ആ കുട്ടിയുടെയും രണ്ടാം കല്യാണം ആണ്, ആദ്യത്തെ കല്യാണം കഴിഞ്ഞു ഒരു വർഷം..

(രചന: ഐശ്വര്യ ലക്ഷ്മി)

“”ഇത്ര നാളും എന്റെ മോൾക്ക് അവളുടെ അമ്മയും അച്ഛനുമെല്ലാം ഞാൻ തന്നെയാരുന്നു… ഇനിയും അത് അങ്ങനെ തന്നെ മതി…

പെട്ടെന്ന് ഒരു ദിവസം കൊണ്ട് ഒരു പെണ്ണിനും, മറ്റൊരാളുടെ കുഞ്ഞിനെ സ്വന്തമായി കാണാൻ പറ്റില്ല.

അപ്പോൾ പിന്നെ അമ്മ ഈ പറയുന്ന ഡയലോഗ് ആണ് എനിക്ക് മാനസികാത്തത്???.. അവൾ നിന്റെ കുഞ്ഞിനെ സ്വന്തം പോലെ കാണും പോലും…

സ്വന്തം പോലെ എന്നല്ലേ??? അല്ലാതെ ഒരിക്കലും സ്വന്തം ആകില്ലല്ലോ….???? ദയവ് ചെയ്തു ഇനിയും ഒരു കല്യാണത്തിന്റെ കാര്യം പറഞ്ഞു അമ്മ എന്റെ മുന്നിൽ വരല്ലേ… എനിക്ക് പറ്റില്ല അമ്മേ…. എന്നെ കൊണ്ട് ഒട്ടും പറ്റില്ല…

സുജിയുടെ സ്ഥാനത്തു മറ്റൊരാൾ… അമ്മ എന്ത് നിസാരമായി ആണ് അത് പറയുന്നത്… അമ്മയ്ക്ക് കഴിയുമോ അച്ഛന്റെ സ്ഥാനത്തു മറ്റൊരാളെ കാണാൻ????

എന്റെ സുജി… അവൾ എന്നെ ചതിച്ചു മറ്റൊരുവന്റെ കൂടെ ഇറങ്ങി പോയതല്ല അമ്മേ… എന്റെ കുഞ്ഞിന് ജന്മം കൊടുത്തതാണ്…

അവളുടെ ആരോഗ്യം ശെരിയല്ല, ഒരു കുഞ്ഞിനെ താങ്ങാൻ കഴിയില്ല എന്ന് പറഞ്ഞിട്ടും എന്ത് വന്നാലും ഈ കുഞ്ഞിനെ വേണം എന്നാ അവളുടെ വാശി…..

വാശി പിടിച്ചവൾ അങ്ങ് പോയി… അവസാനം ഞാനും കുഞ്ഞും മാത്രമായി… അവൾക്ക് അറിയേണ്ടല്ലോ…. ഞങ്ങൾ അനുഭവിക്കുന്ന സങ്കടം…

എല്ലാം അറിയുന്ന അമ്മ കൂടി എന്നെ ഇങ്ങനെ മെറ്റൽ ടോർചർ ചെയ്യല്ലേ.. എനിക്ക് പറ്റുന്നില്ല അമ്മേ… അത് കൊണ്ട് മാത്രമാണ്…. “”

“”എല്ലാം അറിഞ്ഞിട്ടും എന്തിന് അമ്മ ഇങ്ങനെ വാശി പിടിക്കുന്നു എന്ന് കാർത്തി ഒരിക്കൽ എങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ??? നിനക്ക് ഒരുപക്ഷെ ഒറ്റയ്ക്ക് ജീവിക്കാൻ പറ്റും.

എങ്കിൽ അതുപോലെയല്ല നിന്റെ മോൾ… നമ്മുടെ കുഞ്ഞാറ്റ…

അവൾക്ക് ഇപ്പോൾ വെറും രണ്ട് വയസ്.. പെൺകുട്ടികൾ ഒരു പ്രായമെത്തിയാൽ പിന്നെ അച്ഛനെക്കാൾ അവർക്ക് പലപ്പോഴും വേണ്ടത് അമ്മയുടെ തണലാണ്….

ഒരു പെങ്ങളില്ലാത്ത നിനക്ക് അത് എത്രത്തോളം മനസിലാകും എന്ന് എനിക്ക് അറിയില്ല. പക്ഷെ ഇനി അവളുടെ ജീവിതത്തിൽ നിന്നോട് പറയാൻ ബുദ്ധിമുട്ടുള്ള പല കാര്യങ്ങളും വരാം.

അപ്പോഴേല്ലാം അവൾ മനസ്സിൽ ആഗ്രഹിക്കും… എന്റെ അമ്മ ഉണ്ടായിരുന്നെങ്കിൽ എന്ന്….!!! അന്ന് നീ അവൾക്ക് എന്ത് ഉത്തരം കൊടുക്കും?????””

“”അമ്മ പറയുന്നെല്ലോ… അവൾക്ക് അമ്മയെ വേണമെന്ന്… എങ്കിൽ ഞാൻ ഒന്ന് ചോദിക്കട്ടെ?? ഒരു പെണ്ണിനെ കെട്ടി കൂടെ കൂട്ടുമ്പോൾ പാലിക്കേണ്ട ചില മര്യാദകൾ ഉണ്ട്.

അതൊന്നും പറ്റില്ല എന്ന് മനസ് പറയുമ്പോൾ എങ്ങനെ ഞാൻ ഒരു പെണ്ണിനെ വീണ്ടും എന്റെ ജീവിതത്തിലേക്ക് കൂട്ടും???

അത് ഞാൻ അവളോട് ചെയുന്ന ചതിയല്ലേ???? അറിഞ്ഞു കൊണ്ട് എന്തിനാ അമ്മേ ഒരു പാവം പെണ്ണിനെ ഇതിലേക്ക് വലിച്ചിടുന്നത്?????””

“”അമ്മയ്ക്ക് മനസിലാകും മോൻ പറയുന്നത്. പക്ഷെ ഗായത്രി.. അവൾ നല്ല കുട്ടിയാണ് മോനെ… ശാരദ കൊണ്ട് വന്ന ആലോചനയാണ്…

ആ കുട്ടിയുടെയും രണ്ടാം കല്യാണം ആണ്… ആദ്യത്തെ കല്യാണം കഴിഞ്ഞു ഒരു വർഷം ആകുന്നതിന് മുൻപ് ചെറുക്കൻ ഒരു ആക്‌സിഡന്റിൽ പോയി…

പിന്നെ ഈ മോൾ സ്വന്തം വീട്ടിലേക്ക് തിരിച്ചു വന്നു.. ഇപ്പോൾ അതിന്റെ കാര്യം ആകെ കഷ്ടത്തിലാണ്…

അനിയന്റെ ഭാര്യയുടെ കുത്തുവാക്കുകൾ… നല്ല പഠിപ്പുള്ള മോളാണ്… പക്ഷെ അതിനെ ദൂരെ ജോലി സ്ഥലത്തൊക്കെ വിടാൻ വീട്ടുകാർക്ക് പേടി.. എന്തെങ്കിലും അരുതാത്തത് കാണിച്ചാലോ എന്ന്…

ആ മോളെ ഇവിടെക്ക് കൊണ്ട് വന്നാൽ നമ്മുടെ കുഞ്ഞാറ്റക്ക് ഒരു അമ്മയാകും… പിന്നെ നീ നിന്റെ സമയം പോലെ അവളെ അംഗീകരിച്ചാൽ മതി… ആ മോൾക്കും അങ്ങനെ തന്നെയായിരിക്കും….””

അമ്മയുടെ വാശിക്ക് മുൻപിൽ അവസാനം കാർത്തിക്ക് മുട്ട് മടക്കി..

പെണ്ണ് കാണലും, നിച്ഛയം തുടങ്ങിയ ചടങ്ങുകൾ ഒന്നും തന്നെ ഇല്ലാരുന്നു… കൃഷ്ണന്റെ നടയിൽ ഒരു താലി കെട്ടിയ ശേഷം രജിസ്റ്റർ ഓഫീസിൽ ഒരു ഒപ്പ്… അത്ര മാത്രമായിരുന്നു കല്യാണം എന്ന് പറയാൻ….

അതിന് ശേഷം കാർത്തിക് ഗായത്രി എന്നൊരു ആൾ ആ വീട്ടിൽ പോലും ഇല്ല എന്നാ രീതിയിൽ ആരുന്നു അവന്റെ പെരുമാറ്റം… അവൾക്കും അതൊരു ആശ്വാസം തന്നെയായി….

രാത്രിയായപ്പോൾ എവിടെ കിടക്കണം എന്നൊരു ചിന്ത വന്നു എങ്കിലും അമ്മയുടെ ഒരു ഒറ്റ നോട്ടത്തിൽ അവന്റെ റൂമിലേക്ക് തന്നെ പെണ്ണ് ചെന്ന്….

കട്ടിലിൽ കുഞ്ഞാറ്റയെ നെഞ്ചോട് ചേർത്തു കിടക്കുന്നവനെ കണ്ട് അറിയാതെ അവളുടെ കണ്ണ് നിറഞ്ഞു…

കിരണിനൊപ്പം ആഗ്രഹിച്ചിട്ടുണ്ട് ഒരു കുഞ്ഞിനെ… ആക്‌സിഡന്റ് നടക്കുന്ന സമയം താൻ മൂന്ന് മാസം ഗർഭിണിയായിരുന്നു…

പക്ഷെ ആ ആക്‌സിഡന്റിൽ തന്റെ നല്ല പാതിയെയും, ജനിക്കാൻ ഇരിക്കുന്ന കുഞ്ഞിനേയുമാണ് ദൈവം തിരിച്ചെടുത്തത്…

പല തവണ ആ ത്മഹത്യയെ കുറിച്ച് ചിന്തിച്ചു… അപ്പോഴേല്ലാം പുറകിലേക്ക് വലിച്ചത് അച്ഛന്റെയും അമ്മയുടെയും മുഖമാണ്…

എങ്കിൽ ഇപ്പോൾ തോന്നുന്നു കുഞ്ഞാറ്റയുടെ അമ്മയാകാൻ ആയിരിക്കും തന്റെ വിധി….

നല്ല തങ്കകുടം പോലൊരു മോൾ… ആദ്യം തന്റെ കൈയിൽ വന്നില്ലെങ്കിലും ഇപ്പോൾ കുറച്ചൊക്കെ അടുത്ത്…

എവിടെ കിടക്കുമെന്ന് ആദ്യമൊന്ന് ചിന്തിച്ചെങ്കിലും, കുഞ്ഞാറ്റയുടെ അടുത്ത് സ്ഥലം കണ്ടപ്പോൾ അവിടെ തന്നെ കിടന്നു…

കാർത്തിക് എതിർപ്പ് ഒന്നും പറഞ്ഞതുമില്ല.. കണ്ണ് അടച്ചു കിടക്കുന്നു എങ്കിലും അറിയാം അവൻ ഉറങ്ങിയില്ല എന്ന്….

അടുത്ത ദിവസം മുതൽ തന്നെ കുഞ്ഞാറ്റ മോളുടെ കാര്യങ്ങൾ സ്വയം ചെയ്യാൻ തുടങ്ങി… അതിന് കാർത്തിക് എതിർപ്പൊന്നും പറഞ്ഞതുമില്ല…

പതിയെ അവന്റെ ഷർട്ടും മറ്റും തേച്ചു കൊടുക്കാനും, ആഹാരം ഉണ്ടാക്കാനും തുടങ്ങിയെങ്കിലും, രണ്ട് പേരും തമ്മിൽ കൂടിയാൽ ഒന്നോ രണ്ടോ വാക്ക്…. അത്ര മാത്രം…

ഒരു ദിവസം കിടക്കാൻ വന്ന ഗായു കാണുന്നത് തന്നെ നോക്കി കട്ടിലിൽ ഇരിക്കുന്ന കാർത്തിയെ ആണ്…

സാധാരണ താൻ അടുക്കളയിലെ ജോലി കഴിഞ്ഞു വരുമ്പോൾ രണ്ട് പേരും ഉറക്കമാകും…

“”ഉറങ്ങിയില്ലേ ഏട്ടൻ???””

“”ഇല്ല… താൻ വരുന്നത് നോക്കി ഇരുന്നതാണ്… കുറച്ചു കാര്യം പറയാൻ…””

“”എന്താ ഏട്ടാ????””

“”താൻ വാ… എന്റെ അടുത്ത് വന്നു ഇരിക്കു….””

കാർത്തി പറഞ്ഞതും അവൾ അവന്റെ അടുത്ത് വന്നിരുന്നു….

“”തനിക്ക് എന്റെ എല്ലാ കാര്യങ്ങളും അറിയുന്നതല്ലേ… സുജിയെ എനിക്ക് ജീവനാരുന്നു… എന്റെ കല്ലു മോളെ തന്നിട്ട് അവൾ പോയി….'”

“”ഇതെല്ലാം എനിക്ക് അറിയുന്ന കാര്യമല്ലേ.. പിന്നെ എന്തിനാ ഏട്ടൻ ഇപ്പോൾ ഇതൊക്കെ പറയുന്നത്????””

“”അതെ.. എല്ലാം നിനക്ക് അറിയുന്ന കാര്യമാണ്…. ഒന്ന് ആലോചിച്ചാൽ നമ്മൾ രണ്ട് പേർക്കും ഒരേ അവസ്ഥ തന്നെ… ജീവന് തുല്യം സ്നേഹിച്ചവർ പകുതിയിൽ ഇട്ടിട്ട് പോയി…

കുറെ ആലോചിച്ചു എടുത്ത തീരുമാനമാണ്… ചോദിക്കുന്നത് തെറ്റാണോ എന്ന് അറിയില്ല…

കുഞ്ഞാറ്റയുടെ അമ്മയാണെല്ലോ നീ… നിനക്ക് മനസ് കൊണ്ട് എന്നെ ഭർത്താവായി അംഗീകരിക്കാൻ പറ്റുമോ??? അറിയാം നിനക്ക് സമയം വേണമെന്ന്..

അത് പോലെ തന്നെ എനിക്കും വേണം കുറച്ചു കൂടി സമയം… നിന്നെ പൂർണമായി അംഗീകരിക്കാൻ… പറ്റുമോ നിനക്ക്?????””

“”കാത്തിരിക്കും ഞാൻ…..””

അത്ര മാത്രം പറഞ്ഞു കാർത്തിക്കിന്റെ കൈയിൽ മുറിക്കി പിടുക്കുമ്പോൾ ഉണ്ടായിരുന്നു അവൾക്ക് പറയാനുള്ളത് എല്ലാം….

Leave a Reply

Your email address will not be published. Required fields are marked *