എന്നെ ഇഷ്ടമല്ലാത്തവർ എന്തിനാ എന്നെ തൊടണേ, മുഖം തിരിച്ച് ചുണ്ടും കൂർപ്പിച്ചു അവൾ ചോദിച്ചു അവളുടെ..

(രചന : അല്ലൂസ്)

ഇടവപ്പാതി മഴ തകർത്തു പെയ്തുക്കൊണ്ടിരിക്കുകയാണ്… അതിശക്തിയിൽ കാറ്റും വീശുന്നുണ്ട്….

സ്കൂൾ വിട്ട സമയം ആയതുക്കൊണ്ട് കുട്ടികൾ മിക്കവരും മഴയത്ത് പോകാൻ പറ്റാത്തതിനാൽ സ്കൂളിലെ വരാന്തയിലും സ്കൂളിനോട് ചേർന്നുള്ള പള്ളിയുടെ വരാന്തയിലുമായി കൂട്ടം കൂടി നിൽക്കുന്നുണ്ട്…

കാറ്റിൽ പാറിപ്പറക്കുന്ന സാരിത്തുമ്പ് ഒതുക്കിപിടിച്ചുകൊണ്ട് ഇവാനിയ പള്ളിയുടെ വരാന്തയിലേക്ക് കയറി നിന്നു….

കൈയിലുള്ള കുട ചുരുക്കി ഭിത്തിയുടെ അരികിലേക്ക് ചാരി വച്ചു

‘ ഓഹ് മഴ ഒറ്റക്കാണേൽ കുഴപ്പമില്ല…..  ഈ കാറ്റ് എന്തിനു വരുന്നതാ….  കണ്ടിട്ട് തന്നെ പേടിയാവുന്നല്ലോ കർത്താവെ !! ‘

മഴയോടൊപ്പം മരങ്ങളെ വരെ പിഴിതെറിയാൻ പാകത്തിനുള്ള കാറ്റ് കണ്ട് ചെറിയ ഭയത്തോടെ ഇവാനിയ മനസ്സിൽ ഓർത്തു….. ഭൂമിയെ പിളർക്കുന്ന തരത്തിലുള്ള ഇടി വെട്ടിയതും പേടിച്ചുകൊണ്ട് ആ പെണ്ണ് ഭിത്തിയിലേക്ക് ചേർന്ന് നിന്നു…..

അപ്പോഴാണ് അടുത്ത് നിൽക്കുന്ന ഒരു ചെറുപ്പക്കാരന്റെ പതിഞ്ഞതും നിർവികാരവുമായ ശബ്ദം അവളുടെ കർണപുടങ്ങളിൽ പതിഞ്ഞത്….. അവൾ ആ ശബ്ദത്തിലേക്ക് ശ്രദ്ധ തിരിച്ചു…..

” എന്താ ദയ നിനക്ക് പറ്റിയത്…. ഇപ്പോൾ എന്തിനാ പിരിയാം എന്നൊക്കെ പറയുന്നത് ”

” plz ജയ് ,  ഞാൻ പറഞ്ഞല്ലോ ഞാൻ ഇത് വെറും time pass ആയിട്ട് മാത്രമേ കണ്ടിട്ടൊള്ളു ”

”  അപ്പോൾ നമ്മുടെ പ്രണയം വെറും time pass ആയിട്ട് മാത്രമാണോ നീ കണ്ടിട്ടൊള്ളു….  എന്നെ നീ പ്രണയിച്ചിട്ടില്ലേ ”

ചുറ്റിലും ഒന്ന് കണ്ണോടിച്ചുകൊണ്ട് അവൻ അവളോട്‌ പതിഞ്ഞ സ്വരത്തിൽ ചോദിച്ചു….

” ya , of course ജയ്…  നമ്മള് ശരിക്കും ഒരു lovers ആയിരുന്നതായി എനിക്ക് തോന്നിയിട്ടേയില്ല….  ഒരു fore head kiss ന് അപ്പുറം നീ ഒന്നും തന്നെ എനിക്ക് തന്നിട്ടില്ലലോ ”

”  ഒരു kiss ൽ ആണ് എന്റെ പ്രണയം മുഴുവൻ ഉള്ളതെന്നാണോ നീ വിചാരിച്ചിരിക്കുന്നത് ദയ…..  ദേ ഇവിടെ മുഴുവൻ നിന്നോടുള്ള പ്രണയമാണ് ”

അവൻ ഇടനെഞ്ചിൽ കൈ ചേർത്ത് പറഞ്ഞു

” ഓഹ് really ,  എനിക്ക് നിന്റെ ഈ poetical ആയിട്ടുള്ള love ഒന്നും digested ആവത്തില്ല….  പിന്നെ അത് മാത്രമല്ല ഒരു orphan ആയ ആളുടെ ഒപ്പം എനിക്ക് ഒരു ജീവിതം എന്റെ പപ്പാ അനുവദിച്ചു തരുമെന്ന് നീ കരുതുന്നുണ്ടോ ജയ് ”

ദയ ഒരു പുച്ഛത്തോടെ അവനോട് ചോദിച്ചു……

”  ഞാൻ അനാഥനായതാണോ പ്രശ്നം….  പണ്ട് നമ്മൾ ഒരുമിച്ചിരുന്ന് സംസാരിക്കുമ്പോഴും കൈക്കോർത്ത് പിടിച്ച് നടക്കുമ്പോഴൊന്നും ഈ ഒരു പ്രശ്നം നമ്മുടെ ഇടയിൽ കടന്നു വന്നിട്ടില്ലല്ലോ….  പിന്നെ ഇപ്പോൾ…. മാത്രം ”

ജയ് വേദന നിറഞ്ഞ ഇടറിയ ശബ്ദത്തോടെ അവളോട്‌ ചോദിച്ചു…..

” See ജയ്….  പറയുന്നതുക്കൊണ്ട് നിനക്ക് ഒന്നും തോന്നരുത് പപ്പാ എന്റെ marriage fix ചെയ്തു…..  എബൽ ചെറിയാൻ , ആള് ഡോക്ടർ ആണ്….  നല്ല well known ഫാമിലി ,  പിന്നെ പപ്പയുടെ business ലേക്ക് അവരുടെ വക കുറെ contributions ഉം ഉണ്ട്…..  കേട്ടപ്പോൾ എനിക്കും നല്ലതായി തോന്നി….  ”

അവൾ ഒരു കൂസലുമില്ലാതെ അവന്റെ മുഖത്ത് നോക്കി പറഞ്ഞു

”  അപ്പോൾ നീ ഇതിനു സമ്മതിച്ചോ….  എന്നെ നീ ഓർത്തത് പോലുമില്ലേ ദയ ” അവന്റെ മുഖത്ത് അത്രയും വിഷമം നിറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു…..

തന്റെ അനാഥത്വം മൂലം തനിക്ക് തന്റെ പ്രണയം നഷ്ടപ്പെട്ടോ…..  ഞാൻ അനാഥനായത് തന്റെ തെറ്റ് മൂലമാണോ….. അവന്റെ ഉള്ളിൽ ചിന്തകളുടെ ഭാരം കുമിഞ്ഞുക്കൂടി….

”  നിന്നെ ഓർക്കാൻ മാത്രം നമ്മുടെ പ്രണയം അത്രക്ക് സീരിയസ് ആയിട്ട് ഞാൻ എടുത്തിട്ടില്ലായിരുന്നു ജയ്…..  then എബലിനെ പോലെ good and smart ആയിട്ടുള്ള ഒരു person മായിട്ടുള്ള ഒരു പ്രൊപോസൽ വരുമ്പോൾ ,  Why should I choose an orphan like you who has no job and no pay for my life ”

അവനെ നോക്കി ഒരു പുച്ഛചിരിയോടെ അവൾ പറഞ്ഞു…… അവൻ ഒന്നും പറയാതെ അവളെ മാത്രം നോക്കി നിന്നു….അവൾ ബാഗിൽ നിന്നും ഒരു ഇൻവിറ്റേഷൻ കാർഡ് എടുത്ത് അവന്റെ നേരെ നീട്ടി….

” നേരത്തെ തന്നെ എന്റെ വിവാഹത്തിന് എത്തണം…. മ്മ് ”

കാർഡ് വാങ്ങാതെ നിന്ന അവന്റെ കൈയിലേക്ക് അവൾ അത് വച്ചുകൊടുത്തു കൊണ്ട് പറഞ്ഞു….. അവൾ അവനെ നോക്കി പുഞ്ചിരിച്ചുകൊണ്ട് മുറ്റത്ത് നിർത്തിയിട്ടിരുന്ന കാറിലേക്ക് കയറി….

കാറിലെ ഡ്രൈവിംഗ് സീറ്റിലിരുന്ന എബൽ അവനെ നോക്കി ഒരു പുച്ഛച്ചിരി ചിരിച്ചുകൊണ്ട് ദയയെ ചേർത്തുപിടിച്ചുകൊണ്ട് കാർ start ചെയ്ത് പോയി…..

അവർ  പോകുന്നത് ജയും ഒരു അകലത്തിനപ്പുറം ഇവരുടെ സംഭാക്ഷണം കേട്ടു നിന്ന ഇവാനിയയും നോക്കി നിന്നു….. അവളുടെ ശ്രദ്ധ പിന്നെ തിരിഞ്ഞത് ജയ്യുടെ നേരെ ആയിരുന്നു…. കൈയിലുള്ള ഇൻവിറ്റേഷൻ കാർഡിലേക്ക് നോക്കി നിൽക്കുകയായിരുന്നു അവൻ…..

അവന്റെ കണ്ണിൽ നിന്നും മിഴിനീർ ആ കാർഡിലേക്ക് ഇറ്റ് വിഴുന്നുണ്ടായിരുന്നു….. വാശിയോടെ കണ്ണുകൾ അമർത്തി തുടച്ചവൻ ആ മഴയെയും കാറ്റിനേയും വക വയ്ക്കാതെ പള്ളിയുടെ മുറ്റത്തേക്ക് ഇറങ്ങി….

കയ്യിലിരുന്ന കാർഡ് പല കഷ്ണങ്ങളായി നുറുക്കപ്പെടുന്നതിലൂടെ അവന്റെ ഉള്ളിലെ വിഷമങ്ങൾ അവൾക്ക് അറിയാൻ സാധിച്ചു…. അവൻ പോകുന്നതും നോക്കി ഇവാനിയ നിന്നു….

”  ദേ മഴ അൽപ്പം കുറഞ്ഞിട്ടുണ്ടല്ലോ ഇവ ടീച്ചറെ….  പോകുന്നില്ലേ ”

കൂടെ വർക്ക് ചെയ്യുന്ന മായ ടീച്ചർ അടുത്ത് വന്ന് വിളിച്ചപ്പോൾ ഒരു സ്വപ്നത്തിൽ നിന്നെന്ന പോലെ അവൾ ഞെട്ടിയുണർന്നു…. അത്രയും നേരം അവൻ പോയ വഴിയേ അവൾ നോക്കി നിൽക്കുകയായിരുന്നു…..

‘ എന്തോ ആ പെൺകുട്ടി അയാളോട് പറയുന്നത് കേട്ടിട്ട് മനസ്സിൽ ഒരു വിങ്ങൽ പോലെ…..  ചിലപ്പോൾ ഒരേ അവസ്ഥയിൽ ഉള്ള ജീവിതം ആയതുക്കൊണ്ടാവാം ‘ അവൾ ഒരു നെടുവിർപ്പോടെ മനസ്സിൽ ഓർത്തു…..

” ടീച്ചറെ….. ഞാൻ ചോദിച്ചത് കേട്ടില്ലേ ”

” ആഹ് ടീച്ചറെ…..  ഞാൻ പോവാൻ തുടങ്ങുവാ ”

മായ ടീച്ചറിനൊരു പുഞ്ചിരിയും നൽകി കുട നിവർത്തി ആ മുറ്റത്തേക്ക് അവൾ ഇറങ്ങി….

പിന്നിടുള്ള ദിവസങ്ങളിലെല്ലാം മഴ അതിശക്തമായി തന്നെ ഭൂമിയെ പുൽകിക്കൊണ്ടിരുന്നു….

സ്കൂൾ വിട്ടതിനുശേഷം മഴ കുറയുന്നതുവരെ കുട്ടികളോടൊപ്പം അവളും ആ പള്ളി വരാന്തയിൽ നിൽക്കും…. ദിനവും ഉള്ള ജയ്യുടെ വരവും ഇവയുടെ ശ്രദ്ധയിൽ പെട്ടിരുന്നു….

ഒത്തിരി നേരം പള്ളിയകത്ത് ഈശോയുടെ രൂപത്തിന്റെ മുമ്പിൽ മുട്ടിന്മേൽ ഇരുന്ന് പ്രാർത്ഥിക്കുന്നത് കാണാം….. പലപ്പോഴും ആ കണ്ണുകൾ നിറഞ്ഞൊഴുകറുണ്ടായിരുന്നു…… പിന്നെ എഴുന്നേറ്റ് മഴയെ പോലും വക വക്കാതെ നടന്നു നീങ്ങും…..

‘ ഇത്രയേറെ ആ കുട്ടിയെ ഇയാൾ പ്രണയിച്ചിരുന്നോ…. ‘

അത്ഭുതം ആയിരുന്നു ഇവയിൽ….. അതോടൊപ്പം അവന്റെ പ്രണയത്തെ നിരസിച്ച ആ പെൺകുട്ടിയോടുള്ള അമർഷവും….

ഒരു ദിവസം അവൻ മഴയത്തേക്ക് ഇറങ്ങുന്നതിനു മുമ്പേ അവന്റെ കൈ തണ്ടയിൽ ഒരു പിടി വീണിരുന്നു…..പെട്ടെന്നുണ്ടായ പ്രവർത്തിയിൽ ഞെട്ടലോടെയും സംശയത്തോടെയും അവൻ  ഞെട്ടിച്ചുളിച്ച് മുഖം അല്പം ചെരിച്ചു പുറകോട്ട് നോക്കി….

അവന്റെ കയ്യിൽ മുറുകെ പിടിച്ചുകൊണ്ട് അവനെ തന്നെ നോക്കി നിൽക്കുകയാണ് ഇവ…. അവളുടെ കണ്ണുകൾ അവന്റെ മുഖത്ത് തന്നെ ആയിരുന്നു…. ഒത്തിരി ക്ഷീണം ബാധിച്ചത് പോലെ….. അലസമായി വളർന്ന മുടിയും താടിയും….. ഒത്തിരി ദിവസങ്ങളായി ഉറങ്ങിയിട്ട് എന്ന് കണ്ണുകളിലെ അലസതയും അവക്ക് ചുറ്റും പടർന്ന കറുപ്പ് രാശിയും പറയുന്നുണ്ട്….

” Excuse me ,  താൻ ഇതെന്താ കാണിക്കുന്നേ ”

അവളുടെ കൈപ്പിടിയിൽ നിന്നും തന്റെ കൈ വിടുവിക്കാൻ ശ്രമിച്ചുകൊണ്ട് ജയ് അവളെ വിളിച്ചു….

അപ്പോഴാണ് അവൾക്കും ബോധം വന്നത്….

” Sorry ”

വേഗം തന്നെ അവൾ കയ്യെടുത്തു….

” മ്മ്…. ”

ഒന്നമർത്തി മൂളിക്കൊണ്ട് അവൻ തിരിഞ്ഞു നടക്കാൻ ഒരുങ്ങുമ്പോളേക്കും അവളുടെ പിൻവിളി എത്തിയിരുന്നു….

” അതെ…. ”

അവൻ സംശയത്തോടെ തിരിഞ്ഞു നോക്കുമ്പോൾ കാണുന്നത് കൈയിലെ കുട അവന് മുമ്പിലേക്ക് നീട്ടിക്കൊണ്ട് അവന്റെ മുഖത്തേക്ക് തന്നെ നോക്കി നിൽക്കുന്ന പെണ്ണിനെയാണ്…..

” ഇതെന്തിനാ ?? ”

” കുട എന്തിനാ സാധാരണ ആളുകൾ ഉപയോഗിക്കുന്നതെന്ന് അറിഞ്ഞുടെ….  ഓഹ് താങ്കൾക്ക് ചിലപ്പോൾ അറിയില്ലായിരിക്കും കാരണം എന്നും ഈ കോരിച്ചൊരിയുന്ന മഴയത്ത് നടന്ന് പോകാറാണല്ലോ പതിവ് ”

”  നിന്റെ ഘോരമായ പ്രസംഗം കേൾക്കാനാണോ എന്നെ ഇവിടെ പിടിച്ചുനിർത്തിയെ ” ഇവയുടെ സംസാരം അവനെ നല്ലപോലെ ചൊടിപ്പിച്ചിരുന്നു….

” ഹാ…  ഒരു പെണ്ണ് തേച്ചിട്ട് പോയെന്നും പറഞ്ഞ് എല്ലാ പെണ്ണുങ്ങളോടും കലിപ്പിട്ട് നടക്കണതൊക്കെ out of ഫാഷൻ ആ മാഷേ ” അവൾ പറഞ്ഞത് കേട്ട് ഒരു സംശയത്തോടെ അവൻ അവളെ നോക്കി….

” അന്ന് താങ്കളും പിന്നെ ആ പെണ്ണില്ലേ….  അയ്യോ അതിന്റെ പേരെങ്ങനെയായിരുന്നു ”

” ദയ ” അവൻ അൽപ്പം വേദനയോടെ പറഞ്ഞു….

” ഓഹ് താനിത്രക്ക് സങ്കടപെടേണ്ട ആ പേര് പറയുമ്പോൾ….  അവളുടെ മുഖത്ത് എഴുതിവച്ചിട്ടുണ്ട് ഒരു ദയയുമില്ലാത്ത സാധനമാണെന്ന്…..  അതിനൊക്കെ എന്ത് കണ്ടിട്ടാണോ ദയാന്ന് പേരിട്ടെ ”

ഇവ ദേഷ്യത്തോടെ തന്നെ പറഞ്ഞു….

”  ടീ…..  ”

നീട്ടം കൂടിയ അലർച്ചയോടെയുള്ള ആ ‘ ടീ… ‘ വിളി കേട്ടപ്പോളാണ് ആരുടെ മുമ്പില് വച്ചാ ഇത്രയും നേരം ഇങ്ങനെ വായിട്ടടിച്ചുകൊണ്ടിരുന്നതെന്ന് അവൾ ഓർത്തത്….

‘ ഓഹ്…..  തേച്ചോട്ടിച്ചിട്ട് പോയതാണേലും അവളെ പറഞ്ഞത് പിടിച്ചില്ല…. ‘

”  അലറണ്ട…..  ഞാൻ പറഞ്ഞതെല്ലാം സത്യമാ….  പിന്നെ ഞാൻ ഇപ്പോൾ കുട തരുന്നത് തന്നോടുള്ള സ്നേഹം കൊണ്ടൊന്നുമല്ല ,  മഴയും നനഞ്ഞു താൻ കിടപ്പായാൽ നോക്കാൻ വേറെ ആരുമില്ലല്ലോ അതാ ”

” ഓഹ് സഹതാപം ” പറയുമ്പോൾ അവന്റെ ചുണ്ടിൽ പുച്ഛച്ചിരി ഊറി….

”  ഓഹ്….  ഇത് താപോം ചൂടൊന്നുമല്ല ,  നമ്മള് രണ്ടും ഒരേ തോണിയിലെ യാത്രകാരായതുക്കൊണ്ടാ ”

അവന്റെ കയ്യിലേക്ക് അൽപ്പം ബലത്തിൽ തന്നെ കുട വച്ചുകൊടുത്തുക്കൊണ്ട് അവൾ വെട്ടി തിരിഞ്ഞ് പള്ളിയിലേക്ക് കയറി പോയി….

‘ ഇവൾക്ക് എന്നാ വട്ടാണോ കർത്താവെ ‘

അവൻ ഒന്ന് ചിന്തിക്കാതിരുന്നില്ല…. പിന്നെ പയ്യെ മഴയിലേക്ക് ഇറങ്ങി…..

കയ്യിലെ കുടയിലേക്ക് നോട്ടം എത്തവേ ഒന്ന് നിശ്വസിച്ചുകൊണ്ട് പതിയെ അത് വിടർത്തി നടന്നു….. ജയ് പോകുന്നത് പള്ളിയുടെ ജനലിലൂടെ നോക്കി നിന്ന ഇവയുടെ ചുണ്ടിൽ ഒരു നനുത്ത പുഞ്ചിരി തത്തി കളിച്ചു…..

പിന്നിട് അവൻ പള്ളിയിൽ വരുമ്പോൾ അവളുടെ കുട കൊണ്ടുവന്നു കൊടുത്തെങ്കിലും തിരിച്ചവൻ മഴ നനഞ്ഞു പോകാൻ ഒരുങ്ങുമ്പോൾ അവൾ ആ കുട അവന്റെ കയ്യിൽ വച്ചു കൊടുക്കും…..

”  താൻ എങ്ങനെയാ പോകുന്നെ ?? ”

ഒരു ദിവസം കുട നിവർത്തി മുറ്റത്തേക്ക് ഇറങ്ങുന്നതിനു മുമ്പ് ഇവയോട് ചോദിച്ചു….

അവളിൽ അത്ഭുതം ആയിരുന്നു….. എല്ലാ ദിവസവും കുട അവന്റെ കയ്യിൽ കുട കൊടുത്തു വിടും….. ആദ്യത്തെ പോലെ ഈ ദിവസങ്ങളിലൊന്നും ഒരു എതിർപ്പ് പ്രകടിപ്പിച്ചിരുന്നില്ല….. എന്നാൽ ആദ്യമായാണ് തന്നോട് എന്തെങ്കിലും സൗമ്യമായി ചോദിക്കുന്നത്…..

”  ഞാൻ മഴ കുറയുമ്പോൾ നടന്നു പൊക്കോളാം….  ഇവിടെ അടുത്ത് തന്നെയാ ”

”  എന്റെ ഒപ്പം വരാൻ മടിയില്ലെങ്കിൽ കുടയിൽ കയറിക്കോ…..  ഏതായാലും എനിക്കെന്നും കുട തന്ന് സഹായിക്കുന്ന ആളല്ലേ…..  അയാളെ വീട്ടിൽ കൊണ്ടുപോയി ആക്കിയില്ലേൽ കർത്താവ് എന്നെ ചീത്ത പറഞ്ഞാലോ….  ”

അവൻ ചെറു ചിരിയോടെ പറഞ്ഞു…. ഇവക്ക് അവന്റെ മുഖത്ത് നിന്നും കണ്ണെടുക്കാൻ തോന്നിയില്ല…..  അത്രക്കും മനോഹരമായ പുഞ്ചിരിയായിരുന്നു അവന്റേത്…..

”  ഏയ്യ്…..  അത് കുഴപ്പമില്ല….  മഴ ഇപ്പോൾ തന്നെ കുറഞ്ഞോളും ”

ഇവ മടിയോടെ പറഞ്ഞെങ്കിലും അതിന് സമ്മതിക്കാതെ ജയ് അവളെ നിർബന്ധിച്ച് കുടയിൽ കയറ്റി….. പരസ്പരം മുട്ടാതെ ഒരു വിധമാണ് രണ്ടാളും കുടയിൽ പോയത്….

‘ ഇതിലും നല്ലത് ഞാൻ മഴയത്ത് നനഞ്ഞു പോകുന്നതായിരുന്നല്ലോ ഈശോയെ ‘

ഇവ മനസ്സിൽ ഓർത്തു….. ജയ് ഒന്നും മിണ്ടാതെ നേരെ നോക്കി തന്നെ നടക്കുകയാണ്…..

”  ആ പെൺകുട്ടി ഇട്ടിട്ടു പോയതിൽ പിന്നെ താനെന്നും പള്ളിയിൽ വരാറുണ്ടല്ലോ…..  അതെന്താ ?? ”

മൗനത്തിനു വിരാമമിട്ടുക്കൊണ്ട് ഇവ ചോദിച്ചു….

”  ഞാനും അവളും പ്രണയം തുറന്ന് പറഞ്ഞത് അവിടെ വച്ചാ….. ഞങ്ങൾ ഒരുമിച്ചുണ്ടായിരുന്ന സമയത്തെ നല്ല നിമിഷങ്ങൾ ഓരോന്നും അവിടെ ആണ് നടന്നിട്ടുള്ളത്…..  അവസാനം പിരിയാൻ നേരവും അവിടെ തന്നെ…..  എന്തോ എന്റെ വേദനകളും അവിടെ തന്നെ ഇറക്കി വക്കാൻ തോന്നി അതാ  ഞാൻ അവിടെ വന്നു കൊണ്ടിരിക്കുന്നത്  ”

” ഓഹ്….  അല്ല താൻ അവളുടെ കല്യാണത്തിന് പോയായിരുന്നോ ? ” ഇവയുടെ ചോദ്യം കേട്ട് ജയ് അവളെ ഒന്ന് തുറിച്ച് നോക്കി….

” ഓഹ് ഇങ്ങനെയൊന്നും നോക്കല്ലേ ഞാൻ ഭസ്മം ആയി പോയാലോ ….  അവളുടെ കല്യാണത്തിന് പോകണായിരുന്നു….  എന്നിട്ട് രണ്ട് പഞ്ച് ഡയലോഗ് അടിച്ചു രണ്ട് പ്ലേറ്റ് ബിരിയാണിയും തട്ടിട്ട് വേണായിരുന്നു തിരിച്ചുപോരാൻ ”

അവൾ പറഞ്ഞു നിർത്തിയതും അവനെതോ അന്യ ഗ്രഹ ജീവികളെ നോക്കുന്നതുപോലെ അവളെ ഒന്ന് നോക്കി…..

” നിന്നെയൊക്കെ ആരാടി പിടിച്ച് ടീച്ചർ ആക്കിയത് ”

” ഈ….. ”

അവന്റെ ചോദ്യത്തിന് നല്ല A ക്ലാസ്സ്‌ ചിരി തന്നെ ഇവ പാസ്സാക്കി…..

” അല്ല താനെന്താ അന്ന് നമ്മള് രണ്ടും ഒരേ തോണിയിലെ യാത്രക്കാരാണെന്ന് പറഞ്ഞത് ”

അവന്റെ ചോദ്യം കേട്ട് ഇവ അവനെയൊന്ന് നോക്കി….. അപ്പോഴേക്കും രണ്ടാളും നടന്നു ഒരു കെട്ടിടത്തിന്റെ മുമ്പിൽ എത്തിയിരുന്നു….

”  ദേ ഇത് തന്നെ കാരണം…..  താനും ഞാനും എല്ലാം ജീവിതത്തിൽ നഷ്ടങ്ങളുടെ വില മനസിലാക്കി ജീവിച്ചവരായതുക്കൊണ്ട്…. ”

ആ building ന്റെ നേരെ നോക്കി ഇവ പറഞ്ഞത് കേട്ട് അവൻ അവിടെയുള്ള ബോർഡിൽ എഴുതിയിരിക്കുന്ന പേര് വായിച്ചു….

“” സ്നേഹതീരം  (Orphanage & Oldage Home ) “”

”  പിന്നെ ഇവിടെ എത്തിപ്പെട്ടത് എനിക്ക് 10 വയസ്സ് ആയപ്പോളാട്ടോ…..  ഇവിടെ എത്തിയേതിൽ പിന്നെ ഞാൻ ഒത്തിരി അമ്മമാരുടെയും അച്ഛന്മാരുടെയും ഒക്കെ സ്നേഹം അറിഞ്ഞു……  പക്ഷേ ഇന്ന് ഇങ്ങനെ ഒരു കുടക്കീഴിൽ തന്നോടൊപ്പം നടന്നപ്പോൾ ഒരു പ്രത്യേക കരുതൽ എന്നെ വന്ന് പൊതിയുന്നതായി അറിഞ്ഞു…..

ഇനി എന്നായാലും താൻ ഒരു കല്യാണം കഴിക്കുലോ…. അല്ലാതെ ആ ദയയും കരുണയും ഒന്നും ആലോചിച്ചിരിക്കാൻ പോകുന്നില്ലല്ലോ…..  എങ്കിൽ പിന്നെ തനിക്കെന്നെ കെട്ടിക്കൂടേടോ ഇച്ചായ….. ” ഇവയുടെ പെട്ടെന്നുള്ള ചോദ്യം കേട്ട് അവൻ അമ്പരന്ന് നിന്നു…..

കിളി പോയുള്ള അവന്റെ നിൽപ്പ് കണ്ട് ഒരു കുറുമ്പോടെ ജയ്യുടെ കവിളിൽ പിടിച്ചു വലിച്ചുകൊണ്ടവൾ orphanage ന്റെ വരാന്തയിലേക്ക് ഓടികയറി….. ഒന്ന് കിതപ്പ് മാറ്റി തിരിഞ്ഞു നോക്കുമ്പോൾ കണ്ടു കവിളിൽ കൈ വച്ച് അവളെ തന്നെ നോക്കിക്കൊണ്ട് നിൽക്കുന്ന ജയ്നെ….

”  ഓയ്…..  ഞാൻ വെറുതെ തമാശ പറഞ്ഞതല്ലാട്ടോ…..  ഒത്തിരി ഇഷ്ടായിട്ടാ ”

അവനെ നോക്കി വിളിച്ച് കൂവിക്കൊണ്ട് ഇവാ ഓടി അകത്തേക്ക് കയറി പോയി….. അവൾ പോയതിനു ശേഷം ഒന്ന് തല കുടഞ്ഞുക്കൊണ്ട് അവൻ വീണ്ടും അങ്ങോട്ടേക്ക് നോക്കി….. പിന്നെ ഒരു നിമിഷം കണ്ണടച്ചു കൊണ്ട് കയ്യിലെ കുട ചുരുക്കി പിടിച്ച് ആ കനത്ത മഴയിലൂടെ നടന്ന് നീങ്ങി…..

‘  എന്നെ ഇഷ്ടമല്ലെങ്കിൽ ഒന്ന് വന്ന് പറഞ്ഞൂടെ അങ്ങേർക്ക്….  ഇനി ആ ദയ കൊയെടെ അത്രേം എന്നെ കാണാൻ സൗന്ദര്യം ഇല്ലാത്തതുക്കൊണ്ടാണോ ഒന്നും പറയാതിരുന്നത്…..

ഓഹ് അതിന് ഇച്ചായന് പറയാനുള്ളത് കേൾക്കാൻ നീ നിന്നോ ഇവ…. പറഞ്ഞു കഴിഞ്ഞതും ഒരു ഓട്ടമല്ലായിരുന്നോ….   അതിപ്പോ ടെൻഷൻ കാരണമല്ലേ….  അങ്ങേരുടെ മുമ്പില് നിന്ന് അതെങ്ങനെയാ പറഞ്ഞൊപ്പിച്ചതെന്ന് തമ്പുരാനറിയാം…..

ഓഹ് എന്നെ ഇഷ്ടല്ലായിരിക്കും…..  അന്ന് നോക്കിയപ്പോ കുട ചുരുക്കി പിടിച്ച്  മഴയത്തുക്കൂടി നടന്നു പോയതല്ലേ കണ്ടത്….  അതെന്നെ ഇഷ്ടമല്ലെന്ന് പറയാതെ പറഞ്ഞതാണെങ്കിലോ….  ഒന്നും അറിയാൻ പാടില്ലല്ലോ കർത്താവെ….

എനിക്കുള്ളതാണേൽ ഇങ്ങ് തന്നേക്കണേ….  ആ കള്ള താടിനെ അത്രക്ക് ഇഷ്ടായതുക്കൊണ്ടാ ‘

സ്വയം പഴിച്ചും തിരുത്തിയും അങ്ങനെ എന്തൊക്കെയോ പറഞ്ഞുക്കൊണ്ട് മഴയെ നോക്കി നിൽക്കുകയാണ് ഇവാ….

പള്ളിയുടെ വരാന്തയിൽ ആരുമില്ല…..

മഴയുടെയും കാറ്റിന്റെയും ആധിക്യം മൂലം കുട്ടികളും കുറച്ച് ടീച്ചർമാരും പള്ളിയാകത്ത് ആണ് ഇരിക്കുന്നത്….. മഴയോടൊപ്പം കാറ്റുക്കൂടി വീശുന്നതിനാൽ മഴത്തുള്ളികൾ അവളുടെ മുഖത്തേക്കും സാരിയിലേക്കുമായി തെറിക്കുന്നുണ്ട്…..

ഇവാ തന്റെ ഇഷ്ടം ജയ് യോട് പറഞ്ഞിട്ട് ഒരാഴ്ച കഴിഞ്ഞു….. ഈ ഒരാഴ്ച്ച മുഴുവൻ പള്ളിയിൽ വരുമ്പോഴും ഇവയുടെ കണ്ണുകൾ അവനായി പരതി നടന്നിരുന്നു…..  എന്നാൽ നിരാശ മാത്രമായിരുന്നു ഫലം…..

അതിന്റെ ചെറിയ പരിഭവത്തിലും ദേഷ്യത്തിലുമാണ് പെണ്ണ്….. കർത്താവിന്റെ മുമ്പിൽ പോയിരുന്ന് മുട്ടുക്കുത്തി നന്നായി പ്രാർത്ഥിച്ച് ഒരു കൂട് മെഴുകുതിരിയും കത്തിച്ചിട്ട് വന്ന് നിൽപ്പാണ് പുള്ളിക്കാരി…..

” എന്നെ ഒട്ടും ഇഷ്ടമില്ലായിരിക്കോ ആവോ ”

എന്തൊക്കെയോ ആലോചിച്ചു നിന്നവളുടെ കണ്ണിൽ നിന്നും കണ്ണുനീർ കവിളിനെ തഴുകി ഒഴുകിയിറങ്ങി…..

” ആര് പറഞ്ഞു ഇഷ്ടമല്ലെന്ന് ” പെട്ടെന്ന് രണ്ടുകൈകൾ പുറകിൽ നിന്നും അവളെ പുണർന്നുക്കൊണ്ട് ചോദിച്ചു….. കാറ്റുപോലെ ആ സ്വരം അവളുടെ കാതിൽ പതിച്ചു…..

ഞെട്ടിത്തിരിഞ്ഞു പുറകിലേക്ക് നോക്കിയ ഇവാ മുമ്പിൽ നിൽക്കുന്ന ആളെ കണ്ട് ഒരു നിമിഷം അമ്പരന്ന് നിന്നു…..

അലസമായി കിടന്ന താടിയും മുടിയും വെട്ടിയൊതുക്കി കട്ടി മീശ ഡ്രിം ചെയ്ത് പിരിച്ചു വച്ച് പോലീസ് യൂണിഫോമിൽ നിൽക്കുന്ന ജയ്നെ  കണ്ട് അവളുടെ കണ്ണുകൾ മിഴിഞ്ഞു വന്നു….

” ഇച്ചായൻ….. ” കിളിപ്പോയ പോലെയുള്ള അവളുടെ വിളി കേട്ട് അവൻ കുസൃതി ചിരിയോടെ നിഷേധാർത്ഥത്തിൽ തല ചലിപ്പിച്ചു…..

“”” ACP  Jayden Issac  IPS “””

വിശ്വാസം വരാതെ ഒന്നുക്കൂടി കണ്ണുകൾ ഇറുക്കെ അടച്ചു അവൾ തുറന്നു…..

”  ഇങ്ങനെ കണ്ണ് മിഴിക്കണ്ട കൊച്ചേ….  ഇത് ഞാൻ തന്നെയാ…  നിന്റെ ഇച്ചായൻ തന്നെയാ പെണ്ണേ ”

അവളെ ഇടുപ്പിലൂടെ പിടിച്ച് ചേർത്ത് നിർത്തിക്കൊണ്ട് ജയ് പറഞ്ഞു…. ഇവാ ഒരു നിമിഷം അവന്റെ കണ്ണുകളിൽ കുടുങ്ങിക്കിടന്നു….

അവളുടെ നിൽപ്പ് കണ്ട് ഒരു കുസൃതിയോടെ അവൻ മഴ വെള്ളം കൈകുമ്പിളിൽ എടുത്ത് അവളുടെ മുഖത്തേക്ക് ഒഴിച്ചു…മുഖത്തേക്ക് മഴത്തുള്ളികൾ വീണപ്പോൾ അവൾ ഞെട്ടി അവന്റെ മുഖത്തേക്ക് നോക്കി… അവന്റെ ചിരി കണ്ട് അവൾ കൂർപ്പിച്ചു നോക്കി അവന്റെ കരവലയത്തിൽ നിന്ന് പിടഞ്ഞു മാറി…..

”  എന്നെ ഇഷ്ടമല്ലാത്തവർ എന്തിനാ എന്നെ തൊടണേ ”

മുഖം തിരിച്ച് ചുണ്ടും കൂർപ്പിച്ചു അവൾ ചോദിച്ചു…. അവളുടെ ചോദ്യം കേട്ട് അവൻ ചിരിച്ചു

”  അതാ ഞാൻ ചോദിച്ചേ…..  ആരാ ഇഷ്ടമല്ലെന്ന് പറഞ്ഞത്  ” അവളെ തന്റെ നേരെ തിരിച്ച് നിർത്തിക്കൊണ്ട് ജയ് ചോദിച്ചു…

”  എനിക്കറിയാം .  അതുക്കൊണ്ടല്ലേ ഈ ഒരാഴ്ചയായിട്ടും ഇവിടെ വരാതിരുന്നത് ”

അവളുടെ മുഖം വിഷമത്താൽ വാടി…..

”  ആഹാ… ഞാൻ വരാതിരുന്നത്  അത് കൊണ്ടാണെന്നു കരുതിയോ….  ഹേ ”

അവളുടെ താടിയിൽ പിടിച്ച് മുഖം പതിയെ ഉയർത്തിക്കൊണ്ട് ജയ് ചോദിച്ചു….

” മ്മ് ”

”  ഞാൻ ജോയിൻ ചെയ്തത് നീ എന്നോട് ഇഷ്ടമാണെന്ന് പറഞ്ഞതിന്റെ പിറ്റേ ദിവസമായിരുന്നു…..  ജോയിൻ ചെയ്ത അന്ന് തന്നെ ഒരു കേസും കിട്ടി അതിന്റെ പുറകെ ആയിരുന്നു….  അതാ വരാൻ പറ്റാതിരുന്നേ ”

”  മ്മ്….  ”

” ഹാ ഇനിം മാറില്ലായോ പിണക്കം ”

അവളുടെ വീർത്ത കവിളിൽ ഒന്ന് കുത്തിക്കൊണ്ട് അവൻ ചോദിച്ചു….

”  എനിക്ക് പിണക്കൊന്നൂല്ലാ ”

”  ആഹാ….  എങ്കിൽ എന്തായിരുന്നു കേസ് എന്ന് ചോദിക്ക് ”

” എന്തായിരുന്നു ??  ”

അവന്റെ മുഖത്തെ തെളിച്ചം കണ്ട് അവൾ സംശയത്തോടെ ചോദിച്ചു….

”  The great businessman വിൽ‌സൺ തോമസിന്റെ മരുമകനും….  സർവോപരി ജോലിയും കൂലിയുമില്ലാത്ത ഒരു അനാഥനായതുക്കൊണ്ട് എന്നെ തേച്ചിട്ട് പോയ എന്റെ ex – lover ആയ ദയയുടെ  ഭർത്താവും വ്യാജ ഡോക്ടറും റാക്കറ്റിന്റെ കണ്ണിയുമായ എബൽ ചെറിയാനെ കണ്ടെത്തി arrest ചെയ്യാനുള്ള ആ മഹാ കർത്തവ്യം എനിക്ക് ആണ് കിട്ടിയത്…..

കഴിഞ്ഞ ഒരാഴ്ചത്തെ കഠിനമായ പരിശ്രമം കൊണ്ട് ഇന്നലെയാണ് അവനെ അഴിക്കകത്ത് ആക്കാൻ സാധിച്ചത്….  ”

ഒരു വലിയ വിജയം നേടിയവന്റെ മുഖമായിരുന്നു അവന്റെ മുഖത്ത്…..

വിജയ ശ്രീലാളിതനായവന്റെ  പ്രസന്നമായാ മുഖം…… ഇവയുടെ കണ്ണുകൾ അവന്റെ മുഖത്ത് തന്നെ തങ്ങി നിന്നു…..  തന്നെ താഴ്ത്തി കെട്ടിയവരുടെ ഇടയിൽ നിന്ന് തലയുയർത്തി നിൽക്കുന്നവന്റെ വിജയച്ചിരി അവളുടെ ചുണ്ടുകളിലും ഇടം പിടിച്ചു….

” തേച്ചിട്ടു പോയവൾക്ക് കൊടുക്കാൻ പറ്റിയ എട്ടിന്റേം എട്ടിന്റേം പതിനാറിന്റെ പണി….. അടിപൊളി ”

അവളുടെ പറച്ചില് കേട്ട് അവന്റെ ചുണ്ടിൽ ചിരിപ്പൊട്ടി…..

” അയ്യടാ….  മതി ചിരിച്ചത്….  എന്താ ഒരു ചിരി….. ”

”  മ്മ്….  നിർത്തി.  ആ കേസിന്റെ പുറകെ നടന്നതുക്കൊണ്ടാ ഇങ്ങോട്ട് വരാൻ സാധിക്കാതിരുന്നത്…..  ഇല്ലേൽ ഞാനൊരു പ്രധാനപ്പെട്ട കാര്യം പറയാൻ ആയിട്ട് വരാൻ ഇരിക്കുകയായിരുന്നു ”

അത്രയും നേരം ചിരിയോടെ നിന്ന ജയ്ടെ മുഖം ഗൗരവത്തിൽ ആയതും അവളുടെ മുഖത്ത് ഭയം നിറഞ്ഞു…..

ടെൻഷൻ കൊണ്ട് ഹൃദയം ഇപ്പോൾ പൊട്ടുമെന്ന അവസ്ഥയിലും…..

”  എ….. എന്താ കാര്യം ??  ”

” അത് പിന്നെ…..  ”

തൂണിലേക്ക് ചാരി നിൽക്കുന്ന അവളുടെ അടുത്തേക്ക് അടുത്ത് നിന്നുക്കൊണ്ട് അവൻ പറയാൻ തുടങ്ങി…..

”  എന്റെ ജീവിതത്തിൽ ഏറ്റവും വലിയ വേദനയായിരുന്നു അനാഥത്വം…..
ഹൃദയം കാടാരായാൽ കീറിമുറിച്ച വേദന…..

ആ കാരണം കൊണ്ട് തന്നെ ചങ്ക് പറിച്ചുകൊടുത്ത് പ്രണയിച്ച പെണ്ണും ഒരുനാൾ  ഇട്ടിട്ടു പോയപ്പോൾ വീണ്ടും ആ മുറിവിൽ നിന്നും രക്തം കിനിഞ്ഞു……  വേദനിച്ചു…..എന്നാൽ ആ മുറിവിന് മരുന്നുപോൽ ഒരു പെൺകുട്ടി എന്റെ മുമ്പിലേക്ക് എത്തിയത് അപ്രതീക്ഷിതമായിട്ടായിരുന്നു…… ഒരു മഴത്തുള്ളി പോലെ….

ആദ്യം എല്ലാം കേട്ടു കഴിഞ്ഞപ്പോളുണ്ടായ സഹതാപം കൊണ്ട് എന്നോട് അടുപ്പം കാണിക്കുന്നതാണെന്ന് വിചാരിച്ചു……

എന്നാൽ അവളുടെ സാന്നിധ്യം കൊണ്ട് എന്റെ ഉള്ളിലെ ചെറിയ വിഷമങ്ങൾ പോലും മാറുന്നത് ഞാൻ അത്ഭുതത്തോടെ അറിഞ്ഞു…..  ഇനിയുള്ള ജീവിതത്തിൽ അവളെ കൂടെ കൂട്ടിയാലോ എന്ന് വിചാരിച്ചു…..  പക്ഷേ പറഞ്ഞില്ല…..

ഇനിയും മുറിവ് ആഴത്തിലായാൽ അത് ഒരിക്കലും മുറിക്കൂട്ടാൻ പറ്റാത്ത വിധം ആയിമാറും എന്ന ഭയം…. എന്നാൽ അന്ന് ഒരു കുടയുടെ കീഴിൽ നടന്ന് അവളുടെ ജീവിതം അറിഞ്ഞപ്പോൾ ആർക്കും വിട്ടു കൊടുക്കില്ല എന്ന് പറയാതെ പറഞ്ഞു……

‘  ഇച്ചായാ ‘ എന്ന വിളിയോടെ അവളുടെ ഉള്ളിലെ ഇഷ്ടം തുറന്ന് പറഞ്ഞപ്പോൾ മാറോടു അണച്ചുപിടിക്കാൻ തോന്നി…..

കുലുങ്ങി ചിരിച്ചുകൊണ്ട് ഓടുന്ന പെണ്ണിനെ മനസിലേക്ക് ആവാഹിച്ചുകൊണ്ടാണ് അന്ന് ആ മഴയിലൂടെ നടന്ന് നീങ്ങിയത്…… പിന്നിടുള്ള എന്റെ രാവും പകലും ഓരോ നിമിഷവും അവളുടെ ഓർമകളിലൂടെ ആയിരുന്നു……

കേസ് എല്ലാം കഴിഞ്ഞ് ഇന്ന് ഇങ്ങോട്ട് ഓടി വരാൻ ഒരു തരം തിടുക്കം ആയിരുന്നു…. ഒരു കാര്യം പറയാൻ ”

പറഞ്ഞുക്കൊണ്ട് ജയ് മഴയിൽ നിന്നും കണ്ണുകൾ  ഇവയുടെ മുഖത്തേക്ക് ചലിപ്പിച്ചു…. അവനിൽ നിന്നും ദൃഷ്ടി പോലും മാറ്റാതെ നിറക്കണ്ണുകളാൽ അവന്റെ ഓരോ വാക്കുകളും കേട്ടു നിൽക്കുകയായിരുന്നു അവൾ……

അവൻ പറയാൻ പോകുന്നത് എന്താണെന്ന് അറിയാനുള്ള ആകാംക്ഷ അവളുടെ മുഖത്ത് നിറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു….. അവൻ ഇവയുടെ അടുത്തേക്ക് വന്ന് ആ മുഖം കൈക്കുമ്പിളിൽ എടുത്തു….. ആ കണ്ണുകളിലേക്ക് നോക്കി…..

“””  നീയുള്ളപ്പോൾ ഒരു വേദനകളും എന്നെ തളർത്തില്ല പെണ്ണേ……

ഒരാളുടെയും പരിഹാസം നിറഞ്ഞ വാക്കുകളും നിന്നോടുള്ള പ്രണയം നിറഞ്ഞ എന്റെ ഹൃദയത്തെ കീറി മുറിക്കില്ല…… നീ ഉണ്ടാവില്ലേ എന്റെ കൂടെ….. എന്റെ പ്രണയം ആയി….. എന്റെ പ്രാണനായി….. എന്റെ ജീവിതമായി……ഒരു കുടക്കീഴിൽ…..”””

“” ഇച്ചായാ…. “”

ജയ് അവളുടെ കണ്ണുകളിൽ നോക്കി ചോദിച്ചതും അവൾ നിറക്കണ്ണുകളോടെ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു….. ഇടനെഞ്ചിൽ മുത്തമിട്ടു…..

അവൻ അവളെ പ്രണത്തോടെ പുണർന്നുക്കൊണ്ട് മുർദ്ധാവിൽ ചുംബിച്ചു….. അൽപ്പസമയത്തിനുശേഷം രണ്ടാളും പരസ്പരം നോക്കി പുഞ്ചിരിച്ചുക്കൊണ്ട് അകന്നു മാറി…..

” പോകാം….. ” അവൻ മഴയിലേക്ക് നോക്കി ചോദിച്ചു….

അവൾ സംശയത്തോടെ അവനെ നോക്കി….. അവനൊരു ചെറുപുഞ്ചിരിയോടെ അടുത്തായി വച്ചിരുന്ന കുട കയ്യിലെക്കെടുത്തു…… അവൾ അതുക്കണ്ട് ഒരു ചിരിയോടെ അവന്റെ മുഖത്തേക്ക് നോക്കി…..

അവൻ കണ്ണ് ചിമ്മി കാണിച്ചുകൊണ്ട് ആ കുട നിവർത്തി….  അതിലേക്ക് നോക്കാൻ കണ്ണുകളാൽ അവളോട്‌ ആവശ്യപ്പെട്ടു….. അതിലേക്ക് നോക്കിയ അവളുടെ കണ്ണുകളിൽ അത്ഭുതം വിരിഞ്ഞു…..

അതിൽ നിറയെ നിറക്കൂട്ടുകളാൽ വരച്ച അവളുടെ ചിത്രങ്ങളായിരുന്നു….. വിടർന്ന അവളുടെ കണ്ണുകൾ കണ്ട് അവന്റെ മനം അവളോടുള്ള പ്രണയത്താൽ നിറഞ്ഞു കവിഞ്ഞു……

അവളെ ചേർത്തുപിടിച്ചുകൊണ്ട് അവൻ ആ കുടയും ചൂടി മഴയിലേക്ക് ഇറങ്ങി നടന്നു….. അവരുടെ പ്രണയത്തോടൊപ്പം പ്രകൃതിയുടെ ഭാവവും മാറുകയായിരുന്നു….. മഴ തന്റെ പ്രണയിനിയായ ഭൂമിയെ മൃദുലമായി ചുംബിച്ചുണർത്തി….. കാറ്റ് പ്രണയത്താൽ അവരെ തലോടി കടന്നുപോയി…

പ്രണയം നിറഞ്ഞ അവരുടെ ജീവിതം അവിടെ ആരംഭിക്കുകയായിരുന്നു….. പരസ്പരം താങ്ങായി…..  തണലായി…. പ്രണയത്തോടെയുള്ള ജീവിതം….. ഒരു കുടക്കീഴിൽ…….

Leave a Reply

Your email address will not be published. Required fields are marked *