നിമിഷങ്ങൾക്ക് ഉള്ളിൽ സഞ്ജു ആ പെണ്ണിന്റ വസ്ത്രങ്ങൾ ഊരി മാറ്റി അവൾടെ ശരീരത്തിലേക്ക് അമർന്നു..

(രചന: ഹേര)

എടാ സഞ്ജു എനിക്ക് ഒരു ആഗ്രഹം

എന്താടാ നീ പറ അരുണേ.

എനിക്ക് ഒരു പെണ്ണിനെ അറിയണം

വയസ്സ് മുപ്പത്തി അഞ്ചായിട്ടും പെണ്ണ് കെട്ടാൻ പറഞ്ഞിട്ട് നീ കേട്ടില്ലല്ലോ. ഇപ്പഴും നിന്നെ പണ്ട് തേച്ചിട്ട് പോയ പെണ്ണിനേം ഓർത്ത് ഇരിക്കുവല്ലേ.

അതൊക്കെ കഴിഞ്ഞ കാര്യമല്ലേ ഇപ്പോ എന്റെ ആഗ്രഹം സാധിച്ചു തരാൻ നിനക്ക് പറ്റുമോ? എനിക്ക് ഇന്നുവരെ ഒരു സ്ത്രീ സുഖം അനുഭവിക്കാൻ പറ്റിയിട്ടില്ല. നിനക്ക് പറ്റുമെങ്കിൽ സാധിച്ചു താ.

അളിയാ. ഞാൻ ഇടയ്ക്കിടെ പോകുന്ന ഒരു സ്ഥലമുണ്ട്. അവിടെ നിനക്ക് പറ്റിയ നല്ല പീസുകൾ കാണാം.

ആരും അറിയാതെ വേണം കേട്ടോ. നാട്ടിൽ അറിഞ്ഞാൽ നാണക്കേട് ആണ്.

ഈ മുംബൈൽ നമ്മളെ പരിചയം ഉള്ള ആരാടാ ഉള്ളത്. പിന്നെ നമ്മള് പോണ സ്ഥലത്ത് മൊത്തം ഹിന്ദിക്കാരികൾ അല്ലെ.

എയിഡസ് വല്ലോം വരോ സഞ്ജു.

നീ കോണ്ടം ഇടണം. പിന്നെ നോക്കീം കണ്ടും ചെയ്യണം. പ്രൊട്ടക്ഷൻ ഉണ്ടെങ്കിൽ എയ്ഡ്‌സ് ഒന്നും വരില്ല.

എന്നാ നീ എന്നെ അങ്ങോട്ട്‌ കൊണ്ട് പോണേ.

ഇന്ന് രാത്രി തന്നെ പോയേക്കാം.

എങ്കിൽ ശരി.

ഉച്ചക്ക് ഉള്ള ലഞ്ച് ബ്രേക്കിൽ സുഹൃത്തുക്കളായ സഞ്ജുവിന്റേം അരുണിന്റെയും സംസാരം അരുണിന് ഒരു പെണ്ണിനെ സെറ്റ് ചെയ്യുന്നതിനെ കുറിച്ചായിരുന്നു.

പാലക്കാട്‌ ഉള്ള ഒരു ഗ്രാമത്തിൽ നിന്നും എഞ്ചിനീയറിംഗ് പാസ്സായി മുംബൈൽ ജോലിക്ക് വന്നതാണ് അരുണും സഞ്ജുവും. വന്നിട്ട് ഇപ്പോ പത്തു വർഷം ആയി. സഞ്ജുവിന് നാട്ടിൽ ഭാര്യേം മക്കളും ഉണ്ട്. അരുണിന് ഒരു തേപ്പ് കിട്ടിയതിൽ പിന്നെ കല്യാണത്തെ കുറിച്ച് ചിന്ത ഇല്ല.

നാട്ടിൽ ഒരു പെണ്ണിനെ അരുണിന് ഭയങ്കര ഇഷ്ടം ആയിരുന്നു. ഹേമ എന്നായിരുന്നു അവൾടെ പേര്. അവൾക്കും ഇഷ്ടം ആയിരുന്നു. ജാതി വേറെ ആയതു കൊണ്ട് ഹേമയുടെ വീട്ടിൽ ബന്ധം അറിഞ്ഞപ്പോൾ വല്യ എതിർപ്പ് തന്നെ ഉണ്ടായി.

അങ്ങനെ ഇരുവരും ആരും അറിയാതെ ഒളിച്ചോടാൻ പ്ലാൻ ചെയ്തു. അരുൺ ഹേമയെ കാത്ത് രാവ്‌ വെളുക്കുവോളം റെയിൽവേ സ്റ്റേഷനിൽ കാത്തിരുന്നു. പക്ഷേ ഹേമ വന്നില്ല. നേരം വെളുത്തപ്പോൾ അറിഞ്ഞു അവരുടെ ഒളിച്ചോട്ടം വീട്ടിൽ കണ്ട് പിടിച്ചിട്ട് രാത്രി തന്നെ അവളെ ദൂരെയുള്ള ഏതോ ബന്ധു വീട്ടിലേക്ക് കടത്തി എന്ന്. അവിടെ വച്ച് ഏതോ ഒരുത്തനു കെട്ടിച്ചു കൊടുത്തു. പിന്നെ അവളെ പറ്റി ഒരു അറിവും ഇല്ലാതായി.

നാണക്കേടും പ്രണയ നഷ്ടവും കാരണം അവൻ പിന്നെ അവിടെ നിന്നില്ല. നാട് വിട്ട് സഞ്ജു ജോലി ചെയ്യുന്ന മുംബൈ ലെ കമ്പനിയിൽ വന്നു.

ഡാ അരുണേ നിനക്ക് എന്താ ഇത്ര നാളും ഇല്ലാതിരുന്ന സ്ത്രീ സുഖം അറിയാൻ പെട്ടെന്ന് ഒരു ആഗ്രഹം.

അതറിയില്ല സഞ്ജു. രണ്ട് മൂന്ന് ദിവസമായി മനസ്സിൽ ഇങ്ങനെ ഒരാഗ്രഹം തോന്നുന്നു. എന്താ കാരണം എന്നറിയില്ല.

എന്തായാലും നമ്മൾ അങ്ങോട്ടല്ലേ പോണത്. ശരിയാക്കാം. നിന്റെ ആഗ്രഹം എന്തായാലും ഇന്ന് നടക്കും

മുംബൈയിലെ ചുവന്ന തെരുവിനോട് ചേർന്നുള്ള ഒരു ഇരുനില കെട്ടിടം.

മുൻ വശത്തെ വാതിലിന് അടുത്ത് തന്നെ തടിച്ച ഒരു സ്ത്രീ ഇരിപ്പുണ്ട്. മുറുക്കാൻ ചവച്ചു തുപ്പി ചുവന്ന ചുണ്ടുകൾ. വായിടെ അരികിലൂടെ ഒലിച്ചിറങ്ങിയ മുറുക്കാൻ നീട്ടി തുപ്പി അവർ രണ്ടാളേം നോക്കി.

ദീദി… രണ്ട് പെണ്ണുങ്ങളെ കിട്ടോ? സഞ്ജു ഹിന്ദിയിൽ അവരോട് ചോദിച്ചു.

ഇന്ന് കസ്റ്റമർ കൂടുതൽ ആണല്ലോ. കുറച്ചു നേരം കാത്തിരിക്കേണ്ടി വരും. ദീദി പറഞ്ഞു.

എടാ കാത്തിരിക്കാൻ ഒന്നും പറ്റില്ല. ആരെങ്കിലും നമ്മൾ ഇവിടെ ഇരിക്കുന്നത് കണ്ടാൽ നാണക്കേട് ആണ്.

ആര് കാണാനാ അരുണേ.

ഓഫീസിൽ ഉള്ള ആരെങ്കിലും നമ്മളെ പോലെ ഇങ്ങോട്ട് ഒക്കെ വന്നാലോ.

മ്മ്മ് നീ പറയുന്നതും ശരിയാ.

ദീദി കാത്തിരിക്കാൻ പറ്റില്ല. വേറെ ആരും ഇല്ലേ.

ഇന്ന് പുതുതായി വന്ന രണ്ട് പെണ്ണുങ്ങൾ ഉണ്ട്. ഈ പണിക്ക് ഫ്രഷ് ആണ്. റേറ്റ് കുറച്ചു കൂടും. അത് മതിയെങ്കിൽ കാശ് വച്ചിട്ട് മുകളിലേക്ക് പൊക്കോ.

റേറ്റ് ഒന്നും പ്രശ്നമില്ല. ദീദി കാശ് പിടിക്ക്.

സഞ്ജു പോക്കറ്റിൽ നിന്നും നോട്ടുകൾ എടുത്തു മേശ പുറത്തു ഇട്ടു. ദീദി അത് എടുത്ത് മാറിനുള്ളിൽ തിരുകി വച്ചു.

അത് കഴിഞ്ഞു അവർ തന്നെ അവരെ മുകളിലെ രണ്ട് മുറിക്ക് മുന്നിൽ കൊണ്ട് വിട്ടു.

അരുണിന് ആദ്യം ആയത് കൊണ്ട് നല്ല ടെൻഷൻ ഉണ്ടായിരുന്നു.

രണ്ട് പേരും രണ്ട് മുറിയിലേക്ക് കയറി പോയി.

സഞ്ജു നോക്കുമ്പോൾ പൂവം പഴം പോലൊരു പെണ്ണ് കട്ടിലിൽ ഇരിക്കുന്നു. അവനെ കണ്ട് അവൾ ചിരിച്ചു. അവനും അവളുടെ സൗന്ദര്യത്തിൽ മതി മറന്ന് നിന്നു.

അടുത്തേക്ക് ചെന്ന് ആക്രാന്തത്തോടെ ആ പെണ്ണിനെ അവൻ കെട്ടിപിടിച്ചു. പതിയെ മുഖത്തും കഴുത്തിലും ഉമ്മ വച്ചു. ചുണ്ടുകൾ നുണഞ്ഞു. അവളും അവനൊപ്പം സഹകരിച്ചു. നിമിഷങ്ങൾക്ക് ഉള്ളിൽ സഞ്ജു ആ പെണ്ണിന്റ വസ്ത്രങ്ങൾ ഊരി മാറ്റി അവൾടെ ശരീരത്തിലേക്ക് അമർന്നു.

ആ പെണ്ണിന്റെ പെരുമാറ്റത്തിൽ നിന്ന് അവൾ ഈ പണിക്ക് ആദ്യമായി അല്ലെന്ന് അവന് മനസ്സിലായി. ദീദി പറ്റിച്ചു അല്ലെങ്കിൽ ഇവരെ ദീദിക്ക് വിറ്റവർ അവരെ പറ്റിച്ചു എന്ന് സഞ്ജുവിനു തോന്നി. എന്തായാലും കാര്യം നടന്നാൽ മതിയല്ലോ എന്നെ അവന് ഉണ്ടായിരുന്നുള്ളൂ. പൈസ ഒരു പ്രശ്നം ആയിരുന്നില്ല.

അതേസമയം അടുത്ത മുറിയിൽ കയറിയ അരുൺ എന്ത് ചെയ്യണം എന്നറിയാതെ പകച്ചു നിൽക്കുകയാണ്. കട്ടിലിൽ പുറം തിരിഞ്ഞിരുന്ന് ഒരു പെണ്ണ് പേടിച്ചു കരയുന്നുണ്ട്. അത് കണ്ട് അവനും വല്ലാതായി.

എന്നെ ഒന്നും ചെയ്യല്ലേ എന്ന് ഇടയ്ക്ക് പറയുന്നുണ്ട്. കരച്ചിൽ ശബ്ദത്തിനിടയിൽ അവളുടെ ശബ്ദം വ്യക്തമല്ല. എങ്കിലും ആൾ മലയാളി ആണെന്ന് അവന് മനസ്സിലായി

കുട്ടി കരയണ്ട. കൂട്ടുകാരന്റെ കൂടെ ഒരു കൗതുകത്തിന് ആദ്യമായിട്ടാ ഞാൻ ഇങ്ങോട്ട് വരുന്നത്. ജീവിതത്തിൽ ഇന്നേവരെ ഒരു പെണ്ണിനേം തൊട്ടിട്ടില്ല. സ്‌നേഹിച പെണ്ണിനെ പോലും ഞാൻ തൊടാൻ ശ്രമിച്ചിട്ടില്ല. കുട്ടിയെ ഞാൻ ഒന്നും ചെയ്യില്ല. എന്നെ പേടിക്കണ്ട.

അവന്റെ ശബ്ദം കേട്ട് ആ പെണ്ണ് ഞെട്ടി തിരിഞ്ഞു നോക്കി

അരുണേട്ടാ… ഏട്ടനോ

ഹേമേ… നീ… നീ എങ്ങനെ ഇവിടെ? താൻ ഹൃദയത്തിൽ കൊണ്ട് നടക്കുന്ന പെണിനെ അവിടെ കണ്ട ഞെട്ടലിൽ ആയിരുന്നു അരുണും.

നമ്മുടെ ഒളിച്ചോട്ടം വീട്ടിൽ അറിഞ്ഞിട്ട് ആ രാത്രി തന്നെ എന്നെ അച്ഛൻ ദൂരെ ഉള്ള ചിറ്റേടെ വീട്ടിൽ കൊണ്ട് വിട്ടു. അവിടുന്ന് ചിറ്റേടെ ബന്ധത്തിൽ ഉള്ള ഒരു ബിസിനസ്‌ കാരന് കല്യാണം കഴിച്ചു കൊടുത്തു.

എന്റെ പണവും സ്വർണവും തീരുന്ന വരെ എന്നോട് അയാൾക്ക് സ്നേഹം ആയിരുന്നു. അരുണേട്ടൻ മനസ്സിൽ ഉള്ളോണ്ട് അയാളെ സ്നേഹിക്കാൻ എനിക്ക് കഴിഞ്ഞില്ല. അയാളെ സ്നേഹവും അഭിനയമായിരുന്നു എന്ന് പിന്നെ അറിയാൻ പറ്റി.

കുറെ വർഷം അയാളെ അടിയും തൊഴിയും സഹിച്ചു അവിടെ നിന്നു. നാടുമായി ബന്ധപ്പെടാൻ അവസരം കിട്ടിയില്ല. അയാളുടെ മുംബൈയിലെ വീട്ടിൽ വീട്ട് തടങ്കലിൽ ആയിരുന്നു ഞാൻ. എന്നെ മടുത്തു തുടങ്ങിയപ്പോൾ ദിവസവും ഓരോ പെണ്ണുങ്ങളെ കൊണ്ട് വീട്ടിൽ വരും.

പേടിച്ചിട്ട് ഞാൻ ഒന്നും പറയാൻ നിൽക്കില്ല. എന്നെ വീട്ടിൽ കൊണ്ട് വിടാൻ പറഞ്ഞപ്പോൾ കുറെ അടി കിട്ടി. പരിചയം ഇല്ലാത്ത സ്ഥലം. അറിയാത്ത ഭാഷ. രക്ഷപ്പെടാൻ ഒരു വഴിയും ഇല്ലായിരുന്നു. എല്ലാം സഹിച്ചു അവിടെ കിടന്ന് നരകിച്ചു.

പിന്നെ അറിഞ്ഞു അയാളെ ബിസിനസ് ബിസിനസ്‌ നശിച്ചു തുടങ്ങി എന്ന്. അതിൽ നിന്ന് രക്ഷപ്പെടാൻ ഇവിടെ ഉള്ള മാർവാടിക്ക് അയാൾ എന്നെ വിറ്റു. അങ്ങനെ ആണ് ഞാൻ ഇവിടെ എത്തിയത്.

അരുണിനെ കെട്ടിപിടിച്ചു അവൾ കരഞ്ഞു.

എന്നെ ഇവിടുന്ന് രക്ഷിക്കൂ അരുണേട്ടാ. മരിക്കാൻ പോലും ഇവിടെ അനുവാദമില്ല.

ഇപ്പോൾ തന്നെ നിന്നെ ഞാൻ ഇവിടുന്ന് കൊണ്ട് പോവാ.

അരുൺ സ്നേഹത്തോടെ തന്റെ പ്രിയപ്പെട്ടവളെ കെട്ടിപിടിച്ചു.

സഞ്ജു അപ്പുറത്തെ മുറിയിൽ നിന്ന് വന്നതും അവനോട് കാര്യം പറഞ്ഞു. അവിടുന്ന് ഒരു പെണ്ണിനെ പുറത്ത് കൊണ്ട് പോകുന്നത് അത്ര എളുപ്പം അല്ലെന്ന് അവൻ പറഞ്ഞു. താഴെ ചെന്ന് നോക്കുമ്പോൾ ദീദി കസേരയിൽ ഇരുന്ന് ഉറക്കം തൂങ്ങുന്നു. അവരുടെ ശിങ്കിടി താഴെ ഉള്ള ഒരു പെണ്ണിന്റെ മുറിയിൽ കയറി പോകുന്ന കണ്ടു.

അതാണ് നല്ല അവസരം എന്ന് തോന്നിയിട്ട് ഹേമയെ അവിടുന്ന് രക്ഷപ്പെടുത്തി ശബ്ദം ഉണ്ടാക്കാതെ ആ കെട്ടിടത്തിൽ നിന്ന് പുറത്ത് ചാടി. ഊട് വഴികളിൽ കൂടി ഓടി റോഡിൽ എത്തിയതും ഒരു ഓട്ടോ വിളിച്ചു അവിടുന്ന് രക്ഷപെട്ടു.

പിന്നെ അവിടെ നിന്നില്ല റൂമിൽ പോയി ഞങ്ങളുടെ വസ്ത്രവും എടുത്ത് ഞങ്ങൾ ഹേമയെയും കൊണ്ട് മറ്റൊരു നാട്ടിലേക്ക് തിരിച്ചു. പുതിയ ജീവിതം അവിടെ തുടങ്ങാമെന്ന പ്രതീക്ഷയിൽ…