ജലി ആശ്വാസത്തോടെ അയാളെ നോക്കി

”സന്തോഷിക്കണ്ട അഞ്ജലി അതെന്റെ ആളാണ് നമ്മടെ നായകൻ റോയ് ”

അവൾ ഞെട്ടലോടെ അവനെ നോക്കി
റോയ് നടന്ന് അവരുടെ അടുത്തെത്തുന്നു

”ഷാ ഇവളെ കൊന്ന് കളഞ്ഞേക്ക് അതാണ് നമുക്ക് നല്ലത്.. ”

അത് കേട്ടതും അഞ്ജലിയുടെ ടെൻഷൻ വർദ്ധിച്ചു…അവൾ വേഗം ഇൻഹേലറെടുത്ത് വലിക്കാൻ തുടങ്ങി…ഷാ ഇൻഹേലർ അവളുടെ കയ്യിൽ നിന്ന് വാങ്ങി
എന്നിട്ട് ദൂരേക്ക് വലിച്ചെറിഞ്ഞു

”തട്ടികൊണ്ട് പോയ സംഘത്തിൽ നിന്ന് രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ യുവതി ആസ്മ ഇളകി മരിച്ചു…..ഇതാകും നാളത്തെ പത്രത്തിലെ വാർത്ത…!!”

അഞ്ജലി കരഞ്ഞുകൊണ്ട് ഷായുടെ മുൻപിൽ കൈകൂപ്പി നിന്നു…

ഷാ അവളെ എടുത്ത് പൊക്കി തോളിലിട്ടു

”ഷാ നീയെന്താ ചെയ്യാൻ പോകുന്നത് ”

”എന്തായാലും നമ്മുടെ ഷൂട്ട് നടക്കില്ല  പാതിജീവൻ വെച്ച് രണ്ട് പേർക്കും അഡ്ജസ്റ്റ് ചെയ്യാം…,വാ… ”

ഷാ അവളെ തോളത്തിട്ട് കാടിനുള്ളിലേക്ക് നടന്നു  ഒപ്പം റോയിയും
അഞ്ജലി ഷായുടെ തോളിൽ വലിച്ചു കൊണ്ട് അനങ്ങാതെ  കിടന്നു .

”ചിലപ്പോൾ എന്റെ മരണം ഇങ്ങനെയാവാം എതിർക്കാനുള്ള ശക്തിയില്ല .. അഥവാ ശക്തി സംഭരിച്ചാൽ ശ്വാസം മുട്ടി ചാകും ….ഇവന്മാർ കയറി പിടിക്കുന്നതിനു മുൻപ് ചത്താൽ മതിയായിരുന്നു… ”

അഞ്ജലി ഷായുടെ തോളിൽ കിടന്നു ചിന്തിച്ചു കൂട്ടി അഞ്ജലിയുടെ കൈ ഷായുടെ ജീൻസിനു മുൻപായി തട്ടി..ഷാ മുൻപോട്ട് നടക്കും തോറും അവളുടെ കൈ ജീൻസിന്റെ പുറക് ഭാഗത്ത് തട്ടികൊണ്ടിരുന്നു

അവൾ പതിയെ ഷായുടെ ബനിയൻ പൊക്കി ഒരു കിടിലൻ പിസ്റ്റൾ ഷാ അരയിൽ തിരുകിയിരുന്നു അതിലായിരുന്നു അവളുടെ കൈ തട്ടിയിരുന്നത്‌

”രക്ഷപെടാനുള്ള അവസാന ചാൻസ് ”

അവൾ ഷായുടെ ജീൻസിൽ തിരുകി വെച്ച തോക്ക് വലിച്ചൂരി  എന്നിട്ട് ആഞ്ഞു പിടയാൻ തുടങ്ങി തോക്ക് മിസ്സ് ആയതും ഷായുടെ പിടിവിട്ടു അവൾ അവന്റെ തോളിൽ നിന്ന് ചാടിയിറങ്ങി…

എന്നിട്ട് രണ്ടടി മുൻപോട്ട്  ചാടിയ  ശേഷം ഷായ്ക്ക് നേരെ തോക്ക് ചൂണ്ടി

ഷായും റോയിയും അനങ്ങാതെ നിന്നു
ശ്വാസം നീട്ടി വലിച്ചുകൊണ്ട് അഞ്ജലി രണ്ടുപേർക്ക് നേരെയും മാറി മാറി തോക്ക് ചൂണ്ടി .

ഷാ പുഞ്ചിരിയോടെ മുൻപോട്ട് നടന്നു
അഞ്ജലി പുറകിലോട്ടും

”ഷൂട്ട് ചെയ്യടി അത്രയ്ക്ക് ധൈര്യമുണ്ടെങ്കിൽ…?? ”

ഷാ പറഞ്ഞു…

അഞ്ജലി ദേഷ്യത്തോടെ അവന് നേരെ തന്നെ തോക്ക് ചൂണ്ടി

അഞ്ജലി ചെറുതായി പുറകിലേക്ക് തിരിഞ്ഞു നോക്കി ഇനി പുറകോട്ട് പോകാൻ സ്ഥലമില്ല  അഞ്ഞൂറടിയോളം താഴ്ചയുള്ള കൊക്കയാണ് പുറകിൽ  ഇനിയൊരടി പുറകോട്ട് വെച്ചാൽ കൊക്കയിലെത്തും…

അഞ്ജലിയുടെ ഭയം കണ്ട് ഷായും റോയിയും പൊട്ടിച്ചിരിച്ചു അഞ്ജലി ധൈര്യം സംഭരിച്ചു ഷായ്ക്ക് നേരെ തോക്ക് ചൂണ്ടി  എന്നിട്ട് ഷൂട്ട് ചെയ്തു…

ഷൂട്ട് പോയില്ല .. അവൾ വീണ്ടും വീണ്ടും കാഞ്ചി വലിച്ചെങ്കിലും വെടിപൊട്ടിയില്ല
ഇത് കണ്ട് ഷാ ഉറക്കെ ചിരിച്ചു

”അതിനകത്ത് ഉണ്ടായില്ലെടി മോളെ.. ”

അഞ്ജലി തകർന്നടിഞ്ഞു നിന്നു

”ഒന്നെങ്കിൽ നിനക്ക് കൊക്കയിലേക്ക് ചാടി നിന്റെ  പരിശുദ്ധി സംരക്ഷിച്ചു കൊണ്ട് സ്വർഗത്തിലേക്ക് പോകാം  അല്ലെങ്കിൽ ഞങ്ങളുടെ കയ്യിൽ നിന്നും വേദനയും ക്രൂരതയും  നിറഞ്ഞ മരണം ഏറ്റുവാങ്ങാം .. എന്ത് വേണം….നിന്റെ ചോയ്സ്..?”

അഞ്ജലിയൊന്നും മിണ്ടിയില്ല അവൾ പൊട്ടിക്കരയാൻ തുടങ്ങി

”ഞാൻ അഞ്ച് വരെ എണ്ണും അതിനുള്ളിൽ എന്താണെന്ന് വെച്ചാൽ ചെയ്യ് ഓക്കേ ”

അഞ്ജലി കരച്ചിൽ നിർത്തുന്നു…

ഷാ എണ്ണാൻ തുടങ്ങി

”വൺ… ”

അവൾ തലതാഴ്ത്തി നിന്നു

”ടു ”

അഞ്ജലി പതിയെ തലപൊക്കി

”ത്രീ ”

അഞ്ജലി ദൂരേയ്ക്ക് നോക്കി
തന്നെ രക്ഷിക്കാൻ ആരെങ്കിലും വരുന്നുണ്ടോ എന്നറിയാൻ

”ഫോർ ”

അവൾ പുറകിലേക്ക് തന്നെ സൂക്ഷിച്ചു നോക്കി
ഷായും റോയും അവളുടെ നോട്ടം കണ്ടതും പുറകിലേക്ക് നോക്കി

”ഹാ ഹാ ആരും വന്നില്ല .. ഒരു നാനൂറ് മീറ്റർ പുറകിലേക്കായി ആരും ഇതുവരെ വന്നിട്ടില്ല  ഇനി വന്നാൽ തന്നെ നിന്നെ കൊന്ന് ഞങ്ങൾ
രക്ഷപെടും… ”

എല്ലാ പ്രതീക്ഷയും അസ്തമിച്ച മട്ടിൽ അഞ്ജലി മരവിപ്പോടെ തലതാഴ്ത്തി നിന്നു
കൊക്കയിലേക്ക് ചാടാനായിരുന്നു അവളുടെ പ്ലാൻ ഷാ ചിരിച്ചുകൊണ്ട് അവളെ നോക്കി എന്നിട്ട് പറഞ്ഞു

” ഫൈവ്… ”

അഞ്ജലി നിലത്തേക്ക് നോക്കി എന്തോ ആലോചിച്ചു

”ഹഹഹ ടൈം ഓവർ ”

ഷാ അവളുടെ അടുത്തേക്കായി നടന്നു
അഞ്ജലി നിലത്തേക്ക് തന്നെ നോക്കി ആലോചിച്ചു കൊണ്ടിരുന്നു
ഷാ അവളുടെ അടുത്തെത്തുന്നു
അഞ്ജലി വേഗം പിസ്റ്റളിന്റെ മുകളിൽ കൈവെച്ചു
മുകൾ ഭാഗം മുൻപോട്ടും പിൻപോട്ടും വലിച്ചു ലോഡ് ചെയുന്നു
അവൾ വേഗം ഷായ്ക്ക് നേരെ വെടിയുതിർത്തു

നെഞ്ചിൽ ബുള്ളെറ്റ് കയറിയതും ഷാ നിലത്ത് വീഴുന്നു . അവൾ ആശ്ചര്യത്തോടെ വീണ്ടും വെടിയുതിർത്തു ഷാ ബോധരഹിതനായി കിടക്കുന്നു
അവൾ റോയിയേയും ഷൂട്ട് ചെയുന്നു

റോയുടെ നെഞ്ചിനുള്ളിലേക്ക് ബുള്ളെറ്റ് തറച്ചു കയറുന്നു അവനും നിലത്ത് വീഴുന്നു .
അഞ്ജലി കരഞ്ഞുകൊണ്ട് അവിടെയിരുന്നു

”ഇനി മുതൽ താനൊരു കൊലപാതകിയാണ്  ജീവൻ തിരിച്ചു കിട്ടിയെങ്കിലും പഴയ ജീവിതം ഇനി തിരിച്ചു കിട്ടില്ല ”

അവൾ വീണ്ടും കരഞ്ഞുകൊണ്ടിരുന്നു എന്നിട്ട് പിസ്റ്റൾ ലോഡ് ചെയ്ത് തന്റെ തലയ്ക്ക് നേരെ വെച്ചു

”ഇനിയെനിക്ക് ജീവിക്കണ്ട …..!”

അഞ്ജലി കാഞ്ചിയിൽ കൈവെക്കുന്നു..
അവൾ പതിയെ കണ്ണടച്ചു
പെട്ടെന്ന് അർജുൻ അവളുടെ കയ്യിലെ തോക്ക് തട്ടിമാറ്റുന്നു

”അഞ്ജലി എന്ത നീ കാണിക്കുന്നത്…? ”

അവൾ അർജുനെ കണ്ടതും കെട്ടിപ്പിടിച്ചു  കരയാൻ തുടങ്ങി..

അവൻ ഇൻഹേലർ അവളുടെ കയ്യിൽ കൊടുത്തു

”ആരോ ഇതെന്റെ മുഖത്തേക്ക് വലിച്ചെറിഞ്ഞു  ഇത് വന്ന് നെറ്റിയിൽ തട്ടിയപ്പോഴാണ് എനിക്ക് ബോധം വന്നത് ”

അവൾ ഇൻഹേലർ വലിക്കാൻ തുടങ്ങി .
ഈ സമയം ആരോ രണ്ട് പേർ അവരുടെ അടുത്തേക്ക് വരുന്നുണ്ടായിരുന്നു .
അഞ്ജലി പേടിയോടെ അർജുനെ പിടിച്ചു

എസ്ഐ സിദ്ധാർത്ഥനും കോൺസ്റ്റബിളുമായിരുന്നു അത് .
അർജുൻ വേഗം അവളുടെ കയ്യിൽ നിന്ന് തോക്ക് തട്ടിമാറ്റി .

”ഹാ കൊച്ചിനെ കിട്ടിയല്ലോ ഇവൾക്ക് എന്തെങ്കിലും പറ്റിയോ ”

”ഇല്ല സാർ ..കുഴപ്പമൊന്നുമില്ല ”

സിദ്ധാർത്ഥൻ നിലത്ത് വീണു കിടക്കുന്ന രണ്ട് ബോഡിയിലേക്ക് നോക്കി

”ഇത് ഷാ അല്ലെ  ക്രിമിനൽ .. ഇവനെ ആരാ കൊന്നത് ”

അഞ്ജലി പേടിയോടെ തലതാഴ്ത്തിയിരുന്നു

”അത് സാർ ഇവൾക്ക് വേണ്ടി അവർ തമ്മിൽ വാക്കു തർക്കം നടന്നു  അവസാനം അവർ തമ്മിൽ ഷൂട്ട് ചെയ്ത് കൊന്നതാണ് ”

അർജുൻ വെപ്രാളത്തോടെ പറഞ്ഞു

”ആണോ .. എന്നാൽ അങ്ങനെ അല്ല സംഭവിച്ചത്…!!”

അഞ്ജലി കണ്ണീരോടെ അർജുന്റെ തോളിൽ ചാരികിടന്നു

”തട്ടികൊണ്ട് പോയ പെൺകുട്ടിയെ രക്ഷപെടുത്താൻ വേണ്ടി പോലീസും ഇന്ത്യൻ ബ്ലൂ മാഫിയ തലവൻ ഷായും ഏറ്റുമുട്ടി  .ഏറ്റുമുട്ടലിനൊടുവിൽ ഷായും കൂട്ടരും വെടിയേറ്റ് മരിച്ചു അങ്ങനെ മതി… ”

അർജുനും അഞ്ജലിയും ഞെട്ടലോടെ സിദ്ധാർത്ഥനെ നോക്കി…

സിദ്ധാർത്ഥൻ തുടർന്നു

”ഈ മോസ്റ്റ് വാണ്ടഡ് ക്രിമിനലിനെ തീർത്താൽ എനിക്ക് ഐപിഎസ് പദവി കിട്ടും .. തൽകാലം അങ്ങനെ മതി ”

അഞ്ജലിയും അർജുനും പരസ്പരം സന്തോഷത്തോടെ നോക്കി .
ദാസൻ മാഷും ദിനേശനും അവരുടെ അടുത്തേക്ക് ഓടിവന്നു ……

”ഇന്ത്യൻ ബ്ലൂ മാഫിയ തലവൻ ഷാ പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു…!!”

പിറ്റേ ദിവസത്തെ  ഗോവൻ മാധ്യമങ്ങളിൾ വന്ന വാർത്തകളെല്ലാം ഇതായിരുന്നു .

പനാജി പോലീസ് സ്റ്റേഷനിലെ  ടീവിയിലെ വാർത്ത ദാസൻ മാഷ് നോക്കിനിന്നു .
അഞ്ജലിയും മറ്റ് വിദ്യാർത്ഥികളും സ്റ്റേഷനിൽ ഉണ്ടായിരുന്നു

സി.ഐ തന്റെ ക്യാബിനിൽ നിന്ന് പുറത്തേക്ക് ഇറങ്ങി വന്നു

”ഫോർമാലിറ്റിസ് എല്ലാം കഴിഞ്ഞു  .നിങ്ങൾക്ക് തൽകാലം പോകാം ..”

അതുകേട്ടതും എല്ലാവരും സന്തോഷത്തിലായി

”ആ പിന്നെ വിളിപ്പിക്കുമ്പോൾ ഒന്നു വരേണ്ടി വരും… ”

”ഇത്രയും ദൂരം പെട്ടെന്ന് വരാമെന്ന് വെച്ചാൽ…. ”

”ഇപ്പൊൾ  അല്ല . രണ്ട് മൂന്ന് മാസം കഴിയും .
അപ്പോൾ കോടതിയിൽ ഹാജരായാൽ മതി. കുട്ടി മാത്രം  കേട്ടല്ലോ ”

”ഉം ”

സി.ഐ  അഞ്ജലിയെ നോക്കി

”നിങ്ങളെല്ലാവരും പുറത്തേക്ക് നിൽക്കൂ… ഇവളോട് കുറച്ചു കാര്യങ്ങൾ ചോദിക്കാനുണ്ട്… ”

”ഉം ”

മാഷും കുട്ടികളും പോലീസ് സ്റ്റേഷനിൽ നിന്ന് പുറത്തിറങ്ങി

അഞ്ജലി മാത്രം അവിടെ നിന്നു

”അഞ്ജലി  .. കേസ് മൊത്തത്തിൽ അന്വേഷിച്ചപ്പോൾ  ഒരു കാര്യം മനസ്സിലായി..!”

”എന്താ സാർ…? ”

”ഈ ഗോവ ട്രിപ്പിന്റെ സൂത്രധാരൻ ആരാണ് ഐ മീൻ ടൂർ പ്ലാൻ ചെയുമ്പോൾ  ഇങ്ങോട്ട് വരാൻ കൂടുതൽ താല്പര്യം കാണിച്ചത്…? ”

”അത്….. അർജ്ജുൻ…. ”

”ഉം  .. ഒരു ആസ്മ രോഗിയായ താൻ ഇത്രയും ദൂരം ടൂർ വരുന്നത് ബുദ്ധിമുട്ടുള്ള കാര്യമല്ലേ ..പിന്നെ എന്തിനാ ഇങ്ങോട്ട് വന്നത്…? ”

”അത് സാർ .. അർജുൻ നിർബന്ധിച്ചപ്പോൾ…!!”

ആരാണ് അർജ്ജുൻ..?

”എന്റെ ക്ലാസ്സ്മേറ്റ്… ”

”അതല്ലാതെ നിങ്ങൾ തമ്മിൽ ബന്ധമൊന്നുമില്ലേ…? ”

”ഉണ്ട്  ലൗവറാണ് ”

”ഉം ”

സിഐ  മേശപ്പുറത്ത് നിന്ന് ഒരു പേപ്പറെടുത്തു

”ഇത് ആരുടെ നമ്പറാണ്…? ”

അഞ്ജലി ആ കമ്പ്യൂട്ടർ പ്രിന്റഡ്  പേപ്പറിലേക്ക് നോക്കി

”ഇത് അർജുവിന്റെ… ”

”ഉം അങ്ങനെ വരട്ടേ .. അപ്പോൾ അവനാണ് യഥാർത്ഥ വില്ലൻ….!!”

”എന്നുവെച്ചാൽ…? ”

”അവന്റെ ഫോണിൽ നിന്ന് കൊല്ലപ്പെട്ട ഷായുടെ നമ്പറിലേക്ക് ഒരുപാട് തവണ കാൾ  പോയിട്ടുണ്ട്…

അവർ തമ്മിൽ പ്ലാൻ ചെയ്തു . നിന്നെ ഇവിടെ എത്തിച്ചു കൊടുത്താൽ അവന് ഒരുപാട് ക്യാഷ് കൊടുക്കാമെന്ന് ഷാ പറഞ്ഞു അങ്ങനെ അവർ തമ്മിൽ നടത്തിയ പദ്ധതിയാണ് ഇതു…

‘നോ…..ഞാൻ വിശ്വസിക്കില്ല ”..

”അറിയാം…..പക്ഷെ ഞാൻ തെളിവുകൾ തന്നാലോ…? ”

അഞ്ജലി ഞെട്ടലോടെ സിഐ നോക്കി

”അവൻ ഷായുമായി സംസാരിച്ച അവസാന ഫോൺ കാൾ റെക്കോർഡഡ് ആണ് .അതിൽ പറഞ്ഞ കാര്യം ഇതാണ്… പ്ലാൻ എല്ലാം പൊളിഞ്ഞു തിരിച്ചു പോകുമ്പോൾ ഇന്ന് രാത്രി 11.55ന്  ഞങ്ങൾ ഗോവ ബോർഡറിലെത്തും .ആ സമയം ബസ് നിർത്തും  ബസിന് ഓപ്പോസിറ്റായി ഒരു ഇന്നോവ കാർ വരും .

ഈ സമയം നിന്റെ തൊട്ടടുത്തിരിക്കുന്ന  അർജുൻ  ഒരു ബാഗ് തുറന്ന് ക്ലോറോഫോം കലർന്ന ടവ്വലെടുത്ത് നിന്റെ മുഖം തുടയ്ക്കും അപ്പോൾ നീ ബോധംകെടും…

ബസ് ഗൺ പോയിന്റിൽ നിർത്തി ഇന്നോവയിൽ വന്ന സംഘം നിന്നെ തട്ടികൊണ്ട് പോകും…അർജുൻ എല്ലാവരുടെയും മുൻപിൽ നിരപരാധിയുമാകും…

അഞ്ജലി പേടിയോടെ സിഐയെ നോക്കി

”പക്ഷെ സാർ .. ഷാ മരിച്ചില്ലെ ”

”മരിച്ചു  പക്ഷെ ഷായുടെ കൂടെയുള്ളവർ മരിച്ചിട്ടില്ല അവരാണ്  ഈ ഓപ്പറേഷൻ പ്ലാൻ ചെയ്തത്… ”

”എങ്കിൽ അർജുനിനെ  അറസ്റ്റ് ചെയ്തൂടെ…? ”

അവൾ പേടിയോടെ പറഞ്ഞു

”അറസ്റ്റ് ചെയ്യാം  അതിന് കൂടുതൽ തെളിവുകൾ വേണം. ഈ ഫോൺ കാൾ പോരാ  ”

”ഇപ്പൊ ഞാനെന്ത് ചെയ്യും…? ”

”താൻ പേടിക്കണ്ട . നമുക്ക് നോക്കാം  ഞങ്ങൾ ആ സമയം പുറകിലുണ്ടാകും ”

അത് കേട്ടതും അഞ്ജലിക്ക് ആശ്വാസമായി .

”അപ്പോൾ ഒന്നും അറിയാത്ത പോലെ തിരിച്ചു പോകു .ബാക്കി നമ്മൾക്ക് നോക്കാം.. ”

അഞ്ജലി പേടിയോടെ പുറത്തേക്ക് നടന്നു

”ഇത്ര കൂരനായിരുന്നോ അർജുൻ..? ”

അവളുടെ ചിന്ത മൊത്തം അർജുവിനെ പറ്റിയായിരുന്നു

അന്ന് രാത്രി 11.30

ദാസൻ മാഷും പിള്ളേരും നാട്ടിലേക്ക് മടങ്ങായിരുന്നു .

അഞ്ജലി കൂട്ടുകാരി സ്നേഹയെ അമർത്തി പിടിച്ചിരുന്നു
അവൾ പേടിയോടെ ഇടയ്ക്കിടയ്ക്ക് തിരിഞ്ഞു നോക്കി

അർജു  പുറകിൽ ഹെഡ് സെറ്റും വെച്ച് ഇരിക്കുന്നുണ്ട്  അവൾ പിന്നെ  മുൻപിലേക്ക് തന്നെ നോക്കിയിരുന്നു ഈ സമയം സ്നേഹ സീറ്റിൽ നിന്ന് എഴുന്നേറ്റു

അഞ്ജലി അവളുടെ കൈ പിടിച്ചു

എവിടേക്ക…..?

”ശ് പതുക്കെ .. എല്ലാവരും ഉറങ്ങി  ഞാൻ പോയി രാഹുലിന്റെ കൂടെയിരിക്കട്ടെ ”

”വേണ്ട ”

”നിനക്കെന്താ….നിന്റെ ആള് ഇവിടെ വന്നിരിക്കും  നിങ്ങള് അടിച്ചു പോളിക്ക് ”

”വേണ്ട ”

”ഒന്ന് പോടീ ”

സ്നേഹ അഞ്ജലിയുടെ കൈ തട്ടിമാറ്റി പുറകിലുള്ള അർജുവിന്റെ സീറ്റിലിരുന്നു
അർജുൻ അഞ്ജലിയുടെ തൊട്ടടുത്തും ഇരുന്നു
അഞ്ജലിയെ ഹാർട്ട് ബീറ്റ് ഉയർന്നു

”ഹായ് അഞ്ജലി… ”

”ഹാ ഹായ് ”

”നീയെന്ത എന്നോടൊന്നും മിണ്ടാത്തത് ..ഞാൻ രാവിലെ മുതൽ ശ്രദ്ധിക്കാണ് ..നിനക്കെന്ത് പറ്റി…? ”

”ഒന്നുമില്ല ”

”പറ ”

”ഒന്നുമില്ലെന്ന്… ”

”പറയാതെ ഞാൻ വിടില്ല…!!”

”എന്റെ മൂഡ് ശരിയല്ല  നമുക്ക് പിന്നെ സംസാരിക്കാം അർജുൻ  ”

അവൾ തൊഴുതുകൊണ്ട് പറഞ്ഞു
അർജുനൊന്നും മിണ്ടിയില്ല

#_11.55_PM

ബസ് ഗോവ ബോർഡറിലെത്തി
അഞ്ജലിയുടെ ഭയം വർദ്ധിച്ചു…

അർജുൻ സീറ്റിൽ നിന്നെഴുന്നേറ്റ്  മുകളിലുള്ള സ്റ്റാൻഡിൽ നിന്ന് തന്റെ ബാഗെടുത്തു അഞ്ജലി ഞെട്ടലോടെ അത് നോക്കി നിന്നു

പെട്ടെന്ന് ബസ് നിന്നു
ബസിനെ ബ്ലോക്ക് ചെയ്ത്  ഒരു ഇന്നോവ കാർ വന്നുനിന്നു അർജുൻ ബാഗ് തുറന്ന് ഒരു വെള്ള ടവ്വലെടുത്തു

ഇത് കണ്ടതും അഞ്ജലി അലറി വിളിച്ചു കൊണ്ട് സീറ്റിൽ നിന്നെഴുന്നേറ്റു

ബസിനകത്ത് വെളിച്ചം പറന്നു
കുട്ടികളെല്ലാം സീറ്റിൽ നിന്നെഴുന്നേറ്റിട്ട് പറഞ്ഞു

”ഹാപ്പി ബർത്ത്ഡേ അഞ്ജലി ”

അർജുൻ ബാഗിൽ നിന്ന് കേക്കിന്റെ പൊതിയെടുത്തു ഒന്നും മനസ്സിലാകാതെ അഞ്ജലി ചുറ്റും നോക്കി ഇന്നോവ കാർ ഡോർ തുറന്ന് സി.ഐ ഒരു കള്ള ചിരിയോടെ  പുറത്തേക്ക് വന്നു

അർജുൻ ചിരിച്ചുകൊണ്ട് പറഞ്ഞു

”എങ്ങനെയുണ്ട് സർപ്രൈസ്…? ”

അഞ്ജലി ദേഷ്യത്തോടെ അർജുവിനെ നോക്കി സിഐ ബസിനകത്തേക്ക് കയറി വന്നു

”സോറി അഞ്ജലി  നാളെ തന്റെ ബർത്ത്ഡേ ആണെന്നും അതിനൊരു സർപ്രൈസ്‌ കൊടുക്കണമെന്ന് ഇവർ പറഞ്ഞപ്പോൾ  ഞാൻ കൂട്ട് നിന്നു… ”

അഞ്ജലി ആശ്വാസത്തോടെ സിഐ യെ നോക്കി

”ഇത് ഞങ്ങളുടെ ഒരു സർപ്രൈസ്‌ നാടകം…!!”

ദാസൻ മാഷ് പറഞ്ഞു .അവൾ സീറ്റിലിരുന്നു
അർജുൻ അവളെ നോക്കി

”ഇത്രയും പേരുടെ മുൻപിൽ വെച്ച് എന്നെ തല്ലരുത്…..നാണക്കേടാണ്… ”

അത് കേട്ടതും അവൾ ചിരിച്ചു

”അപ്പോൾ നിങ്ങളുടെ യാത്ര നടക്കട്ടെ .. ഞങ്ങൾ പോകുന്നു ..ഹാപ്പി ബർത്തഡേ അഞ്ജലി…’

സിഐ പറഞ്ഞു

”താങ്ക്സ് സാർ ”

സിഐ ബസിൽ നിന്നിറങ്ങി റോഡിലേക്ക് ഇന്നോവ കാറിലേക്ക് കയറി .
ഡ്രൈവർ ബസ് മുൻപോട്ടെടുത്തു

അപ്രതീക്ഷിതമായി  ജീവിതത്തിലുണ്ടായ എല്ലാ ടെൻഷനും ഗോവൻ ബോർഡറിൽ ഉപേക്ഷിച്ചു  അഞ്ജലി തന്റെ നാട്ടിലേക്ക് യാത്രയായി….