പ്രതീക്ഷയോടെയാണ് അച്ചുവിന്‍റെ പടികടന്നുചെന്നത്, അന്നവളുടെ അച്ഛന്‍ പറഞ്ഞ മറുപടി..

സോൾമേറ്റ്സ്
(രചന: Aneesh Anu)

രാവിലെ ശരത്തിന്‍റെ ഫോണ്‍ വിളികേട്ടാണ് അപ്പു ഏണീറ്റത്.

”അപ്പു ഇന്നല്ലേടാ അശ്വതിയുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് വരുന്നേ?”

”അതെടാ ഇന്നറിയാം റിസല്‍ട്ട് ”

” നീയെന്തു തീരുമാനിച്ചു”’

മറുതലക്കില്‍ ഒരു മൗനം ”എന്‍റെ തീരുമാനത്തില്‍ മാറ്റമൊന്നുമില്ല”

മൂന്ന് വർഷം മുന്നേയാണ് അപ്പുവും അച്ചു എന്ന അശ്വതിയും തമ്മിലുളള പ്രണയം തുടങ്ങിയത്. അവന്റെ കോളേജ് ജീവിതത്തിലെ അവസാനം കാലഘട്ടത്തിൽ.

പഠിത്തം കഴിഞ്ഞ് അപ്പു ബാങ്ക് ടെസ്റ്റ് പാസ്സായി ജോലിക്ക് കയറിയതിനു ശേഷമാണ് അച്ചുവിന്‍റെ വീട്ടില്‍ പോയി പെണ്ണുചോദിച്ചത്. ഒറ്റമോളാണ് അച്ചു അത്യാവശ്യം സാമ്പത്തികം ഉള്ള വീടാണ്.

അപ്പുവിന്‍റെ വീട്ടില്‍ അച്ഛനും അമ്മയും അനിയനുമാണുള്ളത്. അച്ഛനു ചെറുപ്പം മുതലേ സംസാരശേഷിയില്ല അതൊരു കുറവായി അവര്‍ക്ക് തോന്നിട്ടില്ല.

മക്കള്‍ രണ്ടുപേര്‍ക്കും കുഴപ്പമില്ല പ്രതീക്ഷയോടെയാണ് അച്ചുവിന്‍റെ പടികടന്നുചെന്നത്. അന്നവളുടെ അച്ഛന്‍ പറഞ്ഞ മറുപടി ഇന്നും കാതില്‍ മുഴങ്ങുന്നു.

” സം സാരശേഷിയി ല്ലാ ത്തൊരാളുടെ മകന് അവളെ നല്‍കാനാവില്ല, ഇവര്‍ക്കുണ്ടാകുന്ന കുട്ടികള്‍ക്ക് അങ്ങനാവില്ലെന്നെന്താണ് ഉറപ്പ് ”.

ശ്രീധരന്‍ പറഞ്ഞുമുഴുവിപ്പിക്കുന്നത് കേള്‍ക്കാന്‍ അപ്പു നിന്നില്ല. നിറകണ്ണുകളോടെയാണവനാ പടിയിറങ്ങിയത്.

മറക്കാന്‍ രണ്ടുപേര്‍ക്കും കഴിയുമായിരുന്നില്ല രണ്ടുപേരും കാത്തിരുന്നു. വിധിയുടെ രൂപത്തില്‍ അച്ചുവിന്‍റെ അച്ഛനുള്ള മറുപടി വൈകാതെ വന്നു.

നന്നായി പാട്ടുപാടുന്ന കൂട്ടത്തിലാണ് അച്ചു, ഒരു ദിവസം പാടുന്നതിനിടെ ചോ ര ഛ ര്‍ദ്ദിച്ചു. രണ്ട് മൂന്ന് തവണ ഉണ്ടായപ്പോള്‍ ഡോകടറെ കാണിച്ചു, ഡോക്ടര്‍മാരും ടെസ്റ്റുകളുമായി മാസങ്ങള്‍ കടന്നുപോയിരിക്കുന്നു.

ഓടിച്ചാടി നടന്നിരുന്ന അച്ചു പെട്ടെന്നൊതുങ്ങിയ പോലായി. മരുന്ന് കൊണ്ട് മാറില്ലെന്ന് തീരുമാനമായി ഓപ്പറേഷനുവേണ്ട ടെസ്റ്റുകള്‍ നടത്തി റിസല്‍ട്ട് വരുന്ന ദിവസമാണിന്ന്.

” ടാ നമുക്ക് ഹോസ്പിറ്റലില്‍ പോവണ്ടേ” മൗനം ഭേദിച്ച് കൊണ്ട് ശരത്ത് ചോദിച്ചു..

” പോവണം ശരത്തേ നീ കാറെടുത്തോണ്ട് വാ അമ്മയും വരുന്നുണ്ട്”.

”അമ്മയെന്തിനാടാ”

” വേണം ഒന്നുകില്‍ ഇന്നൊരുതീരുമാനം ആവും അല്ലെങ്കില്‍ എല്ലാം തീരും ഇന്നത്തോടെ” നീ വാ പെട്ടെന്ന്.

പത്ത് മിനുട്ട് കൊണ്ട് ശരത്ത് കാറുകൊണ്ടെത്തി, 3 പേരും കൂടിയാണ് ഹോസ്പിറ്റലില്‍ പോയത്.

ശ്രീധരനും, സാവിത്രിയും ഉണ്ട് അച്ചുവിന്‍റെ കൂടെ .

”എന്തായി ശ്രീധരേട്ടാ ഡോക്ടറെ കണ്ടോ” പ്രേമ ചോദിച്ചു.

” ഇല്ല പ്രേമചേച്ചി” മറുപടി പറഞ്ഞത് സാവിത്രിയാണ്. പഴയ ധാര്‍ഷ്ട്യഭാവമെല്ലാം പോയി ആകെ തകര്‍ന്ന് നില്‍ക്കാണ് ശ്രീധരന്‍.

ഡോക്ടര്‍ ‍ അനില്‍ വരുന്നത് ചങ്കിടിപ്പോടെയാണ് എല്ലാരും നോക്കിയത്. വന്നവഴി റൂമിലേക്ക് ചെല്ലാന്‍ പറഞ്ഞു.

ശ്രീധരനൊപ്പം അപ്പുവും ശരത്തും കൂടെ ചെന്നു. അപ്പോഴയാളുടെ മുഖത്തൊരാശ്വാസം കാണാമായിരുന്നു.

ഇരിക്കൂ, മൂവരെയും നോക്കി ഡോക്ടര്‍ പറഞ്ഞു.

” അശ്വതിയുടെ കാര്യം ഇത്തിരി കോപ്ലിക്കേഷന്‍ ആണ് ശ്രീധരേട്ടാ, തൊണ്ടയിലുള്ള ട്യൂ മ ര്‍ നീക്കം ചെയ്യുക എന്നത് കുറച്ച് റിസ്കുള്ള കാര്യമാണ്,

ഓപ്പറേഷന്‍ വിജയിക്കുമെന്നുറപ്പാണ് പക്ഷേ” ഡോക്ടറൊന്നു പറഞ്ഞു നിര്‍ത്തി..

”എന്താ സാര്‍?” ശരത്താണ് ചോദിച്ചത്.

പതിയെ ഡോക്ടര്‍ തുടര്‍ന്നു.

” സം സാ ര ശേ ഷി തിരികെ കിട്ടുമെന്നുറപ്പില്ല, അഥവാ കിട്ടിയാല്‍ തന്നെ പഴയപോലെ ആവുമെന്ന് പറയാന്‍ പറ്റില്ല.

പിന്നെ ഇത് കാ ന്‍ സ റിന്‍റെ തുടക്കമാണ് ഭാവിയില്‍ പ്രോബ്ലം ഉണ്ടായി കൂടെന്നില്ല. നിങ്ങള്‍ ആലോചിച്ചൊരു തീരുമാനം പറയണം അധികം വൈകരുത്.

മെഡിക്കല്‍ റിപ്പോര്‍ട്ട് വാങ്ങി കരിങ്കല്‍ പ്രതിമ കണക്കെ ശ്രീധരന്‍ പുറത്തിറങ്ങിയത്.

അപ്പുവും ശരത്തും അമ്മയോട് കാര്യങ്ങള്‍ പറഞ്ഞു..

കരഞ്ഞുകലങ്ങിയ കണ്ണുകളുമായിരിക്കുന്ന അച്ചുവിന്‍റെ അടുത്തേക്ക് പ്രേമ നടന്നു..

ആ മുഖം തന്‍റെ കൈകുമ്പിളിൽ കോരി എടുത്തു പകണ്ണുനീര്‍ തുടച്ചു.

” നീയെന്തിനാടി കരയുന്നേ, നിന്‍റെ ശബ്ദമോ, സൗന്ദര്യമോ, പണമോ കണ്ടല്ല എന്‍റെ അപ്പുവിനെ നിന്നെ സ്നേഹിച്ചേ

മനസ്സുകള്‍ തമ്മിലാണ് അടുത്തത് അത് കൊണ്ടുതന്നെ നിനക്കെന്തോക്കെ കുറവുകള്‍ ഉണ്ടെങ്കിലും അവന്‍ നിന്നെ തന്നെ കെട്ടും അതാണ് അവന്‍റേം ഞങ്ങടെല്ലാരുടേം തീരുമാനം.

നീ ധൈര്യമായിരിക്ക് എന്നും നിന്‍റെ കൂടെ ഞങ്ങളുണ്ട്. അവളെ തന്‍റെ മാറോട് ചേര്‍ത്താണ് അവരത് പറഞ്ഞു നിര്‍ത്തിയത്.

ശ്രീധരന്‍റെ മുഖത്തേക്ക് നോക്കിയിട്ട് അമ്മ പറഞ്ഞു…

”ഇതൊക്കെ ദൈവം നമുക്ക് തരുന്ന പരീക്ഷണങ്ങളാണ് ശ്രീധരാ അതിജീവിക്കുന്നവരാണ് ജീവിതത്തില്‍ ജയിക്കുന്നത്.

ജയേട്ടന് സംസാരശേഷിയില്ല പക്ഷേ മക്കള്‍ക്ക് ഒരു കുഴപ്പോമില്ലലോ. ഇനിവരുന്നത് ദൈവം തീരുമാനിക്കട്ടെ, നീയവളെ അവന് തന്നേക്ക് പൊന്നുപോലെ നോക്കും ഞങ്ങള്‍.

പറഞ്ഞു മുഴുവനാക്കും മുന്നേ ശ്രീധരന്‍ നിറകണ്ണുകളോടെ കൈകൂപ്പി. ചെയ്ത തെറ്റിനോടുള്ള ക്ഷമാപണം, പറയാതെ പറഞ്ഞ നന്ദി എല്ലാമുണ്ടായിരുന്നതില്‍.

ചെറുചിരിയോടെയാണ് അവിടെ നിന്നെല്ലാവരും പോന്നത്.

” അച്ചു നീയവിടെ എന്തെടുക്കുവാ.”

അപ്പുവിന്‍റെ വിളികേട്ടാണ് അവള്‍ കംപ്യുട്ടറിന്ന് തിരിഞ്ഞുനോക്കിയത്.

ഏട്ടാ വരുന്നു.. എന്ന് പതിഞ്ഞ സ്വരത്തിൽ അവൾ വിളികേട്ടു…

തുടർച്ചയായ ചികിത്സകളും അപ്പുവിന്‍റെ മനമുരുകിയ പ്രാര്‍ത്ഥനകളും ഫലം കണ്ട് തുടങ്ങിയിരിക്കുന്നു.. ചെറിയൊരു പുഞ്ചിരിയുടെ ആവരണം അണിഞ്ഞു കൊണ്ടവള്‍ ഏണീറ്റു.

” ഏട്ടനെന്തിനാ വിളിച്ചേ”

” എത്ര നേരമായി ഒരു ചായ ചോദിച്ചിട്ട് എന്നെ മറന്നോ നീ”.

”അയ്യോ എട്ടാ ഞാനെഴുതുവാരുന്നു ഇപ്പോ ഇട്ടുതരാവേ’, അമ്മുവാ നമുക്ക് അച്ഛക്കൊരു ചായ ഇടാം” 3 വയസ്സുകാരി അമ്മുവിനേം കൈപിടിച്ചവള്‍ അടുക്കളയിലേക്ക് നടന്നു. ഒരു കള്ളച്ചിരി അപ്പുവിന് സമ്മാനിച്ചിട്ട്.

Leave a Reply

Your email address will not be published. Required fields are marked *