രണ്ടാനമ്മ അച്ഛനെ അവരുടെ വഴിക്ക് കൊണ്ട് വരുകയും അമ്മയെ ആ വീട്ടിലെ ഒരു വേലക്കാരി ആക്കുകയും..

(രചന: Ammu kunjuzz)

അറിഞ്ഞില്ലേ….. സോനാഗച്ചി തെരുവിലെ വാസുകിയുടെ മകൾ പന്ത്രണ്ടാം തരം ഉയർന്നമാർക്കോടെ പാസ്സായെന്ന്……..

“തെരുവ് പൈപ്പിന്റെ ചുവട്ടിൽ വെള്ളത്തിനായി ഓരോ കുടങ്ങളും പിടിച്ച് തിങ്ങി നിൽക്കുന്ന സ്ത്രീകൾക്ക് ഇടയിലേക്ക് മാധുരി ചൂടോടെ ആ വാർത്ത വന്ന് പറഞ്ഞു ………

അത് കേട്ടതും കുറച്ച് പേർ കാര്യമെന്താണെന്ന് വിശദമായ് അറിയാൻ അവരുടെ മുന്നിലേക്ക് വന്ന് വട്ടം കൂടി ……..

എന്താ മാധുരി ആക്കാ പറഞ്ഞേ
വാസുകിയുടെ മകളോ അതും പന്ത്രണ്ടാം ക്ലാസ്സ്‌ പാസ്സായെന്നോ…….

അതേ കമലാ…..ആ പെൺകുട്ടി തന്നെ……
പത്രത്തിൽ പടവും ഉണ്ടായിരുന്നു……..
കമല അറിയാതെ മൂക്കത്ത് വിരൽ വച്ചു .

ആ നിമിഷം ഒത്തിരി ഉള്ളിലേക്ക് മാറി സോനാഗച്ചി എന്നയാ വലിയ തെരുവിലെ
ഇരു നിലകൾ ഉള്ള ഒരു ഇടുങ്ങിയ വീട്ടിൽ തന്റെ മകളെ നെഞ്ചോട് അടക്കി ആ അമ്മ സന്തോഷത്താൽ കണ്ണുനീർ പൊഴിക്കുകയായിരുന്നു………

ആ ചുടുനീർക്കണങ്ങളെ തന്റെ ഇടം കൈയാൽ തുടച്ചു നീക്കി…… മറു കൈയ്യിൽ ഇരിക്കുന്ന ചുവന്ന ഹൽവ അമ്മയ്ക്കായ് നീട്ടുകയായിരുന്നു അവൾ.

സത്യാ… മോളെ…. ഞാനിപ്പോ എന്താ പറയേണ്ടേ ….. സന്തോഷം കൊണ്ട് വീർപ്പുമുട്ടുന്നുണ്ട് അമ്മയുടെ മനസ്സ് .

നരക തുല്യമായ നമ്മുടെ ജീവിതത്തിൽ അമ്മയ്ക്ക് കിട്ടുന്ന ഏറ്റവും വലിയ ആശ്വാസവും പ്രധീക്ഷകളുമാണ് നിന്റെ ഓരോ വിജയങ്ങളും…….

അമ്മ വിഷമിക്കണ്ട……….. ഞാൻ പഠിച്ച് ഒരു ജോലി കൂടി വാങ്ങട്ടെ …..

അന്ന് നമ്മൾ ഈ നരകത്തിൽ നിന്ന് എന്നന്നേക്കുമായി രക്ഷപ്പെടും. പുതിയൊരു ജീവിതവും തുടങ്ങും ആരെയും ഭയപ്പെടാതെ സമൂഹത്തിനു മുൻപിൽ തലഉയർത്തിപിടിച്ചുനടക്കും .

അന്ന് എന്റെ അമ്മ ഈ ലോകത്തെ
ആരെക്കാളുമധികം സന്തോഷിക്കുന്നത് ഈ സത്യ കാണും….. അവർ നിറഞ്ഞ കണ്ണുകളോടെ
സത്യയെ മുറുകെ കെട്ടിപിടിച്ചു.

ടക് ടക്….!!!!!! പെട്ടന്നായിരുന്നു സന്തോഷകരമായ ആ നിമിഷത്തെ മുറിച്ചുകൊണ്ട് വാതിലിൽ തട്ട് കേൾക്കുന്നത്……

അവൾ അമ്മയുടെ മുഖത്തേക്ക് നോക്കി.
എനിക്കിന്ന് അമ്മയുടെ കൂടെ ഇരിക്കണം
ആരാണെങ്കിലും പോകാൻ പറയൂ…..
അവൾ വാസുകിയുടെ അരികിൽ നിന്നും അകന്നു മാറിക്കൊണ്ട് പറഞ്ഞു.
അവർ ഒരു തരം നിർവികാരതയോടെ അവളെ കടന്ന് എഴുന്നേറ്റു പോയി കതക് തുറന്നു….

അരെ….. മേരാ സുന്ദർ ലെഡ്കീ….
മദ്യത്തിന്റ ലഹരിയിൽ അയാൾ വാസുകിയെ നീട്ടി വിളിച്ചു .

അഹ് …..രാജ് ഭയ്യാ…….

എനിക്കിന്ന് തീരെ സുഖമില്ല.
ദയവായി തിരിച്ചു പോകൂ ശേഷം നാളെ വരൂ….

വാസുകി ഞാൻ നാളെ നാട്ടിലേക്ക് പോകുകയാണ് …..എനിക്ക് സ്ട്രാൻസ്ഫർ
ശെരിയായി. എന്റെ ഭാര്യയുടെയും മക്കളുടെയും അടുത്തേക്ക് ആണ് പോകുന്നത് . അതായത് കേരളത്തിലെക്ക് ഇനി ഇങ്ങോട്ടേക്ക് ഒരു വരവ് ഉണ്ടാകില്ല.

ഇത് നമ്മുടെ അവസാനകൂടികഴ്ച്ചയാണ്…….
അതുകൊണ്ട് ഇന്ന് നിനക്ക് വയ്യെന്ന് മാത്രം പറയരുത് .

അകത്ത് ആ സംഭാഷണം കേട്ടിരുന്ന സത്യയുടെ ചുണ്ടുകൾ പുച്ഛം കൊണ്ട് കോടിപ്പോയിരുന്നു ….. ഭാര്യയും മക്കളും പോലും എന്ത് യോഗ്യതയുണ്ട് ഇയാൾക്ക് ഭാര്യയും മക്കളു മെന്ന പദം ഉപയോഗിക്കാൻ …..

മുഖം മൂടി അണിഞ്ഞോരു പകൽമാന്യൻ……
അവൾ മുഖം തിരിച്ചു .

അപ്പോഴേക്കും അയാൾ അകത്തേക്ക് പ്രവേശിച്ചിരുന്നു . അയാളുടെ പുറകെ വന്ന വാസുകിയുടെ കൈകളിൽ പണത്തിന്റെ ഒരു ചെറിയ കെട്ടും ഉണ്ടായിരുന്നു . അയാളെ കണ്ടതും നിലത്തുനിന്നും എഴുന്നേറ്റ് മുറിയുടെ ഒരു മൂലയിലേക്ക് സത്യ മാറി നിന്നു.

അവളെ കണ്ടതും അയാൾ ഒന്ന് നിന്നു…..
വാസുകി നിനക്കിന്നു വയ്യഎന്നല്ലേ പറഞ്ഞത് .നിന്റെ മകൾക്ക് ഇന്ന് കസ്റ്റമർ
ഇല്ലെങ്കിൽ …..

ഇല്ല രാജ് ഭയ്യാ ……. അവൾക്കിന്ന് കസ്റ്റമർ ഉണ്ട് വാസുകി അയാൾ പറഞ്ഞു പൂർത്തിയാക്കുന്നതിന് മുന്നേ ഇടക്ക് കയറി പറഞ്ഞു .

രവീന്ദ്രൻ സാബ് ഇപ്പോൾ വരും അവൾ ഒരുങ്ങി നിൽക്കുകയാണ് ……… അയാൾ അവളെ അടിമുടി ഉഴിഞ്ഞു കൊണ്ട് ഒന്ന് നീട്ടി മൂളി …..
ശേഷം തപ്പിതടഞ്ഞ് മുകളിലേ നിലയിലേക്കുള്ള പരിചിതമായ കോണിപ്പടികൾ കയറാൻ തുടങ്ങി …….

സത്യ വാസുകിയുടെ മുഖത്തേക്ക് ഒന്ന് നോക്കി .
അവർ കൈയിൽ ഇരുന്ന പണം മുറിയുടെ ഒരു കോണിലായി ഇരുന്ന തടി അലമാരയുടെ മുന്നിൽ കൊണ്ട് വന്നു ……

ഇരുപതിനായിരം രൂപയാണ് സത്യാ…….
അയാൾ ഇവിടുത്തെ ജോലി മതിയാക്കി നാളെ നാട്ടിലേക്ക് പോകുകയാണെന്ന്……
ഇവിടെ വരുന്നവരിൽ എനിക്ക് ഏറ്റവും കൂടുതൽ പണം തരുന്നത് ഈയാളാണ് .
ഇപ്പോൾ നാട്ടിലേക്ക് പോകുമ്പോൾ പോലും ……

നിന്റെ മുന്നോട്ടുള്ള പഠിത്തം….. കോളേജ് , അഡ്മിഷൻ ഇതൊക്ക മനസ്സിൽ കാണുമ്പോൾ എനിക്കിത് വാങ്ങാതിരിക്കാൻ കഴിയില്ല മോളെ ………

അവർ പണം അലമാരയിൽ വച്ച് പൂട്ടി .
ശേഷം അവളുടെ മുഖത്തേക്ക് നോക്കാതെ വാസുകി മുകളിലെ മുറി ലക്ഷ്യമാക്കി നടന്നു .
അപ്പോഴേക്കും മദ്യലഹരിയിൽ കുഴഞ്ഞ അയാളുടെ നാവ് വാസുകീ എന്ന് നീട്ടി വിളിച്ചു തുടങ്ങിയിരുന്നു ……..

സത്യയുടെ മിഴികൾ എന്തെന്ന് ഇല്ലാതെ നിറഞ്ഞു വന്നു . സന്തോഷകരമായ ഈ ദിവസവും എന്റെ വിധി ഇതുതന്നെയാണ് …. ഹൃദയം നുറുങ്ങുന്ന വേദനയോടെ അവൾ ഓർത്തു .

ശേഷം വീടിന്റ മുൻവശത്തുള്ള കതകിനടുത്ത് വന്ന് നിന്ന് അത് വലിയൊരു ശബ്ദത്തോടെ വലിച്ചടച്ച് …..വീടിന്റ പിന്നാംപുറത്തുള്ള ഒരു നിരപ്പായ കല്ലിന്മേൽ വന്നിരുന്നു …..
മതിവരാതെ നിറയുന്ന കണ്ണുകൾ ഇറുക്കി തുടച്ച് അവൾ തല നിവർത്തി കുറച്ച് നേരം ആകാശത്തേക്ക് നോക്കി……..

എന്തൊരു തെളിച്ചമാണിന്ന് മാനത്ത് ……
സന്തോഷവും സമാധാനവുമുള്ളവരുടെ ജീവിതം പോലെ …….. കൊതി തോന്നിപോകുന്നുണ്ട് അതുപോലെ ഒന്ന് ജീവിക്കാൻ ……. പക്ഷേ …….. മനസ്സിൽ അപ്പോൾ തന്നെ ഒരു ചോദ്യചിഹ്നം വീണു ……

മുഖം താഴ്ത്തി വന്നപ്പോൾ അടുത്തായി കാണുന്ന കെട്ടിടങ്ങൾ കണ്ണിൽ പെട്ടു
പായൽ പിടിച്ച് കറ പുരണ്ട ചുമരുകൾ………

ഏത് നിറമാണ് മുൻപ് അതിൽ അടിച്ചിരുന്നത് എന്നുപോലും അറിയാൻ പറ്റാത്തത്ര തരത്തിൽ അവ അഴുക്ക്പിടിച്ചു പോയിരിക്കുന്നു .
തന്റെയും ഈ തെരുവിലുള്ള പലരുടെയും ജീവിതം പോലെ …… അവൾ ഒന്ന് നെടുവീർപ്പെട്ടു ……. ശേഷം പുറകിലെ ചുവരിലേക്ക് ചാരിയിരുന്നു .

തന്റെ അമ്മയും താനും തങ്ങൾക്ക് ചുറ്റുമുള്ള ഈ ഒരു ലോകവും മെല്ലേ അവളുടെ ചിന്തകളിലൂടെ ഇഴഞ്ഞു നീങ്ങി …..

കേരളത്തിലെ ഒരു ഇടത്തരം ഗ്രാമത്തിലെ
നല്ലൊരു കുടുംബത്തിൽ തന്നെ ജനിച്ചു വളർന്നതായിരുന്നു വാസുകി ദേവി എന്ന തന്റെ അമ്മ .

അച്ഛൻ അമ്മ ഒരേ ഒരു മകൾ …… പെട്ടന്നൊരു ദിവസം ഒരു രോഗത്തിന്റെ മറ പറ്റി വന്ന് ദെയ്‌വം അമ്മയുടെ അമ്മയെ കൊണ്ട് പോയി കുറച്ച് കാലങ്ങൾ കഴിഞ്ഞപ്പോൾ അച്ഛൻ മറ്റൊരു വിവാഹവും കഴിച്ചു . രണ്ടാനമ്മ അച്ഛനെ അവരുടെ വഴിക്ക് കൊണ്ട് വരുകയും അമ്മയെ ആ വീട്ടിലെ ഒരു വേലക്കാരി ആക്കുകയും ചെയ്തു .

പഠനം തുടർന്ന്കൊണ്ടിരുന്നപ്പോൾ ആയിരുന്നു ……ഇഷ്ടമാണെന്ന് പറഞ്ഞ് ഒരാൾ അമ്മക്ക് പിന്നാലെ കൂടിയത് . വീട്ടിൽ നിന്നും കിട്ടാതെ പോയ സ്നേഹവും കരുതലും പുറത്ത് നിന്ന് ഒരാൾ തന്നു തുടങ്ങിയപ്പോൾ പ്രായമോ പഠനമോ വീടോ ഒന്നും ഓർത്തില്ല .

പ്രണയത്തിന്റെ തീവ്രതയിൽ കാമുകനോടൊപ്പം ഇറങ്ങി തിരിച്ചു . അതോടെ ആ വീടിന്റ പഠിപ്പുര അമ്മക്ക് മുൻപിൽ എന്നന്നേക്കുമായി അടഞ്ഞു .
പിന്നീട് അമ്മയെ ആരും തിരക്കിയതുമില്ല .

പ്രണയം നടിച്ച് അമ്മയെ അയാൾ കൊണ്ട്
വന്നത് സ്നേഹം വെറും വിൽപ്പനചരക്ക് മാത്രമാകുന്ന ഈ ചുവന്ന തെരുവിലും …….
അമ്മയെ വിറ്റ കാശുമായി അയാൾ എവിടെയോ മറഞ്ഞു …… അന്ന് അമ്മയുടെ വയറിനുള്ളിൽ എനിക്ക് ആഴ്ചകളുടെ പ്രായം…..

ആരൊക്കെയോ അമ്മയെ ഒരു
പഴന്തുണിപോലെ ഉപയോഗിച്ച് വലിച്ചെറിഞ്ഞു കൊണ്ടിരുന്നു …..

ചതിയുടെയും വഞ്ചനയുടെയും നോവുകൾ
അറിഞ്ഞ് ഒരുനേരത്തെ ആഹാരത്തിന് വേണ്ടി തെരുവുകളിൽ അലഞ്ഞ് അവസാനം ജീവിക്കുവാനായി ചുവന്ന തെരുവിന്റെ പെൺ സന്തതികൾ ചെയ്യുന്ന അതേ ജോലി തന്നെ അമ്മയും തിരഞ്ഞെടുക്കേണ്ടി വന്നു .

അങ്ങനെ ഒരു ലൈംഗികതൊഴിലാളിയായി
തുടരുമ്പോഴായിരുന്നു താൻ ഉള്ളിലുണ്ടെന്ന് അമ്മ അറിയുന്നത്പോലും …..

ഒത്തിരി കഷ്ടപ്പെട്ടു….. ഏത് വഴിയിലൂടെ ഇനി സഞ്ചരിക്കണം എന്നറിയാതെ അമ്മ പകച്ചു നിന്നു.

തന്റെ ഉള്ളിലൊരു കുഞ്ഞ് ഉണ്ടെന്ന് അറിയുമ്പോൾ ഓരോ അമ്മമാർ തന്റെ കുഞ്ഞിന് വേണ്ടി സ്വപ്നങ്ങൾ നെയ്തും കുഞ്ഞുടുപ്പുകൾ വാങ്ങി സൂക്ഷിച്ചും തയ്യാറെടുക്കുമ്പോൾ
തന്റെ അമ്മ മാത്രം ……..രണ്ട്‌ നേരമെങ്കിലും
തന്റെ ഉള്ളിലെ ജീവന് എന്തെങ്കിലും കഴിക്കാൻ കൊടുക്കാൻ നെട്ടോട്ടമോടുകയായിരുന്നു ……

ഞാൻ ജനിച്ചു കഴിഞ്ഞപ്പോൾ….. പിറന്നത് പെൺകുഞ്ഞ് ആയതു കൊണ്ട് തന്നെ…. അമ്മയുടെ പാതതന്നെയാകും അവൾക്കും വിധി എന്ന് പറഞ്ഞവർക്കുമുൻപിൽ നിശബ്ദതമായി നിന്ന് തന്നെ പൊതിഞ്ഞു പിടിക്കുകയായിരുന്നു അമ്മ……

തന്റെ മകളെ ശരീരം വിൽക്കുന്ന ചുവന്ന തെരുവിന് വിട്ടുകൊടുക്കില്ല. എന്നപോലെ……..
തന്റെ വിധി തന്റെമകൾക്കു വരാൻ അനുവദിക്കില്ലെന്ന ധൃഡനിശ്ചയത്തോടെ…..

തന്നെ വളർത്താൻ എന്ത് ജോലി ചെയ്യാനും അമ്മ ഒരുക്കാമായിരുന്നു…… കൂലിപണി മുതൽ എച്ചിൽ പാത്രംകഴുകുന്നത് വരെ….. എന്നാൽ എല്ലായിടത്തും ചുവന്ന തെരുവിന്റെ മേൽവിലാസം അമ്മക്ക് എന്നും തടസമായിരുന്നു……. എവിടെ ജോലിക്ക് പോയാലും അവിടുന്നൊക്കെ പറഞ്ഞ് വിടും …..

പിന്നീട് പട്ടിണികിടന്ന് വയർ പൊത്തി കരയുന്ന തന്റെ കുഞ്ഞ് മുഖം ഓർത്തിട്ടാകണം…….
അമ്മ വീണ്ടും സോനാഗച്ചി തെരുവിലേക്ക് ഇറങ്ങി.

അത്രയുംനാൾ ഒരു വാടക വീട്ടിലായിരുന്നു ഞങ്ങളുടെ താമസം . പണം കൊടുക്കാതെയായതോടെ വാടകവീട്ടിൽ നിന്നും തങ്ങളെ പുറത്താക്കി…… അപ്പോൾ സഹായമായി വന്നത് കമലമ്മ
മാത്രമായിരുന്നു……. ഞങ്ങളെപ്പോലെ വയറുനിറക്കാൻ നെട്ടോട്ടമോടുന്ന ഒരു പാവം സ്ത്രീ.

നാൽപ്പത്തിയഞ്ചു വയസ്സോളം പ്രായമുണ്ട് അവർക്ക്…… ഡയ്ബറ്റിസ് ഹൃദ് രോഗം പോലുള്ള ഒത്തിരി രോഗങ്ങൾക്ക് അടിമയുമാണ്…… മക്കൾ ഇല്ലാത്ത കമലമ്മക്ക് ഞാൻ അവരുടെ മകളെ പോലെ തന്നെ യായിരുന്നു. ഞാനും കമലമ്മയും അമ്മയും അതായിരുന്നു എന്റെ ലോകം .

ഞങ്ങൾക്ക് വേണ്ടി അമ്മ സ്വയം വിൽക്കുന്ന ഒരു സ്ത്രീയായ് മാറി . സൗന്ദര്യം ഉള്ളത് കൊണ്ട് തന്നെ സോനാഗച്ചി തെരുവിലെ സുന്ദരി പെണ്ണിന് വേണ്ടി വി .ഐ .പി മാർ കാത്തിരിക്കും. ചോദിക്കുന്ന പണം തരും .

ഇങ്ങനെ ഒരു തൊഴിൽ ചെയ്യുമ്പോൾ
എത്രത്തോളം ആ ഹൃദയം പിളർന്നു പോകുന്നുണ്ട് എന്ന് ഞാൻ തൊട്ടറിഞ്ഞിട്ടുണ്ട്…
തന്നെ പഠിപ്പിച്ച്‌ ഒരു ലക്ഷ്യത്തിൽ എത്തിക്കണം .കൂടാതെ എന്നെ ഇവിടെ നിന്ന് രക്ഷപ്പെടുത്തണം അത് മാത്രമായിരുന്നു അമ്മക്ക് ആദ്യത്തെയും അവസാനത്തെയും ആഗ്രഹവും ലക്ഷ്യവും .

തന്റെ വളർച്ച പെട്ടന്നായിരുന്നു…… കൊച്ചു പെൺകുട്ടിയിൽ നിന്ന് കൗമാരക്കാരിയിലേക്ക് ഒരു രൂപമാറ്റം . അമ്മയെ പോലെ തന്നെ താനും സുന്ദരിയാണെന്ന് കമലമ്മ പലപ്പോഴും പറയാറുണ്ട്……

അതുകൊണ്ട് തന്നെ പിഞ്ചുമേനിയെ കൊത്തിപറിക്കാൻ കഴുകാൻന്മാരും ഒത്തിരിയായിരുന്നു…..

പെണ്ണിനെ ഒളിപ്പിക്കാൻ ശ്രമിക്കുക എന്നത്
ആ തെരുവിൽ ഒരിക്കലും നടക്കാത്ത കാര്യമാണ് . ഒരിക്കലെങ്കിലും പുരുഷനു മുൻപിൽ ശരീരം അടിയറവുവയ്ക്കാത്ത
സ്ത്രീകൾ അവിടെ വിരളമാണ് . പലപ്പോഴും പലരും എന്റെ കുഞ്ഞു ശരീരത്തേ കൊത്തിപ്പറിക്കാൻ ശ്രമിച്ചിട്ടുമുണ്ട് .

അതുകൊണ്ട് തന്നെ അമ്മയും കമലമ്മയും തന്റെ സുരക്ഷക്ക് വേണ്ടി കണ്ടുപിടിച്ച ഒരു കവചമായിരുന്നു രവീന്ദ്രൻസാബ്……
സത്യ അയാൾക്ക് മാത്രം ഉള്ളതാണ്……

എത്ര പണം വേണമെങ്കിലും സത്യക്കു വേണ്ടി അയാൾ മുടക്കും ക്രൂരനാണ് അയാൾ……
അവിടെയും ഇവിടേയും തൊട്ടും തൊടാതെയും ഏജന്റ്മാരും അയാളുടെ പേര് കേട്ടിരുന്നത് കൊണ്ട് ആരും സത്യയേയോ അയാളെയോ തിരക്കിയിരുന്നില്ല .

എന്നാൽ ഞങ്ങൾക്കും …..ഞങ്ങളെ വല്ലപ്പോഴും സഹായിക്കുന്ന സേട്ടുപാപ്പക്കും മാത്രമേ രവീന്ദ്രൻസാബ് ഏതോ കേസിൽ ജീവപര്യന്തം കിട്ടി ജയിലിൽ ആണെന്ന് അറിയുമായിരുന്നുള്ളൂ .

ഇതായിരുന്നു…. തന്റെ മുകളിലേക്ക് മറ്റുള്ള
ചെന്നായ്ക്കളുടെ കണ്ണെത്താതിരിക്കാൻ
ആ അമ്മമാർ കണ്ടുപിച്ച ഏക മാർഗ്ഗം.

തനിക്കു വേണ്ടി കാവലിരിക്കുന്ന സ്വയം ഉരുകിതീർന്നു ജീവിക്കുന്ന രണ്ട് അമ്മമാർ .
ആ അമ്മമാർക്ക് വേണ്ടി അവരുടെ കണ്ണുകളിലേ സന്ദോഷം കാണാൻ വേണ്ടി പിന്നീട് മത്സരിച്ചു പഠിച്ചു തുടങ്ങി…… അർഹത വെടിഞ്ഞ് ഏറ്റവും ഉയർന്നതെന്ത്‌ അത് ആഗ്രഹിക്കാൻ തുടങ്ങി…..
പലതവണ പഠിപ്പ് മുടങ്ങുമെന്ന സാഹചര്യത്തിൽ എത്തിയതായിരുന്നു………

അവിടുന്ന് ഒക്കെ തനിക്ക് ധൈര്യം നൽകി മുന്നോട്ട് നയിച്ചത് തന്റെ ചില
പ്രിയപ്പെട്ട അധ്യാപകരാണ്……. എന്റെ സാഹചര്യങ്ങളെ മാറ്റി നിർത്തി എന്റെ കഴിവുകൾ മാത്രം കാണുന്നവരായിരുന്നു അവർ…… അമ്മയെ പോലെ തന്നെ എന്റെ നന്മ മാത്രം ആഗ്രഹിക്കുന്നവർ……

അവൾ ചിന്തകളിൽ നിന്ന് പതിയെ പുറത്തേക്കു വന്നു …… ആ നിമിഷം അവളുടെ മനസ്സ് ശാന്തമായിരുന്നു ………അപ്പോഴേക്കും പുറത്ത് പോയിരുന്ന കമലമ്മയും എത്തിയിരുന്നു .

ആഴ്ചകളും മാസങ്ങളും വീണ്ടും ഇഴഞ്ഞു നീങ്ങി ………… എന്നും കാണുന്ന സോനാഗച്ചിതെരുവിലെ നേർ കഴിച്ചകളുമൊക്കെയായി സത്യയുടെ ജീവിതം മാറ്റങ്ങൾ ഒന്നുമില്ലാതെ വീണ്ടും മുന്നോട്ട് നീങ്ങികൊണ്ട് ഇരുന്നപ്പോഴായിരുന്നു ആ വാർത്ത!!!

ഇന്ത്യയിലേ തന്നെ ഏറ്റവും മികച്ച കോളേജിൽ സത്യക്ക് അഡ്മിഷൻ കിട്ടിയിരിക്കുന്നു………

സത്യ അമ്മയെയും കമലമ്മയെയും കെട്ടിപ്പുണർന്ന് ആ സന്ദോഷം അറിയിച്ചപ്പോൾ ……

പൈപ്പിൻ ചോട്ടിലെ പരദൂഷണകമ്പിനകൾക്ക് ചൂട്പിടിക്കുന്നതുംഅലോസരമുണ്ടാക്കുന്നതുമായ ഒരു വാർത്ത യായിരുന്നു അത് ……..

വാസുകിയുടെ മകൾ അല്ലേ …… പഠിച്ചിട്ട്‌ എവിടെ എത്താനാ ……എന്ന് പറഞ്ഞ്
അവർ തന്നെ ആ വിഷയം എഴുതി തള്ളി .

പുതിയ കോളേജിലേക്ക് കടന്നപ്പോൾ സത്യക്ക്
അമ്മയെയും കമലമ്മയെയും പിരിഞ്ഞ് ഹോസ്റ്റലിൽ നിൽക്കേണ്ടി വന്നു……….. മനസ്സിൽ ചെറിയ വേദനപടർന്നെങ്കിലും പിടിച്ചു നിന്നു……. പുതിയ കോളേജ് …..പുതിയ കൂട്ടുകാർ …… പുതിയ അധ്യാപകർ ……….

സത്യയുടെ ജീവിതത്തിലെ പുതിയ വർണ്ണങ്ങളും വഴിത്തിരിവുകളും അവിടെ നിന്ന് തുടങ്ങുകയായിരുന്നു ………

ദിവസങ്ങൾ ഓരോന്ന് കഴിയും തോറും കലാലയത്തിന്റെ ഓരോ ദിവസങ്ങളും അവൾക്ക് അത്രമേൽ പ്രിയപ്പെട്ടതായിമാറിയിരുന്നു.

ക്ലാസ്സ്‌ റൂമിൽ മാത്രമിരുന്ന് പഠനത്തിൽ മാത്രം ഒതുങ്ങി കൂടുന്നവൾ
ആയിരുന്നില്ല സത്യ …….. പഠനത്തിലും ആർട്സിലും സ്പോർട്സിലും കോളേജിലെ മറ്റെല്ലാ പ്രവർത്തനങ്ങൾക്കും അവൾ മുന്നിൽതന്നെയായിരുന്നു. എപ്പോഴും സ്വന്തമായ അഭിപ്രായങ്ങളും ഉണ്ടായിരുന്നു അവൾക്ക്……

അവളോട് സ്വരചേർച്ചയുള്ള പലരും അവളുടെ ജീവിതത്തിലെ പിന്നാംപുറങ്ങളെ ചികഞ്ഞെടുത്തുകൊണ്ട് വരുമ്പോൾ ……
കരഞ്ഞു പിന്നിലേക്ക്പോകുകയോ
അവരുടെ മുന്നിൽ തലകുനിച്ചു നിൽക്കുകയോ ചെയ്തിരുന്നില്ല . ചോദ്യശരങ്ങളുമായി പിന്നാലെ നടക്കുന്നവർക്ക്‌ മുഖമടിച്ചുള്ള മറുപടികളാകും അവൾ നൽകുക………..

പിന്നീട് ആ പണിക്ക് ആരും മുതിരുകയും ഇല്ല .

ഒന്നാം വർഷപഠനം മുൻപോട്ട് പോകുമ്പോഴായിരുന്നു അവൾ തന്റെ നാട്ടിലുള്ള വർക്ക്‌ വേണ്ടി പ്രവർത്തിക്കാൻ തുടങ്ങിയതും.

ചുവന്നതെരുവിന് വേണ്ടിയും അവിടെ ജനിച്ചു വളരുന്ന പുതിയ തലമുറക്കു വേണ്ടിയും അവരുടെ വിദ്യാഭ്യാസത്തിനും വേണ്ടിയും പ്രവർത്തിച്ചുവരുന്ന ക്രാന്തി എന്ന സംഘടനയിൽ അംഗമായി അവർക്ക് വേണ്ടി അവളും എന്തിനും മുന്നിട്ട് നിന്നു.

തന്റെ അനുഭവങ്ങൾ തന്നെയാണ് അവിടെ പിറക്കുന്ന ഓരോ കുഞ്ഞുങ്ങൾക്കും.
അതുകൊണ്ട് തന്നെ ഇനിയുള്ളകുട്ടികൾ എങ്കിലും നന്നായി ജീവിക്കട്ടെ എന്നിരു
ആഗ്രഹമായിരുന്നു അവൾക്ക് …. ഹോസ്റ്റൽ ജീവിതം ആയതു കൊണ്ട് വല്ലപ്പോഴുമേ വീട്ടിലേക്കു പോകാൻ കഴിഞ്ഞിരുന്നുള്ളു.

അവളെ കാണണം എന്ന് ആഗ്രഹമുള്ളപ്പോൾ
സേട്ടുപാപ്പ എന്ന ആളുടെ സഹായത്തോടെ
വാസുകി കമലമ്മയെയും കൂട്ടി ഹോസ്റ്റലിലേക്ക് വരും…….. ആ തെരുവ് വിട്ട് മറ്റെങ്ങും പോയി പരിജയം എല്ലാത്തത് കൊണ്ട് ഇച്ചിരി കഷ്ടപ്പെട്ട് ആണ് രണ്ടുപേരും വരുന്നത് .

വന്നു കഴിഞ്ഞാൽ ഒത്തിരി നേരം കൂടെയിരിക്കും…….. എന്തെല്ലാമോ സംസാരിക്കും……. കമലമ്മയുടെ കാലിലേ ആമവാദം ഇനി എന്ന് മാറുമെന്ന് പറഞ്ഞ് ഒത്തിരി കളിയാക്കും……..

ആ ചിരിയിൽ അവർ ഇരുവരും പങ്ക്ചേരും .
അമ്മയുടെ കൈ പൊതിഞ്ഞുപിടിച്ച് ധൈര്യം നൽകും….. അവസാനം പോകാൻ തുടങ്ങുമ്പോൾ പേഴ്സിനുള്ളിൽ നിന്ന് സത്യക്കായുള്ള ചിലവുകൾക്ക് കുറച്ചു പണം ആ അമ്മ എടുത്തു കൊടുക്കും…………
വേണ്ടെന്നു പറഞ്ഞ് ഒഴിഞ്ഞാലും മുഖത്തേക്ക് നോക്കാതെ കൈക്കുള്ളിൽ നിർബന്ധിച്ചു വച്ച് തരും .

ശേഷം അവർ പോയി കഴിയുമ്പോൾ
കൈയിലിരിക്കുന്ന നോട്ടുകളിലേക്ക് അവളെറിയാതെ കണ്ണിലെ നീർക്കണങ്ങൾ പതിയും…..

പഠനവും മറ്റ് പ്രവർത്തനങ്ങളുമായി നടക്കുമ്പോഴും സത്യക്ക് പല പ്രണയഭ്യർത്തനകളുടെ വന്ന് പോയിരുന്നു
അതിൽ പലതും യഥാർത്ഥആയിരുന്നില്ല.

ചുവന്ന തെരുവിൽ നിന്ന് വന്നവൾ……
അവൾക്ക് ആ ഗുണം കാണാതെയിരിക്കുമോ എന്നുള്ള ചിന്തയോടെ വന്നവർ…..
എന്നാൽ സത്യ അതിലേക്ക് ഒന്നും തിരിഞ്ഞുപോലും നോക്കിയിരുന്നില്ല ….

കാരണം പ്രണയത്താൽ മുറിവേറ്റ് ജീവിതം നഷ്ടമായ ഒരമ്മയുടെ മകളാണവൾ . പ്രണയം എന്ന വാക്ക് തന്നെ കാപട്യം നിറഞ്ഞതാണെന്നാണ് അവൾ വിശ്വസിച്ചിരുന്നത്….. അല്ലെങ്കിൽ
അമ്മയുടെ അനുഭവങ്ങൾ അവളെ വിശ്വസിപ്പിച്ചിരുന്നത്.

എന്നാലും അവയിൽ യഥാർത്ഥമായ
പ്രണയാഅഭ്യത്ഥനകളും ഉണ്ടായിരുന്നു……
അത് മറ്റാരും ആയിരുന്നില്ല . അവൾക്ക് എന്തിനും ഏതിനും സപ്പോർട് ആയി കൂടെ നിൽക്കുന്ന അദ്ധ്യാപകൻ
ഹർഷൻ ആയിരുന്നു…….

ഒരു അവസരം വന്നപ്പോൾ അവനത് തുറന്നു പറഞ്ഞു .പക്ഷെ അങ്ങനെ ഒരിഷ്ടം എനിക്ക് സർനോട് ഇല്ല എന്ന ഒറ്റവാക്കിൽ സത്യ അത് അവസാനിപ്പിച്ചു……

തനിക്ക് ഇഷ്ടമല്ലെങ്കിൽ വിട്ടേക്ക് എടോ എന്ന വാക്കിലൂടെ ഹർഷനും അത് അവസാനിപ്പിച്ചു……. ശേഷം മുന്നത്തെ പോലെ തന്നെ ഇരുവരും നന്നായി പെരുമാറുകയും ചെയ്തു.

മെല്ലെ ദിവസങ്ങൾ മാസങ്ങളായും മാസങ്ങൾ വർഷങ്ങളായും കൊഴിഞ്ഞു തുടങ്ങി.
സത്യ ഇപ്പോൾ മൂന്നാം വർഷ വിദ്യാർത്ഥി യാണ്…….

ഇതിനിടയിൽ ഒത്തിരി വിഷമിപ്പിച്ച്‌
കൊണ്ടായിരുന്നു കമലമ്മയുടെ മരണം .
അവസാന പരീക്ഷക്കും ഇനി ദിവസങ്ങൾ മാത്രമാണ് ഉള്ളത്….. കോളേജ്ന്റെ റാങ്ക്ലിസ്റ്റിൽ താൻ ഉണ്ടാകുമെന്ന് അമ്മക്ക് അവൾ വാക്ക് കൊടുത്തിരുന്നു……..

പരീക്ഷാദിവസങ്ങൾകഴിഞ്ഞ് കോളേജിലേയും ഹോസ്റ്റലിലേയും അവസാന ദിവസങ്ങൾ കൂട്ടുകാരെ കെട്ടിപ്പിടിച്ച് യാത്ര പറഞ്ഞിറങ്ങി….

വീട്ടിലേക്ക് ചെല്ലുമ്പോൾ .. അവിടെ കമലമ്മയുടെ അഭാവം തന്നെ വല്ലാതെ തളർത്തിയിരുന്നു ……..
വല്ലാത്തൊരു ശൂന്യത. കമലമ്മയുടെ വസ്ത്രങ്ങളും കുഴമ്പും കാണുമ്പോൾ …. ഹൃദയത്തിന് പറഞ്ഞറിയിക്കാൻ കഴിയാത്തൊരു വേദന .

അമ്മ വല്ലാതെ ഒറ്റപ്പെട്ട് പോയി എന്നത് കമലമ്മയുടെ അഭാവം കൊണ്ട് മനസ്സിലായി.
തങ്ങൾക്ക് രണ്ടുപേർക്കും പുതിയൊരു ജീവിതം തന്നവരാണ് കമലമ്മ. അവർക്കുള്ള ആഹാരത്തിൽ നിന്ന് ഞങ്ങൾക്ക് കൂടി വീതിച്ചു തന്നവരാണ്…..

എന്നേ കണ്ടതും അമ്മ ഓടി വന്നു കെട്ടി പിടിച്ചു .അന്നത്തേക്കാൾ ഒരു വിധം സങ്കടങ്ങൾ എല്ലാം കെട്ടടങ്ങിയിരുന്നു ……

അമ്മയെയും കൊണ്ട് ഇനിയെങ്കിലും
ഇവിടെ നിന്ന് ഒന്ന് മാറണമെന്ന്തോന്നി
തുടങ്ങിയപ്പോൾ തങ്ങൾക്ക് ഒരു സഹായമായ സേട്ടുപാപ്പ വഴി സോനാഗച്ചിക്ക് പുറത്ത് കുറച്ചേറെ അകലെ ഒരു പുതിയ വീട് വാടകക്ക് എടുത്തു .

ഞങ്ങൾ പോകുന്നതിന്റെ പിറ്റേ ദിവസമാണ് അയൽ വാസികൾ എല്ലാം ഈ മാറ്റം അറിയുന്നത് പോലും . ആവശ്യമുള്ള സാധനങ്ങൾ മാത്രമെടുത്ത് ഇറങ്ങി. എവിടെ പോകുന്നുവെന്നോ എന്തിന് പോകുന്നു വെന്നോ എന്ന് തിരിച്ച്‌ വരുമെന്നോ ആരോടും പറഞ്ഞിരുന്നില്ല .

എവിടേക്ക് ആണ് വാസുകിയും മകളും എന്ന്
ചോദിച്ചവരോട് ഒരു കുഞ്ഞു ചിരി നൽകി.
കൂടുതൽ ചോദ്യങ്ങൾ ഉയരുന്നതിന് മുൻപ് തന്നെ അവിടെ നിന്നും തിരിച്ചു ………
അമ്മ എന്റെ കൈകളിൽ മുറുകെ പിടിച്ച്‌
ഇരുന്നു ……….

നമ്മൾ എന്നന്നേക്കുമായി ഇവിടെ വിട്ടു പോകുകയാണ് എന്ന് മാത്രം ഞാൻ അമ്മയോട് പറഞ്ഞില്ല . ഏറ്റവും കൂടുതൽ തങ്ങളുടെ ജീവിതം അറിഞ്ഞ ആ തെരുവിന്റെ പിന്നോട്ട് മായുന്ന കാഴ്ചകളെ നോക്കി കണ്ട് അമ്മയുടെ തോളിലേക്ക് ഞാൻ ചാരിയിരുന്നു .

പുതിയ വീട്ടിൽ എത്തിയപ്പോൾ നേരം വൈകിയിരുന്നു . സേട്ടുപാപ്പയും വീടിന്റ ഉടമസ്ഥനും അവിടെ ഉണ്ടായിരുന്നു. ഒരു ചെറിയ വീട് ആവശ്യത്തിന് സൗകര്യം …… വീട് കാണിച്ച് കാര്യങ്ങൾ എല്ലാം പറഞ്ഞു കഴിഞ്ഞ് ഉടമസ്ഥനും സേട്ടുപ്പയും തിരിച്ചു പോയി .

പിന്നീട് വെക്കേഷൻ സമയം മുഴുവൻ അമ്മയോടൊപ്പം ചിലവിട്ടു… താനും അമ്മയും മാത്രമുള്ള ഒരു ലോകം . സന്തോഷമുള്ള ഒരു ജീവിതം ……

അവിടുന്ന് വന്നിട്ട് രണ്ട്‌ മൂന്ന് മാസങ്ങൾ പിന്നിട്ടു . സേട്ടു പാപ്പ അല്ലാതെ തങ്ങളെ ആരും അന്വഷിച്ചും വരാറില്ല . അന്വേഷിക്കുന്ന വർക്ക്‌ തങ്ങളുടെ വിവരങ്ങൾ പാപ്പ കൊടുക്കാറും ഇല്ല .

കൂടാതെ തങ്ങളുടെ ചിലവുകൾ നടന്നു പോകുവാൻ അടുത്തുള്ള ഒരു കടയിൽ
തല്ക്കാലികമായി അവൾ ജോലിക്കും കയറി .

അധികം വൈകാതെ റിസൾട് വന്നു.
കോളേജ് ലെ ഫസ്റ്റ് റാങ്ക് സത്യാ വാസുകിക്കു സ്വന്തം. കോളേജ്ലെ അദ്ധ്യാപകർ അത് പ്രധീക്ഷിച്ചിരുന്നു .

പത്രത്തിലെ അവളുടെ ഫോട്ടോയും ഒന്നാം റാങ്ക് എന്നുള്ള തലക്കെട്ടും കണ്ടതും
വാസുകി വിങ്ങി കരഞ്ഞു….. സന്തോഷം കൊണ്ടാണ് ആ കണ്ണുകൾ നിറയുന്നതെന്ന് അവൾക്ക് അറിയാം അവൾ അമ്മയെ ചേർത്ത് പിടിച്ചു ……..

കഴിഞ്ഞ കുറേ നാളുകളായി തങ്ങളുടെ
കഴിഞ്ഞുപോയ ജീവിതകഥൾ കണ്ടുപിടിക്കാൻ നടന്ന അയല്പക്കത്തെ പല
ചേച്ചി മാരും അരമതിലിനോട് ചേർന്ന് നിന്ന്
മോളേ സത്യ…… എന്ന് നീട്ടി വിളിക്കുന്നുണ്ട് .
എല്ലാവർക്കും മധുരം നൽകി.

അമ്മയെയും കൂട്ടി കോളേജിലേക്ക് എത്തിയപ്പോൾ അധ്യാപകരെല്ലാം ചുറ്റും കൂടി ഒത്തിരി ആശംസകൾ അറിയിച്ചിരുന്നു……..
എന്ത് സഹായത്തിനും സപ്പോർട്ടിനും കൂടെ ഉണ്ടാകുമെന്ന് പലരും അറിയിച്ചു …….

ഹർഷൻ സർ ആശംസകൾ അറിയിച്ചതോട് ഒപ്പം അമ്മയെ പരിജയപ്പെടുകയും
ഡയറിമിൽക്ക്ന്റെ ഒരു പെട്ടി ചോക്ലേറ്റും തന്നു .
അത് തരുമ്പോൾ എന്നോ ഒരിക്കൽ ഞാൻ കണ്ട് മറന്ന ഒരു പുഞ്ചിരി ആ ചുണ്ടുകളിൽ ഉണ്ടായിരുന്നു …

ഒന്നും ശ്രദ്ധിക്കുന്നതായി ഭാവിച്ചില്ല …… ഏറ്റവും വലിയ ആഗ്രഹത്തിന് മുന്നിലെത്താൻ ഇനിയും ഒത്തിരി ദൂരം പിന്നിടണം ……

പിന്നീട് അങ്ങോട്ട്‌ യാതാർത്ഥ ലക്ഷ്യത്തിലെത്താനുള്ള യാത്രയിലായിരുന്നു .
I.A.S എന്ന മൂന്ന് അക്ഷരത്തിന് വേണ്ടിയുള്ള കടുപ്പമേറിയ യാത്ര . തന്റെ മുന്നോട്ടുള്ള പഠനം ഏറ്റെടുക്കാൻ ഒരു സ്പോൺസർ തയ്യാറായിരുന്നു …….

പഠനത്തിന്റെ ഏറ്റവും വലിയ കടുപ്പമുള്ള വഴികൾ …….. മത്സരിച്ചു പഠിക്കുന്ന കൂട്ടുകാർ …… അമ്മയെ പിരിഞ്ഞു നിന്ന നാളുകൾ …… കോച്ചിങ് ക്ലാസ്സുകൾ പരീക്ഷകൾ ……. തുടങ്ങി…..ലക്ഷ്യസ്ഥാനത്ത് എത്താനുള്ള ഒരു വലിയ മത്സരത്തിൽ തന്നെയായിരുന്നു അവൾ .

പഠനനാളുകൾക്ക് ഒടുവിൽ ……

ഇന്ന് ഇന്ത്യയിലേ ഏറ്റവും പ്രധാനമായ
സംസ്ഥാനത്തിലെ മാധ്യമ പ്രവർത്തകർക്ക് മുന്നിൽ തന്റെ ആദ്യ പ്രസ്സ് മീറ്റിംഗ് ന് പങ്കെടുക്കുകയാണ് സത്യ വാസുകി I.A.S

അവൾ തനിക്ക് മുൻപിൽ നിരന്നിരിക്കുന്ന ഓരോ ചാനലുകളിലലേയും മൈക്ക്ലേക്ക് നോക്കി.ശേഷം ഒരു നെടുവീർപ്പോടെ
മുന്നിലിരിക്കുന്നവരെ യെല്ലാം നോക്കി
ഒന്ന് പുഞ്ചിരിച്ചു …………

ഇതാണ് എന്റെ കഥ സത്യാ വാസുകി I.A.S
ന്റെ കഥ …… നിശബ്ദതമായിരുന്ന അവിടം
പെട്ടന്ന് കൈയ്യടികൾ കൊണ്ട് മുഴങ്ങി
ഇത്രയും നേരം തന്റെ ജീവിതത്തിലെ ഓരോ
ഘട്ടങ്ങളും താൻ കടന്നുവന്ന ജീവിത സാഹചര്യങ്ങളും പറയുകയായിരുന്നു അവൾ

എന്റെ വിജയങ്ങൾക്കു പിന്നിൽ ഉള്ള ഒരെ ഒരാൾ ……എന്റെ വിജയങ്ങളിൽ എന്നേക്കാൾ ഏറെ സന്തോഷിക്കുന്ന ഒരെ ഒരാൾ ……എന്റെ അമ്മ മാത്രം .

ഇന്ന് എന്നിൽ എന്റെ അമ്മ അഭിമാനം കൊള്ളുന്നുണ്ട് . അതുപോലെ തന്നെ എന്റെ അമ്മയുടെ മകളായി ഭൂമിയിൽ പിറക്കാൻ കഴിഞ്ഞതിൽ ഞാൻ അതിലേറെ അഭിമാനം കൊള്ളുന്നുണ്ട് .

മാം ന്റെ അമ്മയെ ഒന്ന് കാണാൻ കഴിയുമോ .
മാധ്യമ പ്രവർത്തകർക്ക് ഇടയിൽ ഇരുന്ന ഒരു
പെൺകുട്ടി ചോദിച്ചു .

Yes !!!!! അമ്മ ഇന്നിവിടെ വന്നിട്ടുണ്ട് .
അവൾ താൻ ഇരിക്കുന്നതിന് എതിർ വശത്തേക്ക് തിരിഞ്ഞു ………..

ക്യാമറ കണ്ണുകളും പത്രപ്രവർത്തകരും ഒരുപോലെ അവിടേക്ക് ദൃഷ്ടി പതിപ്പിച്ചു .
ആ അമ്മ തല ഉയർത്തിയിരുന്നു ഇന്ന് ആ കണ്ണുകളിൽ നീർത്തിളക്കമില്ല. അഭിമാനം കൊണ്ടും സന്തോഷം കൊണ്ടും കവിഞ്ഞൊഴുകുന്ന ഒരു ഹൃദയം .സത്യ മാത്രമത് കണ്ടെത്തി.

വാസുകി എല്ലാവരെയും നോക്കി പുഞ്ചിരിച്ചു.

ചുവന്ന തെരുവിലെ ശരീരം വിൽക്കുന്ന
സ്ത്രീയെ അല്ല അവിടെ ആരും കണ്ടത് . തന്റെ മകൾക്ക് വേണ്ടി ജീവിതം തന്നെ മാറ്റിവച്ച് ഇന്ന് കാണുന്ന സത്യ എന്ന I.A.S കാരിയുടെ അമ്മ എന്ന വാസുകി ദേവിയെ യാണ് എല്ലാവരും നോക്കി കണ്ടത് . ചിലർ ആ അമ്മക്ക് മുൻപിലും മൈക്ക്മായി വട്ടംകൂടി .

പ്രെസ്സ് മീറ്റിംഗ് കഴിഞ്ഞ്…. തിരക്കുകൾ ഒന്ന് ഒതുങ്ങി കഴിഞ്ഞപ്പോൾ സത്യ അമ്മയെയും കൂട്ടി പോകാൻ ഇറങ്ങി….. അപ്പോഴായിരുന്നു പിന്നിൽ നിന്നും ആരോ ഒരാളുടെ വിളി…….

ഡോ സത്യാ…….. അവളും അമ്മയും ഒരുപോലെ തിരിഞ്ഞുനോക്കി…….. ഹർഷൻ സർ !!!! അവൾ മെല്ലെ പറഞ്ഞു . അവൻ അവർക്ക് അടുത്തേക്ക് വന്നു .

അമ്മ ഹർഷനെ കോളേജിൽ വച്ച് കണ്ടിട്ടുള്ള പരിജയത്തിൽ ഒന്ന് ചിരിച്ചു……. സർ എന്താ ഇവിടെ……. ഞാൻ ഒട്ടും പ്രധീക്ഷിച്ചില്ലാ ട്ടോ….. ഞാൻ തന്നെ കാണാൻ തന്നെ വന്നതാടോ.

എന്നെയോ……..

സത്യ വാസുകി I.A.S എന്ന മാഡത്തിനെ കണ്ട്
എനിക്കിന്ന് ഒരു നിവേദനം സമർപ്പിക്കണം. അവൾ പുഞ്ചിരിച്ചു. എന്ത് നിവേദനം ……..

പണ്ട് കോളേജിൽ വച്ച് സമർപ്പിച്ച അതേ നിവേദനം …… അവൾ ആ ഓർമ്മയിൽ അവനെ ചൂഴ്ന്നു നോക്കി . ഇപ്പോഴും ആ നിവേദനം സ്‌ട്രോങ് ആണോ എന്നാൽ പരിഗണിക്കുന്ന കാര്യം ആലോചിക്കാം………. പക്ഷേ കുറച്ചു കൂടി കാത്തിരിക്കേണ്ടി വരും…..

എത്ര വേണമെങ്കിലും കാത്തിരിക്കാം…….
അതിൽ സന്തോഷമേ ഉള്ളൂ……

അവനും അതെ പുഞ്ചിരിയോടെ പറഞ്ഞു.

ഒന്നും മനസ്സിലാകാതെ അമ്മ രണ്ടുപേരെയും നോക്കി. ഹർഷൻ വാസുകിയുടെ മുഖത്തേക്കു നോക്കി. എന്താന്ന് വച്ചാൽ എനിക്ക് സത്യയെ ഇഷ്ടമാണ് അമ്മേ….. ഇന്നും ഇന്നലെയും തുടങ്ങിയത് അല്ല. ഇവളുടെ കോളേജ് കാലഘട്ടം മുതൽ…..

സത്യയെ വിവാഹം കഴിച്ച് ജീവിത അവസാനം വരെ എന്റെ കൂടെ കൂട്ടാൻ എനിക്ക് ആഗ്രഹമുണ്ട്. എന്റെ അമ്മയ്ക്കും അച്ഛനും അനിയത്തിക്കും സത്യയെ ഇഷ്ടാണ്. എന്റെ ഇഷ്ടം തന്നെയാണ് അവരുടെയും. മറ്റൊന്നും ഒരു വിഷയമല്ല അമ്മയുടെ അഭിപ്രായം……

വാസുകിയുടെ സത്യയെ നോക്കി……… സത്യാ……. നിനക്ക് ഹർഷനെ ഇഷ്ടമാണോ…….. അവൾ ഒരു നിമിഷം അവന്റ മുഖത്തെക്ക് നോക്കി ശേഷം അമ്മയെനോക്കി പുഞ്ചിരിച്ചു.

അവൾക്കു സമ്മതമെങ്കിൽ എനിക്കും സമ്മതം.

പെട്ടന്ന് ആരോടും പ്രണയമോ അടുപ്പമോ
തോന്നുന്ന കൂട്ടത്തിൽ അല്ല ഇവൾ.
അത് പറഞ്ഞ് അമ്മ മുന്നിലേക്ക് നടന്നു . കല്യാണം ഇപ്പോ വേണ്ടെങ്കിൽ നമുക്ക് കുറച്ച് പ്രേമിച്ചു നടക്കാട്ടോ.

അവൻ അവൾക്ക് മാത്രം കേൾക്കാൻ പാകത്തിൽ മെല്ലേ പറഞ്ഞു . ആ നിമിഷം ഇതുവരെ മറച്ചു പിടിച്ചൊരു പ്രണയഭാവം അവളുടെ കണ്ണുകളിലും ഉണ്ടായിരുന്നു . അവൾ അവനെ നോക്കി മെല്ലെ പുഞ്ചിരിച്ചു ……

സത്യ ഇനി ജീവിക്കട്ടെ അല്ലേ ……നേടിയെടുത്ത അവളുടെ ആഗ്രഹങ്ങൾക്കും സ്വപ്നങ്ങൾക്കും പ്രണയത്തിനുമൊപ്പം….

Leave a Reply

Your email address will not be published. Required fields are marked *