കിച്ചു
(രചന: Aiswarya Rejani)
അന്നും പതിവ് പോലെ ബസിൽ കയറുമ്പോഴും അവൾ ഉണ്ടോ എന്നാണ് വിഷ്ണുവിന്റെ കണ്ണുകൾ തിരഞ്ഞത്.
എന്നത്തെ പോലെ തന്നെ കൃഷ്ണ എത്തിയിരുന്നു. ഒരിക്കൽ പോലും മിണ്ടിയിട്ടില്ല എങ്കിലും അവന്റെ മനസ്സിൽ അവൾക്കൊരു സ്ഥാനം ഉണ്ടായിരുന്നു.
വിഷ്ണു അവളെ ആദ്യമായി കാണുന്നത് തന്നെ കൂട്ടുകാരന്റെ അമ്മ ആശുപത്രിയിൽ കിടക്കുമ്പോൾ ആണ്.
എന്നും ബസിൽ കാണുമെങ്കിലും ഒന്നു മിണ്ടാൻ പോലും കഴിഞ്ഞിട്ടില്ല. പല തവണ അടുത്തടുത്തു നിന്നിട്ടുണ്ടെങ്കിലും, എന്തോ അവളുടെ കണ്ണുകൾ കാണുമ്പോൾ നെഞ്ചിൽ ഒരു ഇടിപ്പാണ് അവനു.
എത്രയോ തവണ കണ്ടിട്ടുണ്ടെകിലും അന്ന് ആശുപത്രിയിൽ വച്ചു കണ്ടത് മറക്കാൻ പറ്റുനില്ല വിഷ്ണുവിന്.
വിഷ്ണുവും കൂട്ടുകാരൻ ദിലീപും കൂടെ ഇ. സി. ജി റൂം തിരക്കി നടക്കുമ്പോൾ ആണ് കൃഷ്ണയെ കാണുന്നത്. വേറെ എന്തൊക്കെയോ ഓർത്തു വന്നത് കൊണ്ടാവാം
ഇ. സി. ജി റൂം ചോദിച്ചപ്പോൾ എക്സ് റേ റൂം കാണിച്ചു തന്നത്. ഒന്നു കൂടി ബോർഡ് വായിച്ചപ്പോൾ ആണ് അവൾക്ക് തന്നെ മണ്ടത്തരം മനസിലായത്.
അന്ന് ഒരു ചിരി സമ്മാനിച്ചു പോയ അവൾ പക്ഷെ പിന്നീട് ഒരിക്കൽ പോലും വിഷ്ണുവിനെ നോക്കി ചിരിച്ചിട്ടില്ല.
എന്നാലും അവളുടെ മുഖം അവന്റെ ഹൃദയത്തിന്റെ ഏതോ ഒരു കോണിൽ ഒരു ചലനം ഉണ്ടാക്കി. പലതവണ അവന്റെ ഉള്ളിലെ ഇഷ്ടം തുറന്നു പറയാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.
‘ടാ വിഷ്ണു നീ ഇങ്ങനെ നടന്നോ അവളെ വേറെ ആരെങ്കിലും കൊണ്ട് പോകും ‘
തുടങ്ങിയ കൂട്ടികാരുടെ കളിയാക്കലുകളിൽ അവനു പേടി തോന്നി.
അങ്ങനെ ഒരു ദിവസം അവൻ കൃഷ്ണ ജോലി ചെയുന്ന ഹോസ്പിറ്റലിൽ ചെന്നു. കുറെ നോക്കി നടന്നു അവസാനം അവളെ കണ്ടു പിടിച്ചു. പറയാൻ പോയത് എല്ലാം തൊണ്ടയിൽ കുടുങ്ങി പോയ അവസ്ഥ.
എന്നിരുന്നാലും ഒരു വിധത്തിൽ അവൻ ധൈര്യം സംഭരിച്ചു, അവളുടെ മുൻപിലേക്ക് ചെന്നു. കൃഷണ എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്.
വളച്ചു കേട്ടുനില്ല, എനിക്ക് തന്നെ ഇഷ്ടാണ്.. പറഞ്ഞു തീരും മുൻപ് അവൾ തിരിഞ്ഞു നടന്നു. എന്താണ് മറുപടി എന്ന് അറിയാതെ ഉള്ള വിഷ്ണുവിന്റെ ആ നിൽപ് കൂട്ടുകാരിൽ ചിരി പടർത്തി.
കുറെ ദിവസം അങ്ങനെ കടന്ന് പോയി. അങ്ങനെ ഒരു ദിവസം അവൻ കൃഷ്ണയുടെ മുന്നിൽ വീണ്ടും എത്തി.
എന്നാൽ അവളുടെ പ്രതികരണം അവനെ ഞെട്ടിച്ചു. ‘വിഷ്ണു തന്നെ എനിക്ക് അറിയാം, പ്ലീസ് എന്റെ പുറകെ വരരുത്.. എനിക്ക് തന്നെ സ്നേഹിക്കാൻ കഴിയില്ല, എന്റെ സാഹചര്യങ്ങൾ ഒന്നും തന്നെ നല്ലതല്ല ‘. അവൾ ഇത്രയും പറഞ്ഞു നടന്നകന്നു.
എന്നാൽ എന്ത് വന്നാലും അവളെ മറക്കാൻ സാധിക്കില്ല എന്നു ഓരോ ദിവസം കഴിയും തോറും അവന് മനസിലായി.
ഒരു ഞായറാഴ്ച അമ്മയുടെ കൂടെ അമ്പലത്തിൽ നിന്നു തൊഴുതു ഇറങ്ങുമ്പോൾ ആണ് പെട്ടന്ന് കൃഷ്ണയെ കാണുന്നത്.
അപ്പോഴാണ് അവൻ അറിയുന്നത്, അമ്മയുടെ മരിച്ചു പോയ കൂട്ടുകാരിയുടെ മകൾ ആണ് കൃഷ്ണ എന്ന്. അച്ഛൻ ചെറുപ്പത്തിലേ തന്നെ അവൾക്കു നഷ്ടപ്പെട്ടിരുന്നു..
അമ്മയും കൂടെ പോയതോടെ അമ്മാവന്റെ ചിലവിൽ പഠിച്ചു വളർന്ന അവളുടെ കഥ വിഷുവിൽ കൃഷണയോടുള്ള സ്നേഹത്തിന്റെ ആഴം കൂട്ടി..
പിന്നെയും കുറെയേറെ അവളുടെ പിറകെ നടന്നിട്ടും അവളിൽ ഒരു മാറ്റവും കണ്ടില്ല.
അങ്ങനെ കുറെ ദിവസങ്ങൾക്കു ശേഷം ആശുപത്രിയിൽ ക്യാഷ്വാലിറ്റിയിലേക്ക് കൊണ്ട് വന്ന ഒരാളുടെ അഡ്മിഷൻ എടുക്കുമ്പോൾ ആണ് കൃഷ്ണ ശ്രദ്ധിക്കുന്നത്, അത് വിഷ്ണു ആണെന്ന്.
ആ ഞെട്ടലിൽ നിന്നു മാറാൻ തന്നെ അവൾക്ക് കുറച്ചു സമയം വേണ്ടി വന്നു. അവന്റെ മുറിവുകൾ വൃത്തിയാക്കും നേരമത്രയും, എന്തോ അവളുടെ മിഴികൾ ഈറൻ അണിഞ്ഞു കൊണ്ടേ ഇരുന്നു.
തന്റെ മനസിലും അവൻ ഉണ്ടെന്ന് തിരിച്ചറിഞ്ഞു. എന്നാൽ ഒരു പ്രതീക്ഷയും ആരും തന്നെ അവനെ കുറിച്ച് പറയുന്നുണ്ടായിരുന്നില്ല..
ദൈവത്തോട് അന്നവൾ ആദ്യമായി വാശി പിടിച്ചു, തന്റെ പ്രാണന്റെ പതിക്ക് വേണ്ടി..
തിരിച്ചു വന്നാലും അവൻ ജീവ ശവമായി തന്നെ കിടന്നു പോകും എന്ന് കേട്ടപ്പോൾ അവൾ തകർന്നു പോയി.
രണ്ടാം ദിവസം ഐ. സി. യൂ ൽ കയറി അവനെ കാണുമ്പോഴും മനസു കൊണ്ട് പലതവണ അവൾ മാപ്പ് പറഞ്ഞിരുന്നു.
തന്റെ മനസിലെ ഇഷ്ടം ഒരിക്കൽ പോലും അവനു മുന്നിൽ തുറന്നു കാട്ടാത്തതിൽ,
തന്റെ സാഹചര്യങ്ങൾ എല്ലാം തന്നെ അവൾ മറന്നു. ദൈവത്തോട് ഉള്ള പ്രാർത്ഥനക്കു ഒരു ഫലവും ഇല്ലെന്ന് അവൾക്ക് തോന്നി പോയ ദിവസങ്ങൾ ആയിരുന്നു കടന്ന് പൊയ്ക്കൊണ്ടിരുന്നത്.
കയ്യും,കാലും പോലും അനക്കാൻ ആവാതെ അവളുടെ പ്രാണൻ ഇങ്ങനെ കിടക്കുന്നു. വിശപ്പ് മറന്നു പോയ ദിവസങ്ങൾ, പ്രതിക്ഷ അസ്തമിച്ച മണിക്കൂറുകൾ എല്ലാം കടന്ന് പോയി..
നാലു ദിവസങ്ങൾക്കു ശേഷം അവൻ കണ്ണ് തുറന്നു. അവളുടെ കണ്ണുകളിലെ ഈറനും, ആ മനസിലെ നൊമ്പരവും അവൾ പറയാതെ തന്നെ അവൻ അറിഞ്ഞു..
എന്തോ ദൈവം അവളുടെ കൂടെ ആണെന്ന് തോന്നിക്കും വിധം അവനിൽ മാറ്റങ്ങൾ കണ്ടു തുടങ്ങി.. ഇതൊക്കെ കണ്ടു വിഷ്ണുവിന്റെ അമ്മയും അവളെ സ്നേഹിച്ചു തുടങ്ങി, മരുമകൾ ആയല്ല.. മകൾ ആയി..
ഇന്ന് കൃഷ്ണ വിഷ്ണുവിന്റെ കിച്ചു ആണ്.. തളർച്ചയിൽ താങ്ങാനും, കൂടെ നിന്നു കൈ പിടിച്ചു നടത്താനും ഇന്ന് അവനൊപ്പം കൃഷ്ണ ഉണ്ട്..
ഒരു കുഞ്ഞിനെ പരിപാലിക്കുന്ന ലാളനയോടെ അവനെ ഇന്നും സ്നേഹിക്കുന്നു… വിഷ്ണുവിന്റെ സ്വന്തം കിച്ചു…